#nandakishore | നിരാശകരാകേണ്ട, മോഹൻലാലിന്റെ വൃഷഭ ഉപേക്ഷിച്ചിട്ടില്ലെന്ന് സംവിധായകൻ നന്ദ കിഷോര്‍

#nandakishore |  നിരാശകരാകേണ്ട, മോഹൻലാലിന്റെ വൃഷഭ ഉപേക്ഷിച്ചിട്ടില്ലെന്ന് സംവിധായകൻ നന്ദ കിഷോര്‍
Jun 23, 2024 03:54 PM | By Athira V

മോഹൻലാല്‍ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം വൃഷഭ പ്രഖ്യാപനംതൊട്ടേ ചര്‍ച്ചകളില്‍ നിറഞ്ഞതാണ്. നന്ദ കിഷോറാണ് വൃഷഭയുടെ സംവിധാനം. വൃഷഭ ഉപേക്ഷിച്ചു എന്ന തരത്തില്‍ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ വൃഷഭ ഉപേക്ഷിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകൻ നന്ദ കിഷോര്‍.

അമ്പത് ശതമാനം ചിത്രീകരണം പുര്‍ത്തിയാക്കിയിട്ടുണ്ടെന്ന് സംവിധായകൻ നന്ദ കിഷോര്‍ വ്യക്തമാക്കുകയും ചെയ്‍തിരിക്കുന്നു. സംവിധായകൻ നന്ദ കിഷോര്‍ ഒടിടിപ്ലേയോടാണ് ചിത്രത്തിന്റെ അപ്‍ഡേറ്റ് വ്യക്തമാക്കിയിരിക്കുന്നത്. വിഎഫ്‍എക്സിനും പ്രധാന്യം നല്‍കിയിട്ടുള്ള ചിത്രമായിരിക്കും വൃഷഭയെന്നും നന്ദ കിഷോര്‍ വ്യക്തമാക്കുന്നു. സഹ്‍റ എസ് ഖാന്‍ നായികയായുണ്ടാകും.

മോഹൻലാല്‍ നായകനായി 'മലൈക്കോട്ടൈ വാലിബനാണ്' ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. ലിജോ ജോസ് പെല്ലിശ്ശേരിയാണ് സംവിധാനം. മലൈക്കോട്ടൈ വാലിബൻ' ഏറ്റവും ചര്‍ച്ചയായി മാറിയ ഒരു സിനിമാ പ്രഖ്യാപനമായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മോഹൻലാല്‍ നായകനാകുന്നുവെന്നത്.

എന്നാല്‍ പ്രതീക്ഷകള്‍ക്കൊത്ത് വിജയിക്കാത്ത ഒരു ചിത്രമായി മാറി മലൈക്കോട്ടൈ വാലിബനെന്നത് നിരാശയായി. നിര്‍മാണം ഷിബു ബേബി ജോണായിരുന്നു. ഛായാഗ്രാഹണം മധു നീലകണ്ഠനാണ് നിര്‍വഹിച്ചത്. സംഗീതം നിര്‍വഹിച്ചത് പ്രശാന്ത് പിള്ളയും.

മലൈക്കോട്ടൈ വാലിബനില്‍ ഹരീഷ് പേരടി, കഥ നന്ദി, ഡാനിഷ് സെയ്‍ത്, മണികണ്ഠൻ ആര്‍ ആചാരി, സോണാലി കുല്‍ക്കര്‍ണി. ഹരിപ്രശാന്ത് വര്‍മ, രാജീവ് പിള്ള എന്നിവരും ഉണ്ടായിരുന്നു, തിരക്കഥ പി എസ് റഫീക്കായിരുന്നു.

മലൈക്കോട്ടൈ വാലിബൻ ഒരു ഫാന്റസി ചിത്രമായിട്ടായിരുന്നു എത്തിയത്. മോഹൻലാലിന്റെ മികച്ച പ്രകടനവും ശ്രദ്ധയാകര്‍ഷിച്ചു. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രത്തില്‍ മോഹൻലാലെത്തുന്നു എന്നതായിരുന്നു പ്രധാന ആകര്‍ഷണം. വിവിധ ഭാഷകളിലും മലൈക്കോട്ടൈ വാലിബൻ ഒടിടിയില്‍ ലഭ്യമാണ്. സിനിമാ ജീവിതത്തില്‍ മോഹൻലാലിന്റെ നിര്‍ണായക കഥാപാത്രമാണ് വാലിബൻ.

#nandakishore #mohanlal #pan #indian #film #vrushabha #update

Next TV

Related Stories
Top Stories










News Roundup






https://moviemax.in/-