---
title: "#vijay |  നാല് വര്‍ഷമായിട്ട് വിവാഹമോചനക്കാര്യം രഹസ്യമാക്കി! വിജയും തൃഷയും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തണമെന്ന് ആരാധകര്‍"
english_title: "#netizens #reaction #about #actor #vijay #divorce #his #relationship #trisha"
publisher: "moviemax.in"
canonical_url: "https://moviemax.in/news/214590/netizens-reaction-about-actor-vijay-divorce-his-relationship-trisha"
published_at: "2024-06-24T16:51:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66795712c23a4_vijay.jpg"
keywords: []
---

# #vijay |  നാല് വര്‍ഷമായിട്ട് വിവാഹമോചനക്കാര്യം രഹസ്യമാക്കി! വിജയും തൃഷയും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തണമെന്ന് ആരാധകര്‍

> **Lead Summary:** **തമിഴ് **സിനിമയിലെ സൂപ്പര്‍താരം വിജയുടെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. അമ്പതാം ജന്മദിനമാഘോഷിച്ച താരത്തിന് സിനിമയിലെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമൊക്കെ ആശംസകള്‍ അറിയിച്ച് എത്തിയിരുന്നു. കൂട്ടത്തില്‍ നടി തൃഷയുടെ ആശംസകളാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്. വിജയുടെ കൂടെ ലിഫ്റ്റില്‍ നിന്നുമെടുത്ത സെല്‍ഫി ചിത്രമായിരുന്നു പിറന്നാള്‍ കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം തൃഷ പങ്കുവെച്ചത്.

## Article Content

**തമിഴ് **സിനിമയിലെ സൂപ്പര്‍താരം വിജയുടെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. അമ്പതാം ജന്മദിനമാഘോഷിച്ച താരത്തിന് സിനിമയിലെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമൊക്കെ ആശംസകള്‍ അറിയിച്ച് എത്തിയിരുന്നു. കൂട്ടത്തില്‍ നടി തൃഷയുടെ ആശംസകളാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്. വിജയുടെ കൂടെ ലിഫ്റ്റില്‍ നിന്നുമെടുത്ത സെല്‍ഫി ചിത്രമായിരുന്നു പിറന്നാള്‍ കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം തൃഷ പങ്കുവെച്ചത്.

ആശംസ അറിയിക്കാന്‍ താമസിച്ച് പോയെന്നൊക്കെ നടി സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഇത് താരങ്ങളുടെ വെറും അഭിനയം മാത്രമാണെന്നാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണം. കഴിഞ്ഞ കുറേ കാലങ്ങളായി വിജയും തൃഷയും നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്ന താരങ്ങളാണ്.

വിജയും ഭാര്യ സംഗീതയും ദാമ്പത്യ ജീവിതം അവസാനിപ്പിച്ചുവെന്നും അവരുടെ ബന്ധം വേര്‍പിരിഞ്ഞുവെന്നുമാണ് നടനെതിരെ വന്ന വാര്‍ത്തകളില്‍ പറഞ്ഞത്. മാത്രമല്ല താരദമ്പതിമാരുടെ പ്രശ്‌നങ്ങള്‍ക്ക് കാരണം പ്രമുഖയായൊരു നടിയാണെന്നും അഭ്യൂഹമുണ്ടായിരുന്നു. പല നടിമാരുടെയും പേരുകള്‍ ചേര്‍ത്ത് വാര്‍ത്തകള്‍ വന്നു. ഒടുവിലത് നടി തൃഷയില്‍ എത്തി നില്‍ക്കുകയാണ്.

പിറന്നാള്‍ ആശംസ അറിയിച്ച തൃഷയുടെ പോസ്റ്റിന് താഴെ നിങ്ങളുടെ വിവാഹമെന്നാണെന്നും നിങ്ങളാണ് ജോഡിയെന്നും തുടങ്ങി നിരവധി കമന്റുകളാണ് വന്നത്. മാത്രമല്ല ഇതുപോലെ പുറത്ത് വിടാത്ത ചിത്രങ്ങള്‍ ഇനിയും ഉണ്ടാവുമല്ലോ അതൊക്കെ എപ്പോഴാണ് വരികയെന്നും ചോദ്യം ഉയര്‍ന്നു. തൃഷ ഇനിയും വിവാഹിതയാവാതെ നില്‍ക്കുന്നതിന്റെ കാരണം വിജയ് ആണെന്നും തുടങ്ങി താരങ്ങള്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ന്ന് വരുന്നത്.

ഇതിനിടെ ഇരുവരും ഒരുമിച്ചുള്ള ചില സ്വകാര്യ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയാണ്. വിദേശ രാജ്യത്ത് നിന്നോ മറ്റോ ഇരുവരും ഒരുമിച്ച് നടന്ന് വരുന്നതിന്റെ ദൃശ്യമാണ് ട്വിറ്ററിലൂടെ പ്രചരിക്കുന്നത്. മാത്രമല്ല റിലേഷന്‍ഷിപ്പിനെ പറ്റി തുറന്ന് പറയാത്തത് കൊണ്ട് താരങ്ങളെ വിമര്‍ശിച്ചും നടന്‍ കമല്‍ ഹാസനെ അഭിനന്ദിച്ച് കൊണ്ടുമാണ് ഒരാള്‍ പോസ്റ്റുമായി എത്തിയിരിക്കുന്നത്.

'നടന്‍ കമല്‍ഹാസനെ ഞാന്‍ അഭിനന്ദിക്കുന്ന ഒരു കാര്യം, തന്റെ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് പൊതുജനങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്താനുള്ള അദ്ദേഹത്തിന്റെ ധൈര്യമാണ്. 4 വര്‍ഷത്തേക്ക് വിവാഹമോചനം മറച്ചുവെച്ച മറ്റ് ചില വലിയ താരങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത് തന്റെ ആരാധകരെ ബാധിക്കുമെന്ന് അദ്ദേഹം ഭയപ്പെടുന്നില്ല! സ്‌ക്രീനില്‍ മാത്രമല്ല, യഥാര്‍ത്ഥ ജീവിതത്തിലും നായകന്മാര്‍ക്ക് ധൈര്യം ഉണ്ടായിരിക്കണം.

' എന്നാണ് വൈറലാവുന്ന പോസ്റ്റില്‍ പറയുന്നത്. വിജയും തൃഷയും എന്നും ഒരുമിച്ചിരിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഇത്തരം വിമര്‍ശനങ്ങളൊന്നും നിങ്ങള്‍ അര്‍ഹിക്കുന്നില്ല. അതുകൊണ്ട് റിലേഷന്‍ഷിപ്പ് ഏത് തരത്തിലുള്ളതാണെന്ന് വെളിപ്പെടുത്താന്‍ ഇരുവരും തയ്യാറാവണമെന്നാണ് ആരാധകര്‍ താരങ്ങളോട് ആവശ്യപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/214590/netizens-reaction-about-actor-vijay-divorce-his-relationship-trisha)