'വിചിത്രമായ ഭർത്താവ് സങ്കൽപ്പ'വുമായി പൂജിത മേനോൻ

'വിചിത്രമായ ഭർത്താവ് സങ്കൽപ്പ'വുമായി പൂജിത മേനോൻ
Jan 19, 2022 10:53 AM | By Susmitha Surendran

പ്രേക്ഷകർക്ക് സുപരിചിതയായ അവതാരികയാണ് പൂജിത മേനോൻ. മഴവിൽ മനോരമയിലെ എന്റെ കുട്ടികളുടെ അച്ഛൻ എന്ന സീരിയലിലൂടെയും അവതാരികയായും മോഡലിങിലൂടെയും ശ്രദ്ധ നേടുന്ന താരമാണ് പൂജിത മേനോൻ. സിനിമയിലും ഫാഷൻ രംഗത്തും മുഖം കാണിച്ച ശേഷമാണ് മിനിസ്ക്രീനിലേക്ക് താരം എത്തിയത്. ​ഗിരീഷ് സംവിധാനം ചെയ്ത നീ കോ ഞാ ചാ എന്ന സിനിമയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചാണ് പൂജിത സിനിമയിലേക്ക് എത്തുന്നത്. 

ചെറുപ്പം മുതൽ ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്നത് പൂജിതയ്ക്ക് ഇഷ്ടമായിരുന്നു. ബെംഗ്ലൂരുവിൽ നിന്നും ഫാഷൻ ഡിസൈനിങ് പഠിച്ച ശേഷം ഒരു ടിവി പ്രോഗ്രാമിൽ അവതാരകയായി. അത് ക്ലിക്കായി. പിന്നീട് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ അവതരാകയായി.

എന്റെ കുട്ടികളുടെ അച്ഛനാണ് പൂജിത ആദ്യമായി അഭിനയിച്ച സീരിയൽ. സംവിധായകൻ പൂജയെ വിളിച്ച് ഒരു രംഗം അഭിനയിച്ചശേഷം അയച്ചു കൊടുക്കാൻ പറഞ്ഞു. അതായിരുന്നു ഓഡിഷൻ. അതിൽ അൽപം നെഗറ്റീവ് ഷേഡുള്ള കഥാപാത്രമാണെങ്കിലും ‌പൂജിതയുടെ സം​ഗീത പെട്ടന്ന് ശ്രദ്ധിക്കപ്പെട്ടു. അരികിൽ ഒരാൾ ആയിരുന്നു പൂജിതയുടെ രണ്ടാമത്തെ സിനിമ.

നിവിൻ പോളി നായകനായ ചിത്രത്തിൽ താര എന്ന കഥാപാത്രത്തെയാണ് പൂജിത അവതരിപ്പിച്ചത്. ഒം ശാന്തി ഓശാന എന്ന നസ്രിയ, നിവിൻ പോളി സിനിമയിലും പൂജിത ഭാ​ഗമായിരുന്നു. മരംകൊത്തി, കൊന്തയും പൂണൂലും, സ്വർണ്ണ കടുവ, ക്ലിന്റ്, നീയും ഞാനും, ചിൽഡ്രൺസ് പാർക്ക് എന്നിവയാണ് പൂജിത ഭാ​ഗമായ മറ്റ് സിനിമകൾ.

വിവാഹമൊന്നും ആയില്ലേ എന്ന് പലരും ചോദിക്കാറുണ്ടെന്നും തൽക്കാലം ഫ്രീ ബേഡ് ആയി ഇരിക്കാനാണ് ഇഷ്ടമെന്നും സമയമാകുമ്പോൾ പ്രണയവും വിവാഹവുമൊക്കെ തേടിയെത്തട്ടെയെന്നുമാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ പൂജിത പറഞ്ഞത്. ഇപ്പോൾ അമൃത ടിവിയിലെ റെഡ് കാർപെറ്റിൽ അതിഥിയായി എത്തിയ താരം വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ്.

അവതാരകനായും നടനായും എല്ലാം തിളങ്ങുന്ന ജീവയ്ക്കൊപ്പമാണ് പൂജിത റെഡ് കാർപെറ്റിൽ അതിഥിയായി എത്തിയത്. സങ്കൽപത്തിലുള്ള ഭാവി വരൻ എങ്ങനെയായിരിക്കണമെന്ന് സ്വാസിക ചോദിച്ചപ്പോൾ പൂജിത നൽകിയ മറുപടി കേട്ട് സ്വാസികയും ജീവയും പൊട്ടച്ചിരിക്കുകയായിരുന്നു.

'നല്ല തമാശകൾ പറയുന്ന വ്യക്തിയായിരിക്കണം, എന്നെ പുകഴ്ത്തണം, അത്യാവശ്യം ഉയരമുള്ള വ്യക്തിയായിരിക്കണം, ജീവയെപ്പോലെ സുന്ദരനും സുശീലനുമായിരിക്കണം, സത്യസന്ധനും കാരുണ്യമുള്ളവനും സ്നേഹമുള്ളവനുമായിരിക്കണം, വിശ്വസിക്കാൻ പറ്റുന്ന വ്യക്തിയുമായിരിക്കണം' ഇതൊക്കെയാണ് ഞാൻ പ്രതീക്ഷിക്കുന്ന ഭാവിവരനുണ്ടായിരിക്കേണ്ട ​ഗുണങ്ങൾ.

തന്നെ പുകഴ്ത്തുന്ന സുഖിപ്പിക്കുന്ന വ്യക്തിയായിരിക്കണമെന്ന് പൂജിത പറഞ്ഞതോടെ നുണയനായിരിക്കണം എന്നാണോ കുട്ടി ഉദ്ദേശിക്കുന്നത് എന്ന് ചോദിച്ച് കമന്റുമായി ജീവ എത്തി. തന്റെ ഇൻസ്റ്റ​ഗ്രാമിൽ തന്നോടൊപ്പം എപ്പോഴും ആക്ടീവായിരിക്കുന്ന വ്യക്തി കൂടിയാകണമെന്നാണ് ആ​ഗ്രഹമെന്നും തന്റെ ഭ്രാന്തുകൾ സഹിക്കാൻ പറ്റുന്നവനായിരിക്കണമെന്നും പൂജിയ കൂട്ടിച്ചേർത്തു. .

Poojitha Menon with 'Strange Husband Concept'

Next TV

Related Stories
 'മരിച്ചിട്ടു നീതി കിട്ടി എന്ത് കാര്യം': പ്രതികരണവുമായി ജുവൽ മേരി

May 23, 2022 11:56 AM

'മരിച്ചിട്ടു നീതി കിട്ടി എന്ത് കാര്യം': പ്രതികരണവുമായി ജുവൽ മേരി

സ്ത്രീപീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ ശബ്ദസന്ദേശത്തിൽ പ്രതികരണവുമായി നടിയും അവതാരികയുമായ ജുവൽ...

Read More >>
ജാസ്മിനെ പണിക്കാരിയാക്കി ദില്‍ഷ, എനിക്ക് ഒറ്റയ്ക്ക് ഭരിച്ചാല്‍ മതിയെന്ന് ജാസ്...

May 20, 2022 09:21 PM

ജാസ്മിനെ പണിക്കാരിയാക്കി ദില്‍ഷ, എനിക്ക് ഒറ്റയ്ക്ക് ഭരിച്ചാല്‍ മതിയെന്ന് ജാസ്...

ജാസ്മിനെ പണിക്കാരിയാക്കി ദില്‍ഷ, എനിക്ക് ഒറ്റയ്ക്ക് ഭരിച്ചാല്‍ മതിയെന്ന്...

Read More >>
സൂരജിനെ കുറിച്ച് സംസാരിച്ച്‌ മുന്‍ ബിഗ് ബോസ് താരമായ എലീന പടക്കൽ

May 14, 2022 10:55 PM

സൂരജിനെ കുറിച്ച് സംസാരിച്ച്‌ മുന്‍ ബിഗ് ബോസ് താരമായ എലീന പടക്കൽ

സൂരജിനെ കുറിച്ച് സംസാരിച്ച്‌ മുന്‍ ബിഗ് ബോസ് താരമായ എലീന...

Read More >>
ശിവാഞ്ജലി മികച്ച ജോഡി മികച്ച പരമ്പര സാന്ത്വനം : ഐമ അവാര്‍ഡ്

May 14, 2022 04:30 PM

ശിവാഞ്ജലി മികച്ച ജോഡി മികച്ച പരമ്പര സാന്ത്വനം : ഐമ അവാര്‍ഡ്

കഴിഞ്ഞദിവസം കോഴിക്കോട് വെച്ച് നടന്ന ചടങ്ങില്‍ നടന്‍ ജയസൂര്യയുടെ കയ്യില്‍ നിന്നായിരുന്നു ശിവാഞ്ജലി അവാര്‍ഡ് സ്വീകരിച്ചത്....

Read More >>
 ഒരിക്കലും ഇമോഷണലി വീക്ക് അല്ല; ശാലിനി പറയുന്നു

May 13, 2022 09:07 AM

ഒരിക്കലും ഇമോഷണലി വീക്ക് അല്ല; ശാലിനി പറയുന്നു

ഒരിക്കലും ഇമോഷണലി വീക്ക് അല്ല; ശാലിനി...

Read More >>
താന്‍ പറഞ്ഞ് വിട്ടത് പോലെയാണ് ലക്ഷ്മിപ്രിയയെന്ന് ഭര്‍ത്താവ്

May 12, 2022 09:39 PM

താന്‍ പറഞ്ഞ് വിട്ടത് പോലെയാണ് ലക്ഷ്മിപ്രിയയെന്ന് ഭര്‍ത്താവ്

താന്‍ പറഞ്ഞ് വിട്ടത് പോലെയാണ് ലക്ഷ്മിപ്രിയയെന്ന്...

Read More >>
Top Stories