Jun 23, 2024 08:41 PM

ബാലതാരമായി അഭിനയിച്ച് തുടങ്ങി പിന്നീട് 90കളില്‍ തെന്നിന്ത്യയിലെ മുന്‍നിര നടിയായി വളര്‍ന്ന മീനയുടെ വിശേഷങ്ങള്‍ ഇടയ്ക്കിടെ വാര്‍ത്തകളില്‍ നിറയാറുണ്ട്. അപ്രതീക്ഷിതമായി മീനയുടെ ഭര്‍ത്താവിന്റെ വിയോഗമുണ്ടായതിന് ശേഷമാണ് നടിയെ കുറിച്ചുള്ള വാര്‍ത്തകള്‍ വലിയ രീതിയില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. 

സോഫ്റ്റ്‌വെയര്‍ എന്‍ജീനിയറായ വിദ്യസാഗറായിരുന്നു മീനയുടെ ഭര്‍ത്താവ്. അസുഖബാധിതനായിരുന്ന താരം 2022 ജൂണിലാണ് മരിക്കുന്നത്. ഭര്‍ത്താവിന്റെ വിയോഗമുണ്ടായി രണ്ട് വര്‍ഷം പൂര്‍ത്തിയാകുമ്പോഴും ആ വേദനയില്‍ നിന്നും നടിയും കുടുംബവും കരകയറിയിട്ടില്ല. ഇപ്പോഴിതാ ഭര്‍ത്താവിനെ കുറിച്ച് നടി പങ്കുവെച്ച ചില കാര്യങ്ങളാണ് വൈറലാവുന്നത്. 

തെന്നിന്ത്യന്‍ സിനിമാലോകത്ത് സൂപ്പര്‍ നായകന്മാരുടെയൊക്കെ നായികയായി അഭിനയിച്ചിരുന്ന മീന 2009 ലാണ് വിവാഹിതയാവുന്നത്. ഈ ബന്ധത്തില്‍ നൈനിക എന്നൊരു മകളുമുണ്ട്. ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം സന്തോഷത്തോടെ ജീവിക്കുമ്പോഴാണ് വിദ്യ സാഗറിന്റെ വിയോഗമുണ്ടാവുന്നത്. ഈ സാഹചര്യത്തിലാണ് ഭര്‍ത്താവിനെക്കുറിച്ച് വികാരഭരിതയായി നടി സംസാരിച്ചത്. 


'എന്റെ ഭര്‍ത്താവ് എന്റെ കരിയറിന് എന്നെക്കാള്‍ പ്രാധാന്യം നല്‍കി. ദൃശ്യം എന്ന സിനിമയില്‍ അഭിനയിക്കാന്‍ അദ്ദേഹം എനിക്ക് വളരെയധികം പിന്തുണ നല്‍കി. മകള്‍ നൈനിക അഭിനയിക്കുമ്പോള്‍ പോലും ഞങ്ങള്‍ ആശയക്കുഴപ്പത്തിലായിരുന്നു. എന്നിരുന്നാലും, ഞങ്ങള്‍ അവള്‍ക്കൊരു സിനിമ സമ്മാനിച്ചു. ഞാന്‍ ചൈനീസ് ഭക്ഷണം കഴിക്കാന്‍ തുടങ്ങിയിട്ടേയുള്ളൂ. ഞാന്‍ പാചകം ചെയ്തത് എന്റെ ഭര്‍ത്താവ് കഴിച്ചിരുന്നു. വിദ്യാസാഗര്‍ നന്നായി ഭക്ഷണം പാചകം ചെയ്യുന്ന ആളായിരുന്നു. പക്ഷേ, അദ്ദേഹം എന്നോട് അത് ചെയ്യണം ഇത് ചെയ്യണം എന്നൊന്നും ഒരിക്കലും എന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്നും' നടി പറഞ്ഞു.

ഒരേ സമയം പല ഭാഷകളില്‍ മുന്‍നിര നടിയായി തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു മീനയും വിദ്യാസാഗറും തമ്മില്‍ വിവാഹം കഴിക്കുന്നത്. മകള്‍ നൈനിക ജനിച്ചതോട് കൂടിയാണ് നടി സിനിമയില്‍ നിന്നും ചെറിയൊരു ഇടവേള എടുക്കുന്നത്. എന്നാല്‍ വൈകാതെ അഭിനയത്തില്‍ സജീവമായിട്ടെത്തി. അതുപോലെ മകളും വിജയ്ക്കൊപ്പം തെരി എന്ന സിനിമയില്‍ ബാലതാരമായി അഭിനയിക്കുകയും ചെയ്തു. 


അങ്ങനെ മകളുടെ കൂടെ സന്തോഷകരമായ ദാമ്പത്യ ജീവിതമാവുമായി പോകുമ്പോഴാണ് വിദ്യാസാഗറിന്റെ മരണം. ഇതോടെ മീന സങ്കടത്തിന്റെ കൊടുമുടിയിലേക്ക് പോയി. സഹതാരങ്ങളും സുഹൃത്തുക്കളും ചേര്‍ന്നാണ് മീനയെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. എന്നാല്‍ ഭര്‍ത്താവിന്റെ വിയോഗത്തിന് ശേഷം മീന വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. നടി രണ്ടാമതും വിവാഹിതയാവാന്‍ പോവുകയാണെന്നും വീണ്ടും ഗര്‍ഭിണിയായെന്നും തുടങ്ങി നിരവധി അഭ്യൂഹങ്ങളാണ് മീനയ്‌ക്കെതിരെ വന്നത്. 

ഇപ്പോള്‍ നായികയായി മീന സിനിമയില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. മാസങ്ങള്‍ക്ക് മുന്‍പ് മീന സിനിമയിലെത്തിയതിന്റെ നാല്‍പത് വര്‍ഷം വലിയ വിപുലമായി ആഘോഷിച്ചിരുന്നു. രജനികാന്ത് അടക്കമുള്ള സൂപ്പര്‍താരങ്ങള്‍ പോലും മീനയ്ക്ക് ആശംസകള്‍ നേര്‍ന്ന് എത്തിയിരുന്നു. 

#once #actress #meena #opens #up #about #her #late #husband #vidyasagars #support

Next TV

Top Stories










News Roundup