#viral | പ്രണയവും വേണ്ട, പ്രണയികളും വേണ്ട; ഒറ്റക്കുള്ള ജീവിതമാണ് സമാധാനം മച്ചാനേ, വൈറലാവുന്ന 'ബോയ്‍സോബർ'

#viral |  പ്രണയവും വേണ്ട, പ്രണയികളും വേണ്ട; ഒറ്റക്കുള്ള ജീവിതമാണ് സമാധാനം മച്ചാനേ, വൈറലാവുന്ന 'ബോയ്‍സോബർ'
Jul 4, 2024 04:46 PM | By Athira V

പ്രണയവുമായി ബന്ധപ്പെട്ട് പല പുതിയ വാക്കുകളും ഇന്ന് നമുക്ക് പരിചിതമാണ്. അതിൽ ഏറ്റവും പുതിയ വാക്കായിരിക്കണം ബോയ്‍സോബർ (boysober). എന്താണ് ബോയ്‍സോബർ?

കാലം ഒരുപാട് മാറി. ലോകവും മാറി. സാങ്കേതികവിദ്യയില്ലാതെ മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയാണ്. അതുപോലെയുള്ള മാറ്റങ്ങൾ ബന്ധങ്ങളിലും സംഭവിച്ചു കഴിഞ്ഞു.

പ്രണയം തകർന്ന ശേഷമോ, അല്ലെങ്കിൽ ഒറ്റയ്ക്ക് ജീവിച്ച് മടുത്തോ ആളുകൾ സിറ്റ്വേഷൻഷിപ്പിലേക്ക് പോകാറുണ്ട്. സാഹചര്യത്തിന്റെ സമ്മർദ്ദത്തിലോ, ആ സമയത്തിന് വേണ്ടിയോ ഒക്കെ സംഭവിക്കുന്ന ബന്ധങ്ങളാണിത്. അതുകൊണ്ട് തന്നെ ഒരു ഘട്ടം കഴിയുമ്പോൾ ചിലർ അത് മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കാതെ വിഷമിക്കാറുണ്ട്.

എന്നാൽ, ഇന്ന് ബന്ധങ്ങളില്ലാതെ ജീവിക്കാനും അവരവർക്ക് തന്നെ പ്രണയത്തിൽ നിന്ന് ഒരു ബ്രേക്ക് നൽകാനും യുവാക്കൾ ശ്രമിക്കാറുണ്ട്. അതാണ് ബോയ്‍സോബർ (boysober).

ഹാസ്യനടനായ ഹോപ്പ് വുഡാർഡാണ് ഈ പദം ആദ്യമായി ഉപയോഗിച്ചത്. ഉടൻ തന്നെ ഇത് ഇൻ്റർനെറ്റിൽ വൈറലാവുകയും ചെയ്തു. ഡേറ്റിം​ഗിൽ നിന്നും, സിറ്റ്വേഷൻഷിപ്പിൽ നിന്നും, ടോക്സിക് ബന്ധങ്ങളിൽ നിന്നും മുൻകാല ബന്ധങ്ങളിൽ നിന്നും ഒക്കെ മാറിനിൽക്കുക എന്നതാണത്രെ ഈ പദം കൊണ്ട് ഉദ്ദേശിക്കുന്നത്.

പുതിയ ബന്ധം കണ്ടെത്തുന്നതിന് പകരമായി പഴയകാല ബന്ധങ്ങളിൽ നിന്നും അത് സമ്മാനിച്ച ബുദ്ധിമുട്ടുകളിൽ നിന്നും എല്ലാം ഒരു ബ്രേക്കെടുത്ത് അവനവനെ സന്തോഷിപ്പിക്കുക, അവനവനെ സ്നേഹിക്കുക എന്നതാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്.

പ്രണയബന്ധങ്ങളിൽ ഊർജ്ജവും സമാധാനവും കളയുന്നതിന് പകരം അവരവർക്ക് വേണ്ടി സമയം ചെലവഴിക്കുക. കൂട്ടുകാർക്കൊപ്പവും വീട്ടുകാർക്കൊപ്പവും കൂടുതൽ നേരമിരിക്കുക. സമാധാനം തരുന്ന ബന്ധങ്ങളിൽ മാത്രം സമയം ചെലവഴിക്കുക എന്നതൊക്കെ ഇതിൽ പെടുന്നു. എന്തായാലും, പുതിയ കാലത്തെ യുവാക്കൾക്ക് അവരെ ദ്രോഹിക്കുന്ന ബന്ധങ്ങളിൽ ഒട്ടും താല്പര്യമില്ല എന്നാണ് പറയുന്നത്.

#web #specials #magazine #what #is #boysober #relationship #trend

Next TV

Related Stories
ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്; ആഭരണ പരസ്യത്തിന്റെ പരമ്പരാഗത സങ്കൽപ്പങ്ങൾ മാറ്റിപിടിച്ച് മോഹൻലാൽ,  കൈയടിച്ച് സോഷ്യൽ മീഡിയ

Jul 19, 2025 12:04 PM

ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്; ആഭരണ പരസ്യത്തിന്റെ പരമ്പരാഗത സങ്കൽപ്പങ്ങൾ മാറ്റിപിടിച്ച് മോഹൻലാൽ, കൈയടിച്ച് സോഷ്യൽ മീഡിയ

മലയാളത്തിന്റെ മോഹൻലാൽ അഭിനയിച്ച് പ്രകാശ് വർമ്മ ഒരുക്കിയ പുതിയ പരസ്യം സമൂഹമാധ്യമങ്ങളിൽ തരംഗം...

Read More >>
മാർക്കില്ലെങ്കിൽ വീടില്ല; ഫോണിൽ കളിച്ചിരുന്ന്  പരീക്ഷയിൽ മാർക്ക് കുറഞ്ഞ മകനെ വീട്ടിൽ നിന്ന് പുറത്താക്കി

Jul 18, 2025 04:06 PM

മാർക്കില്ലെങ്കിൽ വീടില്ല; ഫോണിൽ കളിച്ചിരുന്ന് പരീക്ഷയിൽ മാർക്ക് കുറഞ്ഞ മകനെ വീട്ടിൽ നിന്ന് പുറത്താക്കി

ചൈനയിൽ ഹൈസ്കൂൾ വിദ്യാർത്ഥിയെ യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷാ ഫലത്തിൽ മാർക്ക് കുറഞ്ഞുവെന്ന് ആരോപിച്ച് മാതാപിതാക്കൾ വീട്ടിൽ നിന്നും...

Read More >>
സാറേ  ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

Jul 5, 2025 03:01 PM

സാറേ ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

മദ്യപിച്ച് ലക്കുകെട്ടേത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall