#BeenaAntony |'ഏറ്റവും ഇഷ്ടമുള്ള റക്‌സോണ സോപ്പും പിടിച്ച് നടക്കുന്ന നീയാണ് മനസിൽ' - ബീന ആന്റണി

#BeenaAntony |'ഏറ്റവും ഇഷ്ടമുള്ള റക്‌സോണ സോപ്പും പിടിച്ച് നടക്കുന്ന നീയാണ് മനസിൽ' -  ബീന ആന്റണി
Jun 28, 2024 07:30 AM | By Susmitha Surendran

(moviemax.in)  കഴിഞ്ഞ മുപ്പത്‌ വർഷത്തിൽ ഏറെയായി മലയാള സിനിമയിൽ സജീവമായുള്ള നടനാണ് ഏവർക്കും പ്രിയപ്പെട്ട സിദ്ദിഖ്‌. മലയാള സിനിമയിൽ സ്വന്തമായൊരു മേൽ വിലാസമുണ്ടാക്കിയ നടനാണ് സിദ്ദിഖ്‌.

സിദ്ദിഖും കുടുംബവും മലയാളികൾക്ക് സുപരിചിതരാണ്. രണ്ട് ആൺമക്കളിൽ ഇളയവനായ ഷെഹീൻ സിദ്ദിഖ് പിതാവിന്റെ വഴിയെ സിനിമയിൽ എത്തി കഴിഞ്ഞു.


സിനിമപോലെ തന്നെ കുടുംബത്തെ ചേർത്ത് നിർത്തുന്ന നടനാണ് സി​ദ്ദിഖ്. അതുകൊണ്ട് തന്നെ താരത്തിന്റെ ഭാര്യയും മക്കളും മലയാളികൾക്ക് സുപരിചിതരാണ്.

എന്നാൽ ഇപ്പോൾ വളരെ സങ്കടകരമായ ഒരു അവസ്ഥയിലൂടെയാണ് സിദ്ദിഖും കുടുംബവും കടന്നുപോകുന്നത് താരത്തിന്റെ മൂന്ന് മക്കളിൽ മൂത്തവനായ സാപ്പിയെന്ന് വിളിപ്പേരുള്ള റാഷിൻ ഇന്നലെ രാവിലെ അന്തരിച്ചു. ഭിന്നശേഷിക്കാനായ സാപ്പിയെ എവിടെയും മാറ്റി നിർത്താതെ ഒപ്പം കൊണ്ടുനടക്കാറുണ്ട് സിദ്ദിഖും കുടുംബവും. 

താരത്തിന്റെ രണ്ടാമത്തെ മകൻ ഷെഹീൻ എന്ത് സന്തോഷവും ആദ്യം പങ്കുവെക്കാൻ എത്തുന്നത് സാപ്പിയുമായാണ്. അടുത്തിടെ നടന്ന ഷെഹീന്റെ വിവാഹത്തിൽ ഏറെ തിളങ്ങിയതും മുപ്പത്തിയേഴുകാരനായ സാപ്പി തന്നെയായിരുന്നു.

സാപ്പിയുടെ മരണ വാർത്തയറിഞ്ഞ് സിദ്ദിഖിന്റെ സഹപ്രവർത്തകരായ താരങ്ങളെല്ലാം സാപ്പിയെ അവസാനമായി കാണാൻ വസതിയിലേക്ക് ഒഴുകിയെത്തി.

ഇപ്പോഴിതാ സാപ്പിയെ കുറിച്ചുള്ള ഓർമകൾ നടി ബീന ആന്റണി പങ്കുവെച്ചതാണ് വൈറലാകുന്നത്. വളരെ വർഷമായി സിദ്ദിഖിന്റെ കുടുംബവുമായി അടുപ്പമുള്ളയാളാണ് ബീന ആന്റണി. അതുകൊണ്ട് തന്നെ കുട്ടിക്കാലം മുതൽ സാപ്പിയെ ബീന ആന്റണിക്ക് അറിയാം. 

സാപ്പിയെ ആദ്യമായി കണ്ടത് മുതലുള്ള ഓര്‍മകള്‍ വേദനയോടെയാണ് ബീന ആന്റണി സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. ഒരുപാട് വേദനയോടെ... കണ്ണീരോടെ വിട. മോനെ സാപ്പി... നിന്നെ ഒരുപാട് ഇഷ്ടമായിരുന്നു ഞങ്ങള്‍ക്കെല്ലാം. 

എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് കുഞ്ഞായിരിക്കുമ്പോഴാണ് നിന്നെ ഞാന്‍ ആദ്യമായി കണ്ടത്. നിനക്കേറ്റവും ഇഷ്ടമുള്ള റക്‌സോണ സോപ്പും പിടിച്ച് നടക്കുന്നതാണ് ഇന്നും എന്റെ മനസിലുള്ളത്.

എല്ലാവരോടും എന്തൊരു സ്‌നേഹമായിരുന്നു കുഞ്ഞേ നിനക്ക്. മനസ് പിടയുന്ന വേദനയോടെ ഇക്കയുടെ കുടുംബത്തിന്റെ വേദനയോടൊപ്പം ചേരുന്നു.

അത് താങ്ങാനുള്ള കരുത്ത് ഇക്കയ്ക്കും കുടുംബത്തിനും കൊടുക്കണേ പടച്ചോനെ. പ്രാര്‍ത്ഥനയോടെ... എന്നാണ് ബീന ആന്റണി കുറിച്ചത്.

ശ്വാസതടസത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന റാഷിൻ ഇന്നലെ രാവിലെയാണ് മരിച്ചത്. ഏറെ നാളായി രോഗബാധിതനായിരുന്നു.

നടനും ഗായകനുമായ ഷഹീന്‍ സിദ്ദിഖിനെ കൂടാതെ ഫർഹീൻ സിദ്ദിഖ് എന്നൊരു സഹോദരി കൂടി സാപ്പിക്കുണ്ട്. സാപ്പി എന്നുവിളിക്കുന്ന റാഷിന്റെ പിറന്നാൾ ആഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സിദ്ദിഖ് സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ടായിരുന്നു. 


#Actress #BeenaAntony #shared #her #memories #Sappy #which #going #viral.

Next TV

Related Stories
#edavelababu | ‘പെയ്ഡ് സെക്രട്ടറിയെന്ന് വിളിച്ചു; വലിയ ആക്രമണം നേരിട്ടപ്പോൾ അമ്മയിലെ ഒരാൾ പോലും പിന്തുണച്ചില്ല’ -ഇടവേള ബാബു

Jun 30, 2024 05:37 PM

#edavelababu | ‘പെയ്ഡ് സെക്രട്ടറിയെന്ന് വിളിച്ചു; വലിയ ആക്രമണം നേരിട്ടപ്പോൾ അമ്മയിലെ ഒരാൾ പോലും പിന്തുണച്ചില്ല’ -ഇടവേള ബാബു

സംഘടനയുടെ പ്രവർത്തനങ്ങളിൽ മമ്മൂട്ടിയും മോഹൻ ലാലും ഇന്നസെന്റും അടക്കം നേതൃത്വത്തിലുണ്ടായിരുന്നവർ വലിയ പിന്തുണയാണു നൽകിയതെന്നും അദ്ദേഹം...

Read More >>
#ammaorganisation | ഇടവേള ബാബുവിന് പകരക്കാരനായി സിദ്ദിഖ്; അമ്മയുടെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു

Jun 30, 2024 04:46 PM

#ammaorganisation | ഇടവേള ബാബുവിന് പകരക്കാരനായി സിദ്ദിഖ്; അമ്മയുടെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു

അമ്മയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദീഷും ജയന്‍ ചേര്‍ത്തലയും...

Read More >>
#salimkumar | 'ഇടവേള ബാബു ഇല്ലാതെ എന്തമ്മ, അമ്മയില്ലാതെ എന്ത് ഇടവേള ബാബു'; കുറിപ്പുമായി സലീംകുമാർ

Jun 30, 2024 02:03 PM

#salimkumar | 'ഇടവേള ബാബു ഇല്ലാതെ എന്തമ്മ, അമ്മയില്ലാതെ എന്ത് ഇടവേള ബാബു'; കുറിപ്പുമായി സലീംകുമാർ

സിദ്ദിഖ്, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ് മത്സരരം​ഗത്തുള്ളത്. ഇപ്പോഴിതാ ഇടവേള ബാബുവിനെക്കുറിച്ച് സഹതാരം സലീം കുമാർ ഫെയ്സ്ബുക്കിൽ...

Read More >>
#devadoothan | 'ദേവദൂദൻ' വീണ്ടും ആരാധകരിലേക്ക്; ചിത്രം റീ റിലീസിന് ഒരുങ്ങുന്നു

Jun 30, 2024 12:56 PM

#devadoothan | 'ദേവദൂദൻ' വീണ്ടും ആരാധകരിലേക്ക്; ചിത്രം റീ റിലീസിന് ഒരുങ്ങുന്നു

കോക്കേഴ്സ് ഫിലിംസിൻ്റെ ബാനറിൽ സിയാദ് കോക്കറാണ് ചിത്രത്തിൻ്റെ...

Read More >>
#nazriyanazim  |  കല്യാണ പെണ്ണ് പോലും ഇത്ര വിലപിടിപ്പുള്ളത് ധരിച്ചോ?; ലക്ഷങ്ങൾ ചെലവിട്ട് നസ്രിയ; ലുക്കിൽ എപ്പോഴും ശ്രദ്ധ

Jun 30, 2024 12:35 PM

#nazriyanazim | കല്യാണ പെണ്ണ് പോലും ഇത്ര വിലപിടിപ്പുള്ളത് ധരിച്ചോ?; ലക്ഷങ്ങൾ ചെലവിട്ട് നസ്രിയ; ലുക്കിൽ എപ്പോഴും ശ്രദ്ധ

കരിയറിൽ സജീവമായി തുടർന്നിരുന്നെങ്കിൽ ഒരുപക്ഷെ ഇന്ന് തെന്നിന്ത്യൻ സിനിമാ രം​ഗത്തെ താര റാണിയായി നസ്രിയ നസിം...

Read More >>
#muraligopi |  പൃഥ്വിരാജിന്റെ ഫ്രെയിമിൽ എന്ന് വരും മമ്മൂട്ടി?; മറുപടിയുമായി മുരളി ഗോപി

Jun 30, 2024 12:30 PM

#muraligopi | പൃഥ്വിരാജിന്റെ ഫ്രെയിമിൽ എന്ന് വരും മമ്മൂട്ടി?; മറുപടിയുമായി മുരളി ഗോപി

'ഒരു മമ്മൂട്ടി ചിത്രം ചെയ്യാൻ ആഗ്രഹം ഉണ്ടെന്നും മുരളി ​ഗോപി എഴുതുകയാണെന്നും നേരത്തെ പൃഥ്വിരാജ് അറിയിച്ചിരുന്നു. പക്ഷേ അത് എപ്പോള്‍ എന്നുള്ളതാണ്....

Read More >>
Top Stories