#RamGopalVarma | മഞ്ഞ സാരി ധരിച്ച ഈ പെണ്‍കുട്ടി കൂര്‍ഗിലെ ഒരു വാട്ടര്‍ ഗേള്‍ ആയി മാറിയത് എങ്ങനെ? വിമര്‍ശനങ്ങള്‍ക്കിടെ ട്വീറ്റുമായി ആര്‍ജിവി

#RamGopalVarma | മഞ്ഞ സാരി ധരിച്ച ഈ പെണ്‍കുട്ടി കൂര്‍ഗിലെ ഒരു വാട്ടര്‍ ഗേള്‍ ആയി മാറിയത് എങ്ങനെ? വിമര്‍ശനങ്ങള്‍ക്കിടെ ട്വീറ്റുമായി ആര്‍ജിവി
Jun 22, 2024 04:02 PM | By Susmitha Surendran

(moviemax.in)  മലയാളി മോഡല്‍ ആരാധ്യ ദേവിയുടെ ഗ്ലമര്‍ വീഡിയോ ചര്‍ച്ചയായതോടെ പുതിയ ട്വീറ്റുമായി സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ.

കഴിഞ്ഞ ദിവസം പങ്കുവച്ച വീഡിയോക്കെതിരെ കനത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഈ കുട്ടി എങ്ങനെയാണ് ഇങ്ങനെ മാറിയത് എന്നറിയില്ല എന്ന് പറഞ്ഞ് ആര്‍ജിവി ട്വീറ്റുമായി എത്തിയത്.

”കോട്ടയത്ത് നിന്നുള്ള മഞ്ഞ സാരി ധരിച്ച ഈ പെണ്‍കുട്ടി കൂര്‍ഗിലെ ഒരു വാട്ടര്‍ ഗേള്‍ ആയി മാറിയത് എങ്ങനെയെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല.

രണ്ട് വീഡിയോകളും കാണുക, വിശ്വസിക്കാന്‍ താരതമ്യം ചെയ്യുക” എന്നാണ് ആരാധ്യയുടെ വൈറലായ പഴയ റീല്‍ വീഡിയോയും ഗ്ലാമറസ് വീഡിയോയും പങ്കുവച്ച് സംവിധായകന്‍ കുറിച്ചത്.

സംവിധായകന്റെ യൂട്യൂബ് ചാനലിലൂടെയാണ് വാട്ടെറിങ് ദ് ഡാന്‍സ് എന്ന അടിക്കുറിപ്പോടെ ആരാധ്യയുടെ അതീവ ഗ്ലാമറസ് വിഡിയോ വര്‍മ കഴിഞ്ഞ ദിവസം റിലീസ് ചെയ്തത്.

ആരാധ്യയെ നായികയാക്കി രാം ഗോപാല്‍ വര്‍മ നിര്‍മിക്കുന്ന ‘സാരി’ എന്ന സിനിമയില്‍ നിന്നുള്ള വീഡിയോയാണിത്. ആരാധ്യയുടെ ഗ്ലാമര്‍ ചിത്രങ്ങളും വീഡിയോയും നിരന്തരമായി പോസ്റ്റ് ചെയ്യുന്ന ആര്‍ജിവിക്കെതിരെ നേരത്തെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

ഇന്‍സ്റ്റഗ്രാം റീല്‍സിലൂടെ ശ്രദ്ധ നേടിയ താരമാണ് ശ്രീലക്ഷ്മി സതീഷ്. സോഷ്യല്‍ മീഡിയയില്‍ എത്തിയ ശ്രീലക്ഷ്മിയുടെ ഒരു ചിത്രം പങ്കുവച്ച് ആര്‍ജിവി നായികയെ തേടുകയായിരുന്നു.

തുടര്‍ന്നാണ് ശ്രീലക്ഷ്മിയെ നായികയാക്കി സിനിമ ഒരുക്കാന്‍ ആര്‍ജിവി പദ്ധതിയിട്ടത്. ഇതോടെ ശ്രീലക്ഷ്മി പേര് മാറ്റി ആരാധ്യ ദേവി എന്ന് നാമം സ്വീകരിക്കുകയായിരുന്നു. കോവിഡ് ലോക്ഡൗണ്‍ സമയത്ത് നിലവാരം കുറഞ്ഞ സിനിമകള്‍ എടുത്താണ് ആര്‍ജിവി വാര്‍ത്തകളില്‍ ഇടം നേടിയത്.

പലതും ലൈംഗികതയെ പ്രോത്സാഹിപ്പിക്കുന്ന സിനിമകളായതിനാല്‍ സാമ്പത്തിക ലാഭത്തിന് വേണ്ടി മാത്രമാണ് രാം ഗോപാല്‍ വര്‍മ ഇപ്പോള്‍ സിനിമ ചെയ്യുന്നതെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സിനിമകള്‍ സ്വന്തം ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലാണ് ആര്‍ജിവി റിലീസ് ചെയ്തത്.

#RamGopalVarma #tweeted #new #tweet #after #AradhyaDevi's #glamor #video #discussed.

Next TV

Related Stories
ആ ചിത്രങ്ങൾ ഓടിയില്ല, തെലുങ്കിൽനിന്ന് ഒരു സംവിധായകരും 'കണ്ണപ്പ' എനിക്കൊപ്പം ചെയ്യാൻ തയ്യാറാകില്ല -വിഷ്ണു മഞ്ചു

Jun 29, 2025 05:40 PM

ആ ചിത്രങ്ങൾ ഓടിയില്ല, തെലുങ്കിൽനിന്ന് ഒരു സംവിധായകരും 'കണ്ണപ്പ' എനിക്കൊപ്പം ചെയ്യാൻ തയ്യാറാകില്ല -വിഷ്ണു മഞ്ചു

കണ്ണപ്പ സിനിമയ്ക്ക് നൽകിയ സ്വീകരണത്തിൽ പ്രേക്ഷകരോട് നന്ദി പറഞ്ഞ് നടൻ വിഷ്ണു...

Read More >>
'കൊഞ്ചിക്കാനേ പറഞ്ഞുള്ളൂ, ഞാൻ അവളുടെ നെറ്റിയിൽ ഉമ്മ വെച്ചു'; നസ്രിയ പറഞ്ഞത് എന്നെ ഞെട്ടിച്ചു; ആടുകളം നരേൻ

Jun 28, 2025 01:57 PM

'കൊഞ്ചിക്കാനേ പറഞ്ഞുള്ളൂ, ഞാൻ അവളുടെ നെറ്റിയിൽ ഉമ്മ വെച്ചു'; നസ്രിയ പറഞ്ഞത് എന്നെ ഞെട്ടിച്ചു; ആടുകളം നരേൻ

നസ്രിയക്കൊപ്പം അഭിനയിച്ചതിന്റെ ഓർമകൾ പങ്കുവെച്ച് ആടുകളം നരേൻ...

Read More >>
Top Stories










News Roundup






https://moviemax.in/-