#mammootty | മമ്മൂട്ടിയുടെ ക്യാമറയിൽ പതിഞ്ഞ നാട്ടു ബുൾബുൾ; അടിസ്ഥാനവില 1 ലക്ഷം രൂപ: സ്വന്തമാക്കുന്നത് ആര്?

#mammootty | മമ്മൂട്ടിയുടെ ക്യാമറയിൽ പതിഞ്ഞ നാട്ടു ബുൾബുൾ; അടിസ്ഥാനവില 1 ലക്ഷം രൂപ: സ്വന്തമാക്കുന്നത് ആര്?
2024-06-28T06:32:00 | By Susmitha Surendran

(moviemax.in)  ‘സന്തോഷം നിറഞ്ഞു തുളുമ്പുന്ന കൊച്ചു ഹൃദയവും ഒരിക്കലും അടങ്ങിയിരിക്കാത്ത നാവും’, പച്ചിലത്തലപ്പിൽ ‘അടങ്ങിയിരിക്കുന്ന’ നാട്ടു ബുൾബുളിന്റെ ചിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത് ഇങ്ങനെയാണ്.

കൊച്ചി ദര്‍ബാർ ഹാളിലാണ് ഈ ചിത്രം പ്രദർശിപ്പിച്ചിരിക്കുന്നത്. ഇത് പതിഞ്ഞതോ, മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ ഹൃദയത്തിലും അതുവഴി അദ്ദേഹത്തിന്റെ ക്യാമറയിലും.

ഈ ചിത്രം ഞായറാഴ്ച വൈകിട്ട് നാലു മണിക്ക് പ്രദർശനവേദിയിൽ ലേലം ചെയ്യും, 1 ലക്ഷം രൂപയാണ് അടിസ്ഥാനവില. ആരാകും ഈ ചിത്രം സ്വന്തമാക്കുക എന്ന കാത്തിരിപ്പിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി.

മലയാളത്തിന്റെ പ്രശസ്തനായ പക്ഷിനിരീക്ഷകൻ ഇന്ദുചൂഡൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന കെ.കെ.നീലകണ്ഠന്റെ ‘കേരളത്തിലെ പക്ഷികൾ’ എന്ന പുസ്തകത്തില്‍ മലയാളിക്ക് പരിചയപ്പെടുത്തുന്നത് 261 ഇനം പക്ഷികളെയാണ്.

ഇതിൽ കേരളത്തിലും പുറത്തും പ്രശസ്തരായ ഫോട്ടോഗ്രാഫർമാർ പകർത്തിയ 30ലേറെ പക്ഷികളുടെ ചിത്രങ്ങളാണ് ദർബാർ ഹാളിൽ പ്രദർശിപ്പിച്ചിക്കുന്നത്.

കൂട്ടത്തിൽ മമ്മൂട്ടി പകർത്തിയ നാടൻ ബുൾബുളുമുണ്ട്. ഇന്ദുചൂഡന്റെ സ്മരണാർഥം രൂപീകരിച്ച ‘ഇന്ദുചൂഡൻ ഫൗണ്ടേഷന്റെ’ ആഭിമുഖ്യത്തിലാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്.

ഫൗണ്ടേഷനെ നടത്തിപ്പിന് ചെലവ് വളരെയേറെയാണെന്നും അതിനാൽ ചിത്രം ലേലത്തിൽ വച്ച് ആ തുക ഫൗണ്ടേഷന്റെ കാര്യത്തിനായി ഉപയോഗിക്കട്ടെ എന്ന അഭ്യർഥനയോട് മമ്മൂട്ടി സമ്മതം മൂളുകയായിരുന്നു എന്നും ഫൗണ്ടേഷന്റെ സാരഥികളിലൊരാളായ നടൻ വി.കെ.ശ്രീരാമൻ പറഞ്ഞു.

Content Highlight: #Mammootty's #camera #captures #Natu #Bulbul #Base #price #Rs #1lakh #Who #owns #it?

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories

News Roundup