ഏറെ ചര്‍ച്ച നടന്നുകൊണ്ടിരിക്കുന്ന ഒരു ടെലിവിഷന്‍ ഷോ ആണ് ബിഗ് ബോസ്. ഇത്തവണത്തെ പരിപാടി തുടങ്ങിയപ്പോഴേ ഷോയുടെ വിശേഷങ്ങളുമെല്ലാം വൈറലായി മാറിയിരുന്നു. മുൻസീസണുകളിലെ മത്സരാർത്ഥികളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള പ്രകടനമാണ് ചിലർ കാഴ്ച വെക്കുന്നതെന്നായിരുന്നു പ്രേക്ഷകരിൽ ചിലർ ചൂണ്ടിക്കാണിച്ചത്. ഭാഗ്യലക്ഷ്മിയും ഡിംപലും നോബിയും കിടിലൻ ഫിറോസും മാത്രമല്ല സൂര്യയും ലക്ഷ്മിയും അഡോണുമെല്ലാം മികച്ച മത്സരാർത്ഥികളാണെന്നും പ്രേക്ഷകർ പറയുന്നു.
ബിഗ് ബോസ് സീസൺ 3ലെ മത്സരാർത്ഥികളിൽ ആരെയാണ് ഇഷ്ടമെന്ന അഭിപ്രായ സർവെയും ഫാൻസ് ഗ്രൂപ്പുകളിൽ നടക്കുന്നുണ്ട്. ഷോ തുടങ്ങിയിട്ട് അധികം നാളായില്ലെന്നും, ഇഷ്ടാനിഷ്ടം തീരുമാനിക്കാനായില്ലെന്നുമായിരുന്നു ഒരുവിഭാഗം പറഞ്ഞത്. മറ്റ് ചിലരാവട്ടെ തങ്ങൾക്ക് പ്രിയപ്പെട്ടവരെക്കുറിച്ച് വാചാലരാവുകയായിരുന്നു.
നോബി, ഡിംപൽ, മജ്സിയ, ഭാഗ്യലക്ഷ്മിക്കായിരുന്നു ഇവർക്കായിരുന്നു കൂടുതൽ വോട്ടുകൾ ലഭിച്ചത്. കടുത്ത പ്രതിസന്ധികളെ നേരിട്ടതിനെക്കുറിച്ച് ഉള്ളുലയ്ക്കുന്ന തരത്തിലുള്ള തുറന്നുപറച്ചിലുകളായിരുന്നു ചിലർ നടത്തിയത്. ഭാഗ്യലക്ഷ്മിയുടേയും ഡിംപലിന്റേയും ഹൃദയസ്പർശിയായ തുറന്നുപറച്ചിൽ വൈറലായി മാറിയിരുന്നു. ഭാഗ്യലക്ഷ്മിയെ ഇങ്ങനെയല്ല പ്രതീക്ഷിച്ചതെന്നും, ഇനി ആള് മാറുമോയെന്നാണ് സംശയമെന്നുമായിരുന്നു ചിലർ പറഞ്ഞത്. വീട്ടിലുള്ളവരെപ്പോലും തന്റെ ഫാനാക്കി മാറ്റിയ ഡിംപൽ മികച്ച മത്സരാർത്ഥി തന്നെയാണ്.
Fans of Bigg Boss favorite stars