#viral | ഭാര്യ 'ട്രിപ്പി'ന് പോയി; വീട് വൃത്തിയാക്കിയ ഭർത്താവിന് ലഭിച്ചത് ഒരു 'രഹസ്യ പെട്ടി', ജീവിതം തകർന്നെന്ന് യുവാവ്

#viral |  ഭാര്യ 'ട്രിപ്പി'ന് പോയി; വീട് വൃത്തിയാക്കിയ ഭർത്താവിന് ലഭിച്ചത് ഒരു 'രഹസ്യ പെട്ടി', ജീവിതം തകർന്നെന്ന് യുവാവ്
Jul 3, 2024 05:25 PM | By Athira V

പരസ്പര വിശ്വാസമാണ് ഒരു കുടുംബ ജീവിതത്തിന്‍റെ ആണിക്കല്ല്. ആ വിശ്വാസത്തില്‍ ഏതെങ്കിലും രീതിയില്‍ ഉലച്ചില്‍ സംഭവിച്ചാല്‍ പിന്നെ കുടുംബ ജീവിതത്തിന്‍റെ താളം നഷ്ടമാവുകയും അത് ഒടുവില്‍ വിവാഹ ബന്ധം വേര്‍പേടുത്തുന്നതിലേക്ക് എത്തി ചേരുകയും ചെയ്യും.

സമൂഹ മാധ്യമങ്ങളുടെ വരവോടെ നിരവധി പേര്‍ തങ്ങളുടെ ജീവിതത്തിലുണ്ടായ ഇത്തരം അസ്വാഭാവികമായ അനുഭവങ്ങള്‍ സമൂഹ മാധ്യമത്തിലൂടെ ഏറ്റ് പറച്ചില്‍ നടത്തിയിട്ടുണ്ട്.

പ്രത്യേകിച്ചും റെഡ്ഡിറ്റിലാണ് ഇത്തരം ജീവിത പ്രശ്നങ്ങളുടെ ഏറ്റുപറച്ചിലുകള്‍ ഏറ്റവും കൂടുതല്‍ നടന്നിട്ടുള്ളതും. സമാനമായി പത്ത് വര്‍ഷം മുമ്പ് വിവാഹിതനായ ഒരു പുരുഷന്‍ തന്‍റെ ഭാര്യയുടെ 'അവിശ്വാസം' കണ്ടെത്തിയ കഥ റെഡ്ഡിറ്റിലൂടെ പങ്കുവച്ചപ്പോള്‍ നിരവധി സമൂഹ മാധ്യമ ഉപയോക്താക്കള്‍ അയാളോടൊപ്പം നിന്നു.

freshavocado666 എന്ന റെഡ്ഡിറ്റ് ഹാന്‍റില്‍ നിന്നുമാണ് ജീവിതാനുഭവം പങ്കുവച്ച് കൊണ്ട് കുറിപ്പ് എഴുതപ്പെട്ടത്. 'ഞങ്ങളുടെ അലമാരയിൽ ഒരു രഹസ്യ പെട്ടി കണ്ടെത്തി എന്‍റെ ഭാര്യ ഒരു "വനിതാ യാത്രയ്ക്കിടെ" എന്നെ വഞ്ചിക്കുകയാണെന്ന് കണ്ടെത്തി. ഇപ്പോൾ എനിക്ക് സ്വയം നഷ്ടപ്പെട്ടു, ഉപദേശം ആവശ്യമാണ്.' എന്ന കുറിപ്പോടെയാണ് യുവാവ് തന്‍റെ അനുഭവം പങ്കുവച്ചത്.

ഭാര്യ തന്‍റെ കൂട്ടുകാരികളുടെ കൂടെ ഒരു വനിതാ യാത്രയ്ക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയപ്പോള്‍, യുവാവ് വീട് വൃത്തിയാക്കാന്‍ തീരുമാനിച്ചു. ഓരോ മുറികളായി വൃത്തിയാക്കുന്നതിനിടെ ഭാര്യയുടെ അലമാരയും അദ്ദേഹം വൃത്തിയാക്കി. അപ്പോഴാണ് അലമാരയില്‍ ഒളിപ്പിച്ച നിലയില്‍ ഒരു പെട്ടി കണ്ടെത്തിയത്. അതില്‍ ഒരു ഫോണും പിന്നെ കുറച്ച് ചിത്രങ്ങളുമായിരുന്നു.

ഭാര്യയുടെയും മറ്റൊരു പുരുഷന്‍റെയും സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങള്‍ കണ്ട് താന്‍ ഞെട്ടിപ്പോയെന്നും ഭാര്യ തന്നെ വഞ്ചിക്കുകയാമെന്ന് അപ്പോഴാണ് തനിക്ക് മനസിലായതെന്നും അയാള്‍ എഴുതി. മാനസികമായി തളര്‍ന്ന തനിക്ക് ഒരു സപ്പോര്‍ട്ടിന് വേണ്ടിയാണ് സമൂഹ മാധ്യമത്തില്‍ കുറിക്കുന്നതെന്നും അയാള്‍ കുറിച്ചു.

കുറിപ്പിന് താഴെ ഏതാണ്ട് ഏഴായിരത്തോളം പേരാണ് യുവാവിനെ പിന്താങ്ങിക്കൊണ്ട് കുറിപ്പുകളെഴുതിയത്. മിക്ക സമൂഹ മാധ്യമ ഉപയോക്താക്കളും ഭാര്യ. അയാളെ പിന്തുണയ്ക്കുന്നില്ലെന്നും ഇത്തരം ബന്ധങ്ങള്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നും കുറിച്ചു. മറ്റ് ചിലര്‍ എല്ലാം മറക്കാനും പൊറുക്കാനുമായി പരസ്പരം ഒരു ധാരണ ഉണ്ടാക്കാന്‍ ആവശ്യപ്പെട്ടു.

ഇത്തരം സ്വകാര്യ പ്രശ്നങ്ങള്‍ സമൂഹ മാധ്യമത്തില്‍ വലിച്ചിഴയ്ക്കരുതെന്നും സമൂഹ മാധ്യമ അഭിപ്രായങ്ങള്‍ ഒരിക്കലും നിങ്ങള്‍ക്ക് മനസമാധാനം തരില്ലെന്നും മറിച്ച് ഇരുവരും ഒരു കൌണ്‍സിലറെ കണ്ട് കാര്യങ്ങള്‍ തുറന്ന് സംസാരിക്കുന്നതാണ് ഇരുവരുടെയും ബന്ധത്തിന് നല്ലതെന്ന് ഉപദേശിച്ചവരും കുറവല്ല.

#husband #finds #secret #box #cupboard #realizes #his #wife #cheating #him

Next TV

Related Stories
ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്; ആഭരണ പരസ്യത്തിന്റെ പരമ്പരാഗത സങ്കൽപ്പങ്ങൾ മാറ്റിപിടിച്ച് മോഹൻലാൽ,  കൈയടിച്ച് സോഷ്യൽ മീഡിയ

Jul 19, 2025 12:04 PM

ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്; ആഭരണ പരസ്യത്തിന്റെ പരമ്പരാഗത സങ്കൽപ്പങ്ങൾ മാറ്റിപിടിച്ച് മോഹൻലാൽ, കൈയടിച്ച് സോഷ്യൽ മീഡിയ

മലയാളത്തിന്റെ മോഹൻലാൽ അഭിനയിച്ച് പ്രകാശ് വർമ്മ ഒരുക്കിയ പുതിയ പരസ്യം സമൂഹമാധ്യമങ്ങളിൽ തരംഗം...

Read More >>
മാർക്കില്ലെങ്കിൽ വീടില്ല; ഫോണിൽ കളിച്ചിരുന്ന്  പരീക്ഷയിൽ മാർക്ക് കുറഞ്ഞ മകനെ വീട്ടിൽ നിന്ന് പുറത്താക്കി

Jul 18, 2025 04:06 PM

മാർക്കില്ലെങ്കിൽ വീടില്ല; ഫോണിൽ കളിച്ചിരുന്ന് പരീക്ഷയിൽ മാർക്ക് കുറഞ്ഞ മകനെ വീട്ടിൽ നിന്ന് പുറത്താക്കി

ചൈനയിൽ ഹൈസ്കൂൾ വിദ്യാർത്ഥിയെ യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷാ ഫലത്തിൽ മാർക്ക് കുറഞ്ഞുവെന്ന് ആരോപിച്ച് മാതാപിതാക്കൾ വീട്ടിൽ നിന്നും...

Read More >>
സാറേ  ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

Jul 5, 2025 03:01 PM

സാറേ ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

മദ്യപിച്ച് ലക്കുകെട്ടേത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall