#nagachaitanya | അമ്മയേക്കാള്‍ അടുപ്പം രണ്ടാനമ്മ അമലയുമായി; പെറ്റമ്മയുമായി നാഗ ചൈതന്യ അകലാന്‍ കാരണം

#nagachaitanya | അമ്മയേക്കാള്‍ അടുപ്പം രണ്ടാനമ്മ അമലയുമായി; പെറ്റമ്മയുമായി നാഗ ചൈതന്യ അകലാന്‍ കാരണം
Jun 28, 2024 12:12 PM | By ADITHYA. NP

(moviemax.in)1984 ലാണ് തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരമായ നാഗാര്‍ജുന വിവാഹിതനാകുന്നത്. വധു നിര്‍മ്മാതാവ് ഡി രാമനായിഡുവിന്റെ മകള്‍ ലക്ഷ്മി ദഗ്ഗുബട്ടി.

വീട്ടുകാര്‍ തീരുമാനിച്ചുറപ്പിച്ച അറേഞ്ച്ഡ് മാര്യേജായിരുന്നു. അധികം വൈകാതെ ഇരുവരുടേയും മകന്‍ നാഗ ചൈതന്യയും ജനിച്ചു. എന്നാല്‍ പിന്നീട് ആ ദാമ്പത്യത്തില്‍ വിള്ളലുകള്‍ വീണു.

1990 ല്‍ ഇരുവരും പിരിയാന്‍ തീരുമാനിച്ചു. അച്ഛനും അമ്മയും പിരിഞ്ഞപ്പോള്‍ മകന്‍ നാഗ ചൈതന്യ അച്ഛനൊപ്പം നില്‍ക്കാനായിരുന്നു.

 പിന്നീടാണ് നാഗ ചൈതന്യ നടി അമലയുമായി പ്രണയത്തിലാകുന്നത്. ഇരുവരും നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. ഈ സൗഹൃദം അധികം വൈകാതെ പ്രണയമായി മാറുകയായിരുന്നു.

1992ല്‍ അമലയും നാഗാര്‍ജുനയും വിവാഹം കഴിച്ചു. 1994ല്‍ ഇരുവരുടേയും മകന്‍ അഖില്‍ അക്കിനേനിയും ജനിച്ചു. അച്ഛന്റെ പാതയിലൂടെയാണ് നാഗ ചൈതന്യയും സിനിമയിലെത്തുന്നത്.

അച്ഛന്റെ പേരിന് കോട്ടം വരുത്തിയില്ല നാഗ ചൈതന്യ. അധികം വൈകാതെ തന്നെ തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമായി മാറാന്‍ നാഗ ചൈതന്യയ്ക്ക് സാധിച്ചു.

ഇതിനിടെ തന്റെ അമ്മ ലക്ഷ്മിയുമായി നാഗ ചൈതന്യയ്ക്ക് അടുപ്പമില്ലെന്നും അച്ഛനോടും രണ്ടാനമ്മയോടുമാണ് കൂടുതല്‍ അടുപ്പമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറഞ്ഞത്.

അമ്മയുമായി മകന്‍ അകന്നു പോയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നാഗാര്‍ജുനയുമായുള്ള വിവാഹ മോചനത്തിന് ശേഷം ലക്ഷ്മി ബിസിനസുകാരനായ ശരത് വിജയരാഘവനെ വിവാഹം കഴിച്ചു.

പിന്നാലെ ലക്ഷ്മി ഇന്റീരിയേഴ്‌സ് എന്ന കമ്പനിയും അവര്‍ ആരംഭിച്ചു. ഇപ്പോള്‍ അമേരിക്കയില്‍ സ്ഥിരതാമസമാക്കിയിരിക്കുകയാണ് ലക്ഷ്മി. എന്നാല്‍ തന്റെ മകനെ ഉപേക്ഷിക്കാന്‍ ഒരുക്കമായിട്ടില്ല ആ അമ്മ.

തങ്ങളുടെ വേര്‍പിരിയല്‍ മകനെ ബാധിക്കരുതെന്ന നിര്‍ബന്ധമുണ്ടായിരുന്നു നാഗാര്‍ജുനയ്ക്കും ലക്ഷ്മിയ്ക്കും.എന്നാല്‍ ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത് അമ്മ രണ്ടാമത് വിവാഹം കഴിച്ചത് നാഗ ചൈതന്യയ്ക്ക് ഉള്‍ക്കൊള്ളാനായില്ലെന്നും ഇതോടെയാണ് അമ്മയും മകനും അകലുന്നതെന്നുമാണ്.

എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ നാഗ ചൈതന്യ നിരസിക്കുകയായിരുന്നു. താന്‍ അമേരിക്കയില്‍ പോയി അമ്മയ െകാണാനാറുണ്ടെന്നും തങ്ങള്‍ ഒരുമിച്ച് യാത്രകള്‍ പോകാറുണ്ടെന്നും നാഗ ചൈതന്യ പറഞ്ഞിട്ടുള്ളത്. 

#nagachaitanya #opened #about #distance #from #real #mother #lakshmi #and #closeness #step #mom #amala

Next TV

Related Stories
#RaiLakshmi |സാരി ഉടുത്താലും ആളുകള്‍ എന്നെ സെക്‌സി എന്ന് വിളിക്കും, അത് എന്തുകൊണ്ടെന്ന് അറിയില്ല - റായ് ലക്ഷ്മി

Jun 29, 2024 05:05 PM

#RaiLakshmi |സാരി ഉടുത്താലും ആളുകള്‍ എന്നെ സെക്‌സി എന്ന് വിളിക്കും, അത് എന്തുകൊണ്ടെന്ന് അറിയില്ല - റായ് ലക്ഷ്മി

വിവാദങ്ങളെ ഭയന്നിരുന്നോ എന്ന ചോദ്യത്തോട് പ്രതികരിച്ചാണ് റായ് ലക്ഷ്മി...

Read More >>
#suchithra | ആ പെണ്‍കുട്ടിയുടെ ജീവിക്കാന്‍ കഴിയില്ല! നടന്‍ ജയം രവിയുടെ ഭാര്യയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി സുചിത്ര

Jun 29, 2024 04:55 PM

#suchithra | ആ പെണ്‍കുട്ടിയുടെ ജീവിക്കാന്‍ കഴിയില്ല! നടന്‍ ജയം രവിയുടെ ഭാര്യയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി സുചിത്ര

ഇതൊക്കെ വെറും കിംവദന്തിയാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും താരങ്ങളുടെ സോഷ്യല്‍ മീഡിയയിലെ മാറ്റങ്ങള്‍ ഗോസിപ്പുകളുടെ ആക്കം...

Read More >>
#MaharajaMovie | 'തെറ്റ് ചെയ്തില്ലേ മാപ്പ് ചോദിക്കണം'; 'മഹാരാജ' സ്‍നീക്ക് പീക്ക് എത്തി

Jun 29, 2024 09:05 AM

#MaharajaMovie | 'തെറ്റ് ചെയ്തില്ലേ മാപ്പ് ചോദിക്കണം'; 'മഹാരാജ' സ്‍നീക്ക് പീക്ക് എത്തി

വിജയ് സേതുപതിയുടെ അമ്പതാം സിനിമയായ മഹാരാജ ഉടൻ ഒടിടി റിലീസിന് ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകളും...

Read More >>
സൂര്യ 44 ആദ്യ ഷെഡ്യൂൾ ഉടൻ പൂർത്തിയാകും; രണ്ടാം ഷെഡ്യൂൾ ഊട്ടിയിൽ

Jun 29, 2024 08:56 AM

സൂര്യ 44 ആദ്യ ഷെഡ്യൂൾ ഉടൻ പൂർത്തിയാകും; രണ്ടാം ഷെഡ്യൂൾ ഊട്ടിയിൽ

സൂര്യയുടെ പിറന്നാൾ ദിനമായ ജൂലൈ 23 ന് ശേഷമായിരിക്കും ഈ ഷെഡ്യൂൾ...

Read More >>
#jayamravi | 'പ്രശ്നമായത് ദത്തുപുത്രന്റെ ഇടപെടൽ'; ജയം രവിയുടെ വിവാഹബന്ധത്തെ ബാധിച്ചത് ഭാര്യയുടെ അമ്മയുമായുള്ള പ്രശ്നം?

Jun 28, 2024 05:25 PM

#jayamravi | 'പ്രശ്നമായത് ദത്തുപുത്രന്റെ ഇടപെടൽ'; ജയം രവിയുടെ വിവാഹബന്ധത്തെ ബാധിച്ചത് ഭാര്യയുടെ അമ്മയുമായുള്ള പ്രശ്നം?

ജയം രവിക്കൊപ്പമുള്ള ഫോട്ടോകളെല്ലാം ആരതി രവി സോഷ്യൽ മീഡിയയിൽ നിന്ന്...

Read More >>
#vijay | തമിഴ്നാടിന് വേണ്ടത് നല്ല വിദ്യാഭ്യാസമുള്ള നേതാക്കളെ, തെറ്റും ശരിയും തിരിച്ചറിയണം -വിജയ്

Jun 28, 2024 01:51 PM

#vijay | തമിഴ്നാടിന് വേണ്ടത് നല്ല വിദ്യാഭ്യാസമുള്ള നേതാക്കളെ, തെറ്റും ശരിയും തിരിച്ചറിയണം -വിജയ്

രാഷ്ട്രീയത്തെ മാത്രമല്ല താന്‍ ഉദ്ദേശിച്ചതെന്നും എല്ലാ മേഖലയിലും നല്ല നേതാക്കള്‍ വരണമെന്നും വിജയ് ചടങ്ങില്‍...

Read More >>
Top Stories