#viral | സ്വയം 'ഹാപ്പിനസ് ഫാക്ടറി'കളില്‍ പൂട്ടിയിടുന്ന മാതാപിതാക്കള്‍; അതിനൊരു കാരണമുണ്ട്...

#viral | സ്വയം 'ഹാപ്പിനസ് ഫാക്ടറി'കളില്‍ പൂട്ടിയിടുന്ന മാതാപിതാക്കള്‍; അതിനൊരു കാരണമുണ്ട്...
Jul 2, 2024 11:52 AM | By Athira V

'ഹാപ്പിനസ് ഫാക്ടറി' (Happiness Factory) എന്ന് കേള്‍ക്കുമ്പോള്‍ സന്തോഷം ഉത്പാദിപ്പിക്കുന്ന എന്തെങ്കിലും സ്ഥാപനമാണെന്ന് ധരിച്ചെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. അത് വളരെ ഇടുങ്ങിയ ഒരു മുറിയാണ്. ഒരു സ്റ്റോർ അലമാരയുടെ അത്രയും ചെറിയ മുറിയില്‍ നിന്നും പുറം ലോകവുമായി ബന്ധിപ്പിച്ചിരിക്കുന്ന ഏക സംവിധാനം വാതിലിലെ ഫീഡിംഗ് ഹോള്‍ (feeding hole) മാത്രമാണ്.

ലാപ്പ്ടോപ്പോ, ഫോണോ മറ്റ് സംവിധാനങ്ങളോ ഒന്നും ഇത്തരം മുറികളിൽ ഉണ്ടായിരിക്കില്ല. ദക്ഷിണ കൊറിയയിലെ മാതാപിതാക്കള്‍ എന്തിനാണ് ഇങ്ങനെ സ്വയം പൂട്ടിയിടുന്നതെന്ന് അറിയണമെങ്കില്‍ 30 വര്‍ഷം പുറകോട്ട് പോകണം.

ജപ്പാനിൽ കൗമാരക്കാർക്കും യുവാക്കൾക്കും ഇടയില്‍ കടുത്ത സാമൂഹിക പിന്മാറ്റം ദൃശ്യമാകുന്നത് 1990-കളോടൊണ്. അന്നത്തെ തലമുറയിലെ കുട്ടികളില്‍ പലരും സാമൂഹികമായ ഇടപെടലുകളില്‍ നിന്ന് അകന്ന് ഒറ്റപ്പെട്ടിരിക്കാന്‍ തുടങ്ങിയതോടെയാണ് ഇതൊരു വ്യക്തിഗത പ്രശ്നമല്ലെന്നും സാമൂഹികമായ പ്രശ്നമാണെന്നും വ്യക്തമായത്.

ഇത്തരത്തില്‍ ഏകാന്തരായി തീരുന്ന യുവാക്കളെ പലപ്പോഴും 'ഹിക്കികോമോറി' (hikikomori) എന്നാണ് വിളിച്ചിരുന്നത്. '90 കളില്‍ ഈ സാമൂഹിക പ്രശ്നം ഉടലെടുത്തത് ജപ്പാനിലാണെങ്കില്‍ ഇന്ന് ദക്ഷിണ കൊറിയയിലെ നിരവധി കൂട്ടികള്‍ സാമൂഹികമായ പിന്മാറ്റം പ്രകടിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ദക്ഷിണ കൊറിയൻ ആരോഗ്യ - ക്ഷേമ മന്ത്രാലയം അടുത്തിടെ നടത്തിയ ഒരു സർവേയിൽ, 19 മുതൽ 34 വരെ പ്രായമുള്ളവരിൽ ഏകദേശം 5,40,000 വ്യക്തികള്‍ ഇത്തരത്തില്‍ ഒറ്റപ്പെടല്‍ അനുഭവിക്കുന്നുണ്ടെന്നും ഇത് ജനസംഖ്യയുടെ ഏതാണ്ട് 5 ശതമാനത്തോളം വരുമെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

ഇങ്ങനെ സാമൂഹികമായ പിന്മാറ്റം പ്രകടമാക്കുന്ന തങ്ങളുടെ കുട്ടികള്‍ അനുഭവിക്കുന്ന മാനസികമായ ഒറ്റപ്പെട്ടലിന്‍റെ വേദന എത്രത്തോളം ശക്തമാണെന്ന് മാതാപിതാക്കള്‍ സ്വയം തിരിച്ചറിയാനാണ് ഇത്തരത്തില്‍ 'ഹാപ്പിനസ് ഫാക്ടറി'കളിൽ അവര്‍ സ്വയം പൂട്ടിയിടുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സാമൂഹികമായ പിന്മാറ്റം പ്രകടമാക്കുന്ന കൌമാരക്കാരെയും യുവാക്കളെ തിരിച്ച് സാമൂഹിക ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിനായി കഴിഞ്ഞ ഏപ്രില്‍ മുതല്‍ കൊറിയ യൂത്ത് ഫൌണ്ടേഷന്‍, ബ്ലൂ വെയ്ൽ റിക്കവറി സെന്‍റർ തുടങ്ങിയ സർക്കാരിതര സംഘടനകൾ (എൻജിഒകൾ) സംഘടിപ്പിക്കുന്ന 13 ആഴ്ചത്തെ രക്ഷാകർതൃ വിദ്യാഭ്യാസ പരിപാടി, രക്ഷിതാക്കൾക്കായി നടത്തുന്നു.

കുട്ടികളുമായി ഫലപ്രദമായി ഇടപഴകുന്നതിന് മെച്ചപ്പെട്ട ആശയവിനിമയ കഴിവുകളുള്ള മാതാപിതാക്കളെ സജ്ജരാക്കുക എന്നതാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. ഈ പരിപാടിയില്‍ പങ്കെടുക്കുന്ന രക്ഷിതാക്കള്‍ ഗാംഗ്‌വോൺ പ്രവിശ്യയിലെ ഹോങ്‌ചിയോൺ - ഗണിലെ 'ഹാപ്പിനസ് ഫാക്ടറി'കളില്‍ മൂന്ന് ദിവസം ചെലവഴിക്കണം.

കുടുസു മുറിയിലെ മൂന്ന് ദിവസത്തെ ഏകാന്ത വാസത്തിലൂടെ തങ്ങളുടെ കുട്ടികള്‍ അനുഭവിക്കുന്ന മാനസികമായ ഒറ്റപ്പെടലിന്‍റെ വേദന എന്തെന്ന് മാതാപിതാക്കള്‍ക്കും മനസിലാക്കാന്‍ കഴിയുമെന്നും അവരുടെ കുട്ടികളുടെ അനുഭവങ്ങളെയും വികാരങ്ങളെയും കുറിച്ച് ആഴത്തിലുള്ള ഉൾക്കാഴ്ച ഉണ്ടാകുമെന്നും പദ്ധതിയുടെ സംഘാടകര്‍ പറയുന്നു.

കൌമാരക്കാരിലും യുവാക്കളിലും ഇത്തരത്തില്‍ സാമൂഹികമായ പിന്മാറ്റമുണ്ടാകാന്‍ കാരണം തൊഴിൽ കണ്ടെത്തുന്നതിലെ ബുദ്ധിമുട്ടുകൾ, വ്യക്തിബന്ധങ്ങൾ, കുടുംബ പ്രശ്നങ്ങൾ, ആരോഗ്യ പ്രശ്നങ്ങൾ എന്നിവയാണെന്ന് ദക്ഷിണ കൊറിയൻ ആരോഗ്യ ക്ഷേമ മന്ത്രാലയത്തിന്‍റെ ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു.

ലോകത്ത് ഏറ്റവും കൂടുതൽ ആത്മഹത്യകൾ നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ദക്ഷിണ കൊറിയ. രാജ്യത്തെ 20-34 വയസ് പ്രായമുള്ള ആളുകൾക്ക് രണ്ട് വര്‍ഷം കൂടുമ്പോഴുള്ള പരിശോധന ഉൾപ്പെടെ മാനസികാരോഗ്യം വീണ്ടെടുക്കുന്നതിനായി കഴിഞ്ഞ വർഷം മുതല്‍ ദക്ഷിണ കൊറിയൻ സർക്കാർ പഞ്ചവത്സര കർമ്മ പദ്ധതിക്ക് തുടക്കം കുറിച്ചിരുന്നു.

#there #reason #parents #south #korea #lock #themselves #up #happiness #factories

Next TV

Related Stories
#viral | അതിരൂക്ഷമായ ദുർഗന്ധം, തെരുവുകളില്‍ രാത്രി ഒഴുകിയത് 'രക്തം'? സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

Nov 27, 2024 12:53 PM

#viral | അതിരൂക്ഷമായ ദുർഗന്ധം, തെരുവുകളില്‍ രാത്രി ഒഴുകിയത് 'രക്തം'? സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

ഈ സമയം അവിടെ അനുഭവപ്പെട്ടത് അതിരൂക്ഷമായ ദുര്‍ഗന്ധമായിരുന്നെന്നും റിപ്പോര്‍ട്ടുകളില്‍...

Read More >>
#viral | കസേരകൾ പറക്കുന്നു, സകലതും തകർക്കുന്നു, പന്തലിന്റെ തുണി കീറിയെറിയുന്നു; വൈറലായി വിവാഹവീട്ടിലെ ഡാൻസ്

Nov 19, 2024 10:29 PM

#viral | കസേരകൾ പറക്കുന്നു, സകലതും തകർക്കുന്നു, പന്തലിന്റെ തുണി കീറിയെറിയുന്നു; വൈറലായി വിവാഹവീട്ടിലെ ഡാൻസ്

അതിന്റെ വിവിധ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. എന്നാൽ‌, ഇങ്ങനെ ഒരു ഡാൻസ് ഒരു വിവാഹവീട്ടിലും ഒരു വീഡിയോയിലും നമ്മൾ...

Read More >>
#viral | നീ ഗർഭിണിയാണ്...! തൊണ്ടവേദന കാണിക്കാൻ ആശുപത്രിയിലെത്തി, ഡോക്ടർ പറഞ്ഞതുകേട്ട് ഞെട്ടി 20 -കാരി, പിന്നെ സംഭവിച്ചത്

Nov 18, 2024 01:00 PM

#viral | നീ ഗർഭിണിയാണ്...! തൊണ്ടവേദന കാണിക്കാൻ ആശുപത്രിയിലെത്തി, ഡോക്ടർ പറഞ്ഞതുകേട്ട് ഞെട്ടി 20 -കാരി, പിന്നെ സംഭവിച്ചത്

'ഡോക്ടർ തന്നെ പറ്റിക്കുകയാണ് എന്നാണ് സത്യമായിട്ടും ഞാൻ ആദ്യം കരുതിയത്' എന്നാണ് കാറ്റലിൻ...

Read More >>
#Viral | കര്‍മ ഈസ് എ ബീച്ച് എന്ന് ടൊവിനോ, നീ പകപോക്കുവാണല്ലേടാ എന്ന് ബേസിലും; ട്രോളിക്കൊന്ന് സഞ്ജു സാംസണും

Nov 12, 2024 01:06 PM

#Viral | കര്‍മ ഈസ് എ ബീച്ച് എന്ന് ടൊവിനോ, നീ പകപോക്കുവാണല്ലേടാ എന്ന് ബേസിലും; ട്രോളിക്കൊന്ന് സഞ്ജു സാംസണും

പൂജക്ക് ശേഷം ആരതിയുമായി പോകുന്ന സമയത്ത് ടൊവിനോ കൈ കാണിക്കുകയും എന്നാല്‍ ടൊവിനോക്ക് നേരെ പൂജാരി ആരതി കാണിക്കാതെ പോവുകയും...

Read More >>
#viral | 'അതുവരെ എന്നെ പുകഴ്ത്തിയ അവന്റെ മുഖം ആ കാര്യം പറഞ്ഞതോടെ മാറി'; ദുരനുഭവം പറഞ്ഞ് യുവതി

Oct 25, 2024 06:47 AM

#viral | 'അതുവരെ എന്നെ പുകഴ്ത്തിയ അവന്റെ മുഖം ആ കാര്യം പറഞ്ഞതോടെ മാറി'; ദുരനുഭവം പറഞ്ഞ് യുവതി

തന്റെ വിവാഹാലോചനയ്ക്കിടെയുണ്ടായ ദുരനുഭവം സാമൂഹികമാധ്യമമായ ത്രെഡ്‌സിലൂടെ പങ്കുവെച്ചിരിക്കുകയാണ് സ്വാതി കൊകാടെ എന്ന...

Read More >>
#viral | വിവാഹ ശേഷം വരന്‍റെ വീട്ടിലേക്ക് പോകാന്‍ വിസമ്മതിച്ച് വധു, പിന്നാലെ സഹോദരന്‍ ചെയ്തത്! വീഡിയോ വൈറല്‍

Oct 23, 2024 04:59 PM

#viral | വിവാഹ ശേഷം വരന്‍റെ വീട്ടിലേക്ക് പോകാന്‍ വിസമ്മതിച്ച് വധു, പിന്നാലെ സഹോദരന്‍ ചെയ്തത്! വീഡിയോ വൈറല്‍

വിവാഹാനന്തരം വരന്‍റെ വീട്ടിലേക്കുള്ള യാത്രയില്‍ വധുക്കളെല്ലാവരും അറിഞ്ഞോ അറിയാതെയോ കണ്ണ് നിറഞ്ഞ് വൈകാരികമായ അന്തരീക്ഷം...

Read More >>
Top Stories










News Roundup