#elizabethudayan | പെട്ടന്ന് ബാലയുടെ ആരോഗ്യം പണ്ടത്തേക്കാളും മോശമായി, മരണംപോലും മുന്നിൽക്കണ്ടു; മനസുതുറന്ന് എലിസബത്ത്

#elizabethudayan | പെട്ടന്ന് ബാലയുടെ ആരോഗ്യം പണ്ടത്തേക്കാളും മോശമായി, മരണംപോലും മുന്നിൽക്കണ്ടു; മനസുതുറന്ന് എലിസബത്ത്
2024-07-03T09:50:00 | By Athira V

നടൻ ബാലയുടെ കരൾമാറ്റ ശസ്ത്രക്രിയയുടെ സമയത്ത് ഒരു ഘട്ടത്തിൽ ഡോക്ടർ പോലും ഭയന്നിരുന്നെന്നും മരണം മുന്നിൽക്കണ്ട അവസ്ഥയുണ്ടായിരുന്നെന്നും എലിസബത്ത് ഉദയൻ.

ബാലയുടെ ശസ്ത്രക്രിയയുടെ സമയത്ത് താൻ കടന്നുപോയ സാഹചര്യങ്ങളേക്കുറിച്ച് മനസുതുറക്കവേയാണ് എലിസബത്ത് ഇക്കാര്യം പറഞ്ഞത്. ഒന്നും ചിന്തിക്കാനോ, എന്ത് ചെയ്യണമെന്നോ അറിയാത്ത അവസ്ഥയുണ്ടായെന്നും അവർ തന്റെ യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്ത വീഡിയോയിൽ പറഞ്ഞു.

ഒരു ഡോക്ടറുടെ ഒരുദിനം കടന്നുപോകുന്നത് രോഗികളെ കാണുകയും അവരെ ശുശ്രൂഷിക്കുകയും ചെയ്യുന്നതിലൂടെയാണ്. എന്നാൽ ഒരു രോഗിയുടെ കൂടെയിരുന്ന് ആലോചിക്കാൻ തുടങ്ങിയത് ബാലയുടെ കരൾ മാറ്റിവയ്ക്കുന്ന സമയത്തായിരുന്നുവെന്ന് എലിസബത്ത് പറഞ്ഞു.

ശസ്ത്രക്രിയ നടക്കാൻ മൂന്നു ദിവസം മാത്രമേ അന്ന് ബാക്കിയുണ്ടായിരുന്നുള്ളൂ. പെട്ടന്ന് ബാലയുടെ ആരോഗ്യം പണ്ടത്തേക്കാളും മോശമായി. ബാല ഐസിയുവിൽ വെന്റിലേറ്ററിലായി, ആ ഡോക്ടർമാരൊന്നും വീട്ടില്‍ പോയിട്ടില്ല.

ബാലയെ കാണാൻ ഞാൻ ഐസിയുവിൽ കയറിയതും ഒരു കൺസൽട്ടൻറ് വീട്ടിൽ വിളിച്ച് ഇന്ന് വരുന്നില്ല, സീരിയസ് കണ്ടീഷൻ ആണ് എന്ന് പറയുന്നത് കേട്ടിട്ടുണ്ടെന്ന് എലിസബത്ത് ഓർത്തെടുത്തു.

‘‘ഈശ്വരന്മാരെ പോലെ ഡോക്ടർമാരെ കൈകൂപ്പി തൊഴുത കാലമായിരുന്നു. നമുക്ക് ടെൻഷൻ തരാതെ, ഭയപ്പെടുത്താതെയാണ് അവർ രോഗിക്കൊപ്പം നിന്നവരെയും നോക്കിയത്. ആശുപത്രിയിലെ ഐസിയുവിൽ എപ്പോഴും എനിക്കോ ബന്ധുക്കൾക്ക് കയാറാൻ കഴിയാത്തതിനാൽ അന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നഴ്സ് ബാലയുടെ പുരോഗതി അറിയിച്ചു കൊണ്ടിരുന്നു. ശേഷം റിവ്യൂവിന് പോയപ്പോൾ ആ പെൺകുട്ടി ഓടിവന്ന് കെട്ടിപ്പിടിച്ചിട്ടുണ്ട്.

പലരുടെയും പേര് തന്നെ ഓർമയില്ല, ആ സമയത്ത് നമ്മൾ വേറൊരു അവസ്ഥയിലായിരിക്കുമല്ലോ. അന്ന് ഈ ഡോക്ടർമാരെയൊക്കെ ദൈവങ്ങളായാണ് എനിക്ക് തോന്നിയത്. ‘അമ്മ’ അസോസിയേഷന്റെ അംഗങ്ങളായ ബാബുരാജ് സർ, സുരേഷ് കൃഷ്ണ സർ ഒക്കെ ഇടയ്ക്ക് ഇടയ്ക്ക് ബാലയുടെ ആരോഗ്യത്തെക്കുറിച്ച് വിളിച്ച് ചോദിക്കുമായിരുന്നു. കിട്ടേണ്ട ആളുകളുടെ കയ്യിൽ നിന്നും പിന്തുണ ലഭിച്ചില്ലെങ്കിലും ഇവരെപ്പോലുള്ള ആളുകൾ കൂടെ നിന്നു.’’എലിസബത്ത് പറഞ്ഞു.

ബാലയുടെ നാലഞ്ച് സുഹൃത്തുക്കള്‍ സർജറിയുടെ സമയത്ത് ഒപ്പം നിന്നു. കഷ്ടകാലം വരുന്ന സമയത്ത് നമ്മുടെ കൂടെ നിൽക്കാൻ ആരുമുണ്ടാകില്ല. അല്ലാത്ത സമയത്ത് നൂറ് പേരുണ്ടാകും. അതൊക്കെ മനസ്സിലാക്കിയ സമയമായിരുന്നു അന്ന് കടന്നുപോയതെന്നും എലിസബത്ത് കൂട്ടിച്ചേർത്തു.

Content Highlight: #elizabethudayan #about #bala #health #condition #during #his #surgeory

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup