#viral | എടുത്തുകൊണ്ടു പോകാൻ തയ്യാറാണോ? എങ്കിൽ 17 മുറികളുള്ള ഈ മാളിക സൗജന്യമായി വാങ്ങിക്കാം....

#viral | എടുത്തുകൊണ്ടു പോകാൻ തയ്യാറാണോ? എങ്കിൽ 17 മുറികളുള്ള ഈ മാളിക സൗജന്യമായി വാങ്ങിക്കാം....
Jun 29, 2024 03:11 PM | By Athira V

അമേരിക്കയിലെ പെൻസിൽവാനിയയിൽ 19 -ാം നൂറ്റാണ്ടിലെ ഒരു മാളിക യാതൊരു വിലയും കൂടാതെ വിൽക്കാനുണ്ട്. പക്ഷേ ഇത് സ്വന്തമാക്കുന്നവർ നിർബന്ധമായും ഒരു കാര്യം ചെയ്യണമെന്ന് മാത്രം. എന്താണെന്നല്ലേ? 'ഹുഡ് മാൻഷൻ' ( Hood Mansion) എന്നറിയപ്പെടുന്ന ഈ മാളിക വാങ്ങിക്കുന്നവർ അതിന്‍റെ നിലവിലെ അടിത്തറയിൽ നിന്ന് ഒരു പുതിയ സ്ഥലത്തേക്ക് പൂർണ്ണമായും മാറ്റി സ്ഥാപിക്കണം എന്നതാണ് ഇത് സ്വന്തമാക്കാനുള്ള ഏക നിബന്ധന.

1834-ൽ ഐറിഷ് കുടിയേറ്റക്കാരനായ ജോൺ മക്ലെല്ലൻ ഹുഡ് നിർമ്മിച്ച ഈ മാളികയ്ക്ക് സമ്പന്നമായ ഒരു ചരിത്രമുണ്ട്. 1800-കളുടെ തുടക്കത്തിൽ ഭൂഗർഭ റെയിൽ റോഡ് തുരങ്കങ്ങളിലൂടെ അടിമകൾക്ക് രക്ഷപ്പെടാനുള്ള ഒരു അഭയ കേന്ദ്രമായി ഇത് ഉപയോഗിച്ചിരുന്നു.

ഇനി ഈ മാളിക ഇവിടെ നിന്നും മാറ്റി മറ്റൊരിടത്ത് സ്ഥാപിക്കാൻ കണക്കാക്കുന്ന ചെലവ് എത്രയാണെന്ന് അറിയണ്ടേ? ഏകദേശം 5 കോടി മുതൽ 8 കോടി വരെ ചെലവാകാം എന്നാണ് കണക്കാക്കുന്നത്.

https://www.instagram.com/p/C7m3x3HJvQ5/?utm_source=ig_web_copy_link

റിപ്പോർട്ടുകൾ പ്രകാരം 2008 മുതൽ ഈ മാളിക ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. ആൾതാമസം ഇല്ലാതായത് മൂലം നോക്കി നടത്താന്‍ ആളില്ലാതെ, കാലപ്പഴക്കം കൊണ്ട് കെട്ടിടത്തിന്‍റെ വാതിലുകൾക്കും ജനാലകൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

എന്നാൽ 5,000 ചതുരശ്ര അടി വിസ്തീർണ്ണം ഉള്ള ഈ മാളികയുടെ മറ്റ് ഭാഗങ്ങൾക്കൊന്നും യാതൊരു വിധത്തിലുള്ള കേടുപാടുകളുമില്ലെന്നാണ് ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റില്‍ പറയുന്നത്. കൂടാതെ ഇത്രയും ഉറപ്പുള്ള ഒരു കെട്ടിടം ഇനി കണ്ടെത്തുക പ്രയാസകരമായിരിക്കുമെന്നും അവകാശപ്പെടുന്നു.

ഈസ്റ്റേൺ പെൻസിൽവാനിയ പ്രിസർവേഷൻ സൊസൈറ്റി (ഇപിപിഎസ്) യുടെ റിപ്പോർട്ടുകൾ പ്രകാരം, ഹുഡ് മാൻഷൻ നിലവിലെ അവസ്ഥയിൽ മാറ്റാൻ ഏകദേശം ഒന്നോ രണ്ടോ മാസമെടുക്കും.

1980-കളുടെ അവസാനം പുതിയ ഉടമകൾക്ക് ഹൂഡ് മാൻഷൻ ലേലത്തിൽ വിൽക്കുന്നത് വരെ ഹൂഡ് കുടുംബത്തിന്‍റെ വകയായിരുന്നു ഈ കെട്ടിടം. എസ്റ്റേറ്റിനെ ഒരു കൺട്രി ക്ലബ്ബായും പിന്നീട് ഒരു കാസിനോ ആയും മാറ്റാനുള്ള ഉദ്ദേശങ്ങൾ ഉണ്ടായിരുന്നെങ്കിലും ആ പദ്ധതികളൊന്നും നടന്നില്ല.

#17 #room #mansion #can #be #purchased #free #but #there #condition

Next TV

Related Stories
ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

Sep 16, 2025 02:23 PM

ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച്...

Read More >>
ഇപ്പോ എങ്ങനെ ഇരിക്കണ്....! ഭർത്താവിനോട് വഴക്കിട്ട് നദിയിൽ ചാടി, മുതലയെ കണ്ട് പേടിച്ച് മരത്തിൽ കയറി, രാത്രി മുഴുവനും പേടിച്ചിരുന്ന് യുവതി

Sep 9, 2025 05:26 PM

ഇപ്പോ എങ്ങനെ ഇരിക്കണ്....! ഭർത്താവിനോട് വഴക്കിട്ട് നദിയിൽ ചാടി, മുതലയെ കണ്ട് പേടിച്ച് മരത്തിൽ കയറി, രാത്രി മുഴുവനും പേടിച്ചിരുന്ന് യുവതി

ഭർത്താവിനോട് വഴക്കിട്ട് നദിയിൽ ചാടി, മുതലയെ കണ്ട് പേടിച്ച് മരത്തിൽ കയറി, രാത്രി മുഴുവനും പേടിച്ചിരുന്ന്...

Read More >>
പിഷാരടിയുടെ എതിരാളിയോ....? മീനാക്ഷിയുടെ വൈറൽ പോസ്റ്റിനും ക്യാപ്ഷനും പിന്നാലെ ആരാധകരുടെ കമന്റുകൾ

Sep 9, 2025 02:29 PM

പിഷാരടിയുടെ എതിരാളിയോ....? മീനാക്ഷിയുടെ വൈറൽ പോസ്റ്റിനും ക്യാപ്ഷനും പിന്നാലെ ആരാധകരുടെ കമന്റുകൾ

പിഷാരടിയുടെ എതിരാളിയോ....? മീനാക്ഷിയുടെ വൈറൽ പോസ്റ്റിനും ക്യാപ്ഷനും പിന്നാലെ ആരാധകരുടെ...

Read More >>
അത്ഭുതപ്പെടുത്തി, അവിശ്വസനീയമായിരുന്നു': ആദ്യ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയത് മമ്മൂട്ടി; ഓർമ്മകൾ പങ്കുവെച്ച് മാളവിക മോഹനൻ

Sep 8, 2025 01:06 PM

അത്ഭുതപ്പെടുത്തി, അവിശ്വസനീയമായിരുന്നു': ആദ്യ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയത് മമ്മൂട്ടി; ഓർമ്മകൾ പങ്കുവെച്ച് മാളവിക മോഹനൻ

അത്ഭുതപ്പെടുത്തി, അവിശ്വസനീയമായിരുന്നു': ആദ്യ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയത് മമ്മൂട്ടി; ഓർമ്മകൾ പങ്കുവെച്ച് മാളവിക...

Read More >>
അച്ഛാ പാമ്പ്.... വീട്ടിൽ ചുരുണ്ടുകൂടി പാമ്പിനെ കണ്ട് ആദ്യം പേടിച്ചോടി, പിന്നാലെ വന്ന അച്ഛൻ കുട്ടിയെ കൊണ്ട് ചെയ്യിപ്പിച്ചത്‌...! അമ്പരപ്പിക്കുന്ന വീഡിയോ

Sep 8, 2025 12:49 PM

അച്ഛാ പാമ്പ്.... വീട്ടിൽ ചുരുണ്ടുകൂടി പാമ്പിനെ കണ്ട് ആദ്യം പേടിച്ചോടി, പിന്നാലെ വന്ന അച്ഛൻ കുട്ടിയെ കൊണ്ട് ചെയ്യിപ്പിച്ചത്‌...! അമ്പരപ്പിക്കുന്ന വീഡിയോ

അച്ഛാ പാമ്പ് .... വീട്ടിൽ ചുരുണ്ടുകൂടി പാമ്പിനെ കണ്ട് ആദ്യം പേടിച്ചോടി, പിന്നാലെ വന്ന അച്ഛൻ കുട്ടിയെ കൊണ്ട് ചെയ്യിപ്പിച്ചത്‌...! അമ്പരപ്പിക്കുന്ന...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall