Jun 28, 2024 06:37 AM

(moviemax.in)  ലണ്ടനിൽ അവധിയാഘോഷിക്കുകയാണ് മമ്മൂട്ടിയും ദുൽഖർ സൽമാനും. സിനിമയുടെ തിരക്കുകളിൽനിന്നൊഴിഞ്ഞ് അവധിക്കാലം ആസ്വദിക്കുന്ന താരങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയും ചെയ്തു.

ഇപ്പോഴിതാ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിക്കുമൊത്തുള്ള ചിത്രവും പുറത്തുവന്നിരിക്കുകയാണ്. മമ്മൂട്ടിയും ദുൽഖറും യൂസഫലിയും ഒത്തുള്ള ചിത്രം ആഘോഷമാക്കുകയാണ് ആരാധകർ.

ഇവർക്കൊപ്പം ദുൽഖറിൻ്റെ മകൾ മറിയവുമുണ്ട്. ജൂൺ അവസാനത്തോടെ മമ്മൂട്ടി നാട്ടിലേക്ക് മടങ്ങും. വൈശാഖ് സംവിധാനം ചെയ്ത ടർബോ ആണ് മമ്മൂട്ടിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

ബസൂക്കയാണ് മമ്മൂട്ടിയുടേതായി ഇനി വരാനുള്ള സിനിമ. ഗൗതം വാസുദേവ് ​​മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലർ ചിത്രത്തിൽ മമ്മൂട്ടി നായകനാകുമെന്ന് റിപ്പോർട്ടുണ്ട്.

തെലുങ്ക് ചിത്രമായ ലക്കി ഭാസ്‌കർ ആണ് ദുൽഖറിന്റെ പുതിയ റിലീസ്. ചിത്രം മലയാളത്തിലും തമിഴിലും റിലീസ് ചെയ്യുന്നുണ്ട്. പ്രഭാസ് നായകനായെത്തിയ 'കൽക്കി'യിൽ ദുൽഖർ അതിഥി വേഷത്തിൽ എത്തുന്നുമുണ്ട്.

#mammootty #picture #with #MAYousafali #come #out.

Next TV

Top Stories