#viral | ഓടുന്ന ട്രെയിനിന് മുമ്പിൽ നിന്ന് റീൽസ് പിടിക്കാൻ യുവതി, ചവിട്ടി മാറ്റി ലോക്കോ പൈലറ്റ്; വീഡിയോ വൈറല്‍

#viral | ഓടുന്ന ട്രെയിനിന് മുമ്പിൽ നിന്ന് റീൽസ് പിടിക്കാൻ യുവതി, ചവിട്ടി മാറ്റി ലോക്കോ പൈലറ്റ്; വീഡിയോ വൈറല്‍
Jun 29, 2024 01:56 PM | By Susmitha Surendran

(moviemax.in)  സമൂഹ മാധ്യമങ്ങളിൽ താരമാകുക എന്ന ലക്ഷ്യത്തോടെ വിചിത്രമായ കാര്യങ്ങളാണ് യുവാക്കളില്‍ പലരും ഇന്ന് കാട്ടിക്കൂട്ടുന്നത്.

ലൈക്കുകളും പ്രതികരണങ്ങളും നേടാനുള്ള അമിതമായ ആഗ്രഹമാണ് സ്വന്തം ജീവൻ പോലും പണയം വെച്ച് ചിത്രീകരിക്കപ്പെടുന്ന പല വീഡിയോകൾക്ക് പിന്നിലും.

ഓരോ ദിവസവും നമ്മെ അമ്പരപ്പിച്ച് കൊണ്ട് സാമൂഹിക മാധ്യമങ്ങളിൽ ഇത്തരത്തിലുള്ള വീഡിയോകളുടെ കുത്ത് ഒഴുക്ക് തന്നെ നടക്കുന്നു.

സമാനമായ ഒരു വീഡിയോ കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ വലിയ ചർച്ചകൾക്ക് വഴി തുറന്നു. ഒരു റെയിൽവേ ട്രാക്കിലൂടെ കടന്നുവരുന്ന ട്രെയിൻ എൻജിന് തൊട്ട് മുമ്പിസായി നിന്ന് ഒരു യുവതി വീഡിയോ ചിത്രീകരിക്കാൻ ശ്രമിക്കുന്ന രംഗങ്ങൾ ആയിരുന്നു ഈ വീഡിയോയിൽ ഉണ്ടായിരുന്നത്.

യുവതിയെ രക്ഷിക്കുന്നതിനായി ലോക്കോ പൈലറ്റ് ട്രെയിൻ എൻജിനിൽ നിന്ന് കൊണ്ടു തന്നെ അവരെ കാലു കൊണ്ട് തള്ളി മാറ്റുന്നതും വീഡിയോയിൽ കാണാം.

ചില ആളുകൾ ചുറ്റുമുള്ള ലോകത്തെ തന്നെ അവഗണിക്കുന്നു എന്ന കുറിപ്പോടെയായിരുന്നു ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കപ്പെട്ടത്.

ലോക്കോ പൈലറ്റിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായ കൃത്യമായ ഇടപെടലിനെ വീഡിയോ കണ്ടവർ ഒന്നടങ്കം പ്രശംസിച്ചു. വീഡിയോയിൽ യുവതിയോടൊപ്പം ഉണ്ടായിരുന്ന യുവാവ് ട്രെയിൻ എൻജിൻ തൊട്ടടുത്ത് എത്തിയിട്ടും യുവതിയെ രക്ഷിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് പലരും അത്ഭുതത്തോടെ ചോദിച്ചു.

https://www.instagram.com/reel/C8VTOH0u0EU/?utm_source=ig_embed&utm_campaign=loading

എൻജിൻ തൊട്ടടുത്ത് എത്തിയിട്ടും യുവതി മാറാതെ വന്നപ്പോഴാണ് ലോക്കോ പൈലറ്റ് അതിസാഹസികമായി അവരെ കാലു കൊണ്ട് റെയിൽവേ ട്രാക്കിന് പുറത്തേക്ക് തള്ളി മാറ്റിയത്.

ചില ആളുകൾ മറ്റേതോ ഗ്രഹത്തിൽ നിന്ന് വന്നത് പോലെയാണ് പെരുമാറുന്നതെന്നും സാമാന്യ ബുദ്ധി ഇല്ലാതായിക്കൊണ്ടിരിക്കുകയാണന്നും വീഡിയോയ്ക്ക് താഴെ ഒരാൾ കുറിച്ചു.

'അവസാനം ഞാന്‍ ഒരു ജോലി കണ്ടെത്തി - ട്രെയിന് സമീപത്ത് നിന്നും ആളുകളെ ചവിട്ടിത്തെറിപ്പിക്കുന്നയാള്‍' എന്നായിരുന്നു ഒരു രസികന്‍റെ കുറിപ്പ്. ഈ വീഡിയോ ക്ലിപ്പ് ഇതുവരെ 1.3 ലക്ഷത്തിലധികം ആളുകൾ കണ്ടു കഴിഞ്ഞു.

#young #woman #loco #pilot #steps #aside #grab #reels #from #front #moving #train #video #went #viral

Next TV

Related Stories
എസ്കലേറ്ററിനും ചുമരിനും ഇടയിൽ കുട്ടിയുടെ തല കുടുങ്ങി;  വൈറലായി രക്ഷാപ്രവർത്തന വീഡിയോ

Jul 22, 2025 03:13 PM

എസ്കലേറ്ററിനും ചുമരിനും ഇടയിൽ കുട്ടിയുടെ തല കുടുങ്ങി; വൈറലായി രക്ഷാപ്രവർത്തന വീഡിയോ

ചോങ്‌ക്വിങ്ങിൽ എസ്‌കലേറ്ററിനും ഭിത്തിക്കും ഇടയിൽ തല കുടുങ്ങിയ കുട്ടിയെ അത്ഭുതകരമായി...

Read More >>
ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്; ആഭരണ പരസ്യത്തിന്റെ പരമ്പരാഗത സങ്കൽപ്പങ്ങൾ മാറ്റിപിടിച്ച് മോഹൻലാൽ,  കൈയടിച്ച് സോഷ്യൽ മീഡിയ

Jul 19, 2025 12:04 PM

ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്; ആഭരണ പരസ്യത്തിന്റെ പരമ്പരാഗത സങ്കൽപ്പങ്ങൾ മാറ്റിപിടിച്ച് മോഹൻലാൽ, കൈയടിച്ച് സോഷ്യൽ മീഡിയ

മലയാളത്തിന്റെ മോഹൻലാൽ അഭിനയിച്ച് പ്രകാശ് വർമ്മ ഒരുക്കിയ പുതിയ പരസ്യം സമൂഹമാധ്യമങ്ങളിൽ തരംഗം...

Read More >>
മാർക്കില്ലെങ്കിൽ വീടില്ല; ഫോണിൽ കളിച്ചിരുന്ന്  പരീക്ഷയിൽ മാർക്ക് കുറഞ്ഞ മകനെ വീട്ടിൽ നിന്ന് പുറത്താക്കി

Jul 18, 2025 04:06 PM

മാർക്കില്ലെങ്കിൽ വീടില്ല; ഫോണിൽ കളിച്ചിരുന്ന് പരീക്ഷയിൽ മാർക്ക് കുറഞ്ഞ മകനെ വീട്ടിൽ നിന്ന് പുറത്താക്കി

ചൈനയിൽ ഹൈസ്കൂൾ വിദ്യാർത്ഥിയെ യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷാ ഫലത്തിൽ മാർക്ക് കുറഞ്ഞുവെന്ന് ആരോപിച്ച് മാതാപിതാക്കൾ വീട്ടിൽ നിന്നും...

Read More >>
സാറേ  ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

Jul 5, 2025 03:01 PM

സാറേ ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

മദ്യപിച്ച് ലക്കുകെട്ടേത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall