#AlkaYagnik |വിമാനത്തിൽ നിന്നിറങ്ങിയതിനുപിന്നാലെ കേൾവി നഷ്ടമായി, ആരോ​ഗ്യാവസ്ഥ പങ്കുവെച്ച് അൽക യാ​ഗ്നിക്

#AlkaYagnik |വിമാനത്തിൽ നിന്നിറങ്ങിയതിനുപിന്നാലെ കേൾവി നഷ്ടമായി, ആരോ​ഗ്യാവസ്ഥ പങ്കുവെച്ച് അൽക യാ​ഗ്നിക്
2024-06-18T13:01:00 | By Susmitha Surendran

(moviemax.in) ആരോ​ഗ്യാവസ്ഥയേക്കുറിച്ച് ഇൻസ്റ്റ​ഗ്രാമിൽ കുറിപ്പ് പങ്കുവെച്ച് ​ഗായിക അൽക യാ​ഗ്നിക്. കേൾവിക്കുറവ് ഉണ്ടായതിനേക്കുറിച്ചും രോ​ഗസ്ഥിരീകരണം നടത്തിയതിനേക്കുറിച്ചുമൊക്കെയാണ് അൽകയുടെ കുറിപ്പ്.

ആഴ്ചകൾക്ക് മുമ്പ് ഒരു വിമാന യാത്രയ്ക്കുശേഷമാണ് പെട്ടെന്ന് തനിക്ക് കേൾവിക്കുറവ് ഉണ്ടായതെന്ന് അൽക പറയുന്നു. അപൂർവമായ സെൻസറി ന്യൂറൽ നെർവ് കണ്ടീഷനാണെന്നു സ്ഥിരീകരിച്ചുവെന്നും അതിനുകാരണമായത് വൈറൽ ഇൻഫെക്ഷനാണെന്നും അൽക കുറിക്കുന്നുണ്ട്.

വിമാനത്തിൽ നിന്നിറങ്ങി നടക്കുന്നതിനിടയിലാണ് പെട്ടെന്ന് ഒന്നുംകേൾക്കാതായത്. തുടർന്നാണ് സെൻസറി ന്യൂറൽ നെർവ് ഹിയറിങ് ലോസ് ആണെന്ന് സ്ഥിരീകരിച്ചത്.

എല്ലാവരും പ്രാർഥനയിൽ തന്നേയും ഉൾപ്പെടുത്തണം- അൽക കുറിക്കുന്നു. ഉച്ചത്തിൽ പാട്ടുകേൾക്കുകയും ഹെഡ്ഫോൺ ഉപയോ​ഗിക്കുകയും ചെയ്യുന്നശീലമുള്ള യുവാക്കൾക്ക് മുന്നറിയിപ്പ് നൽകുകയാണെന്നും അൽക പറയുന്നു.

എല്ലാവരുടെയും സ്നേഹവും പിന്തുണയും തനിക്കുണ്ടാകണമെന്നും അൽക കുറിക്കുന്നു. ചെവിയുടെ ഉൾഭാ​ഗത്തെയോ, ചെവിയെ മസ്തിഷ്കമായി ബന്ധിപ്പിക്കുന്ന ഞരമ്പിനോ ക്ഷതംസംഭവിക്കുന്ന അവസ്ഥയാണിത്.

ഒരുചെവിയെയോ രണ്ടുചെവിയേയോ ബാധിക്കാം. പ്രായപൂർത്തിയായ തൊണ്ണൂറുശതമാനം പേരിലേയും കേൾവിക്കുറവിനു പിന്നിൽ ഈ പ്രശ്നമാണ്. ഉച്ചത്തിലുള്ള ശബ്ദം, ജനിതക തകരാറുകൾ, പ്രായമാകുന്നത് തുടങ്ങിയവയൊക്കെ രോ​ഗകാരണമാകാം.

Content Highlight: #Singer #AlkaYagnik #shared #note #Instagram #about #her #health #condition.

Next TV

Related Stories
കോടികൾ വാരി 'ജനനായകൻ'; വിജയ്ക്ക് 275 കോടി, മമിതയ്ക്ക് 2 കോടി! ജനനായകൻ' താരങ്ങളുടെ പ്രതിഫലം പുറത്ത്

Jul 24, 2026 03:03 PM

കോടികൾ വാരി 'ജനനായകൻ'; വിജയ്ക്ക് 275 കോടി, മമിതയ്ക്ക് 2 കോടി! ജനനായകൻ' താരങ്ങളുടെ പ്രതിഫലം പുറത്ത്

വിജയുടെ അവസാന ചിത്രം ജനനായകൻ. താരങ്ങളുടെ പ്രതിഫലം പുറത്ത്. വിജയ്ക്ക് 220-275 കോടി. പൂജ ഹെഗ്ഡെ 6 കോടി. ബോബി ഡിയോൾ, പ്രകാശ് രാജ്, മമിത ബൈജു പ്രതിഫലം...

Read More >>
'എന്റെ സ്വപ്നമാണ് പൊലിഞ്ഞത്'; വിജയ് ചിത്രത്തിൽ നിന്ന് രംഗങ്ങൾ വെട്ടിമാറ്റിയതിനെ കുറിച്ച് വികാരാധീനയായി നടി ആനന്ദി

Jul 24, 2026 01:57 PM

'എന്റെ സ്വപ്നമാണ് പൊലിഞ്ഞത്'; വിജയ് ചിത്രത്തിൽ നിന്ന് രംഗങ്ങൾ വെട്ടിമാറ്റിയതിനെ കുറിച്ച് വികാരാധീനയായി നടി ആനന്ദി

വിജയ് ചിത്രം ജന നായകനിൽ നിന്ന് രംഗങ്ങൾ ഒഴിവാക്കിയതിൽ വിഷമം പങ്കുവച്ച് തമിഴ് സീരിയൽ താരം ആനന്ദി അജയ്. വിജയ്‌ക്കൊപ്പം അഭിനയിക്കണമെന്നത്...

Read More >>
സൂര്യയുടെ ശബ്ദത്തിൽ 'വിശ്വനാഥ് ആൻഡ് സൺസ്' വെഡ്ഡിംഗ് സോംഗ് പ്രൊമോ പുറത്ത്; ഫുൾ ഗാനം നാളെ

Jul 24, 2026 12:11 PM

സൂര്യയുടെ ശബ്ദത്തിൽ 'വിശ്വനാഥ് ആൻഡ് സൺസ്' വെഡ്ഡിംഗ് സോംഗ് പ്രൊമോ പുറത്ത്; ഫുൾ ഗാനം നാളെ

സൂര്യ നായകനാകുന്ന വിശ്വനാഥ് ആൻഡ് സൺസ് സിനിമയിലെ വെഡ്ഡിംഗ് സോംഗ് പ്രൊമോ പുറത്ത്. സൂര്യ തന്നെ പാടിയ ഗാനത്തിന്റെ ഫുൾ വേർഷൻ ജൂലൈ 25ന് റിലീസ്. മമിത ബൈജു...

Read More >>
'ജനനായകൻ' ഫസ്റ്റ് ഷോ കാണാൻ തൃഷയും അമ്മയും തിയേറ്ററിൽ; വിജയ്‌യെ മിസ് ചെയ്യുമെന്ന് തൃഷയുടെ അമ്മ

Jul 23, 2026 04:28 PM

'ജനനായകൻ' ഫസ്റ്റ് ഷോ കാണാൻ തൃഷയും അമ്മയും തിയേറ്ററിൽ; വിജയ്‌യെ മിസ് ചെയ്യുമെന്ന് തൃഷയുടെ അമ്മ

വിജയ് ചിത്രം ജനനായകന്റെ ആദ്യ പ്രദർശനം കാണാൻ തൃഷ കൃഷ്ണൻ റോഹിണി തിയേറ്ററിൽ. താരത്തെ കാണാൻ ആരാധകർ...

Read More >>
ദേശീയ പുരസ്കാര പ്രഭയില്‍ 'കൽക്കി 2898 എ.ഡി' : രണ്ടാം ഭാഗം അടുത്ത വര്ഷം തീയേറ്ററുകളില്‍

Jul 20, 2026 02:23 PM

ദേശീയ പുരസ്കാര പ്രഭയില്‍ 'കൽക്കി 2898 എ.ഡി' : രണ്ടാം ഭാഗം അടുത്ത വര്ഷം തീയേറ്ററുകളില്‍

പ്രഭാസ് നായകനായ കൽക്കി 2898 എ.ഡി 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ജനപ്രിയ ചിത്രവും മികച്ച പ്രൊഡക്ഷൻ ഡിസൈനും നേടി. 2027-ൽ രണ്ടാം ഭാഗം തിയേറ്ററിൽ...

Read More >>
പണി പാളിയോ ....?  തമിഴ്നാട് മുഖ്യമന്ത്രിയെയും തൃഷയെയും കുറിച്ചുള്ള തമാശ; ധ്യാൻശ്രീനിവാസൻ മാപ്പ് പറയണമെന്ന് വിജയ് ആരാധകർ

Jul 18, 2026 08:37 PM

പണി പാളിയോ ....? തമിഴ്നാട് മുഖ്യമന്ത്രിയെയും തൃഷയെയും കുറിച്ചുള്ള തമാശ; ധ്യാൻശ്രീനിവാസൻ മാപ്പ് പറയണമെന്ന് വിജയ് ആരാധകർ

പ്രമോഷൻ പരിപാടിയിൽ വിജയിയെയും തൃഷയെയും പരാമർശിച്ച് ധ്യാൻ ശ്രീനിവാസൻ നടത്തിയ തമാശ വിവാദം. മാപ്പ് പറയണമെന്ന് വിജയ്...

Read More >>
Top Stories

News Roundup