Jun 17, 2024 10:09 PM

കഴിഞ്ഞ ദിവസം പിതൃദിനാഘോഷത്തിന്റെ ഭാ​ഗമായി സെലിബ്രിറ്റികളെല്ലാം അവരുടെ അച്ഛന്മാർക്കൊപ്പമുള്ളതും അച്ഛനായവർ മക്കൾക്കൊപ്പമുള്ള ചിത്രവും കുറിപ്പുമെല്ലാം സോഷ്യൽമീഡിയയിൽ പങ്കിട്ടിരുന്നു. അക്കൂട്ടത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത് നടൻ ബാലയുടെ പോസ്റ്റാണ്. പാപ്പുവെന്ന് വിളിപ്പേരുള്ള മകൾ അവന്തികയ്ക്കൊപ്പമുള്ള കുട്ടിക്കാലത്തെ ചില വീഡിയോകളും ഫോട്ടോയുമെല്ലാമായിരുന്നു പോസ്റ്റിൽ. മകൾ അടുത്തില്ലാത്തതിന്റെയും കാണാൻ കിട്ടാത്തതിന്റെയും വിഷമമെല്ലാം ബാലയുടെ പോസ്റ്റിൽ വ്യക്തമായിരുന്നു. 

എന്റെ കണ്ണ് നനയിപ്പിക്കുന്ന ഓര്‍മ്മ... ഹാപ്പി ഫാദേഴ്സ് ഡേ എന്നാണ് വീഡിയോയും ഫോട്ടോയും പങ്കിട്ട് ബാല കുറിച്ചത്. കഷ്‌ടിച്ച് വർത്തമാനം പറഞ്ഞ് തുടങ്ങുന്ന പ്രായത്തിലെ അവന്തികയാണ് ബാലയുടെ വീഡിയോയിൽ ഉള്ളത്. സംസാരിച്ച് തുടങ്ങുന്ന പ്രായമായതുകൊണ്ട് തന്നെ മകളുടെ കുസൃതി നിറഞ്ഞ വാർത്താമാനം നോക്കി ആസ്വദിക്കുകയും മകളെ വാരി ചുംബിക്കുകയും ചെയ്യുന്ന ബാലയെ വീഡിയോയിൽ കാണാം. 

2019ലാണ് അമൃതയുമായി ബാല വിവാഹ മോചനം നേടുന്നത്. പാപ്പു കൈക്കുഞ്ഞായിരുന്നപ്പോഴാണ് ബാലയും അമൃതയും വേർപിരിഞ്ഞത്. അതോടെ മകളുടെ സംരക്ഷണം അമൃത ഏറ്റെടുത്തു. പിന്നീട് പത്ത് വർഷത്തോളം ബാല സിം​ഗിൾ ലൈഫ് നയിക്കുകയായിരുന്നു. മകൾ അടുത്തില്ലാത്തതിന്റെ പരിഭവവും വിഷമവും എപ്പോഴും ബാല പങ്കുവെയ്ക്കാറുണ്ടായിരുന്നു. 

അമൃതയുമായുള്ള വിവാഹമോചനത്തിനുശേഷം ഡോക്ടറായ എലിസബത്തിനെ ബാല വിവാഹം ചെയ്തിരുന്നു. എന്നാൽ ആ ബന്ധവും ഇപ്പോൾ സുഖകരമായ അവസ്ഥയിലല്ല. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇരുവരും വേർപിരിഞ്ഞാണ് താമസം. അതേസമയം കുറച്ച് നാളുകൾക്ക് മുമ്പ് കരൾ രോ​ഗം മൂർച്ഛിച്ച് ബാല ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായപ്പോൾ കൈത്താങ്ങായി ഒപ്പമുണ്ടായിരുന്നത് എലിസബത്ത് മാത്രമാണ്. 

ആശുപത്രിയിൽ ​ഗുരുതരാവസ്ഥയിലായിരുന്നപ്പോൾ മകളെ കാണണമെന്ന് ബാല ആവശ്യപ്പെട്ടിരുന്നു. അത് പ്രകാരം അമൃത മകളുമായി ആശുപത്രിയിൽ വന്നിരുന്നു. ഈ സംഭവങ്ങൾക്കെല്ലാം ശേഷവും അമൃതയ്ക്കും കുടുംബത്തിനും എതിരെ ബാല ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. അമൃത കാരണമാണ് മകളെ തനിക്ക് കാണാൻ പോലും കിട്ടാത്തത് എന്ന തരത്തിലാണ് ബാല സംസാരിച്ചത്. ബാലയുടെ പരാമർശം വിവാദമായതോടെ അമൃത തന്റെ വക്കീലുമാരുമായി സോഷ്യൽ മീഡിയ വീഡിയോയിലെത്തി. 

വേർപിരിഞ്ഞ നാളുകളിൽ നൽകാമെന്ന് പറഞ്ഞ സാമ്പത്തികത്തിന്റെ വിവരം ഉൾപ്പെടെ അമൃത പൊതുസമക്ഷം നിരത്തി. അതിൽ പിന്നെ ബാല സോഷ്യൽ മീഡിയ വഴി അത്തരം വാദങ്ങൾ നിരത്തുന്നത് അവസാനിപ്പിച്ചിരുന്നു. ഇപ്പോൾ ഫാദേഴ്സ് ഡെയിൽ ബാല പങ്കിട്ട വീഡിയോയ്ക്ക് ആരാധകരിൽ ഒരാൾ കുറിച്ച കമന്റും അതിന് താരം നൽകിയ മറുപടിയുമാണ് വൈറലാകുന്നത്. 

മകൾ വേണമെങ്കിൽ ആദ്യം മകളുടെ അമ്മയെ ബഹുമാനിക്കണം. അല്ലാതെ ഇവിടെക്കിടന്ന് മോങ്ങിയിട്ട് കാര്യമില്ലെന്നായിരുന്നു കമന്റ്. അതിന് ബാല നൽ‌കിയ മറുപടി ഇങ്ങനെയായിരുന്നു... എന്നെ വിമർശിച്ച് നിങ്ങൾ വെറുതെ ബുദ്ധിമുട്ടേണ്ട. എന്നെ വിലയിരുത്തുന്നതിന് പകരം നിങ്ങൾ സ്വന്തം അച്ഛന്റെ സ്നേഹിക്കൂ. അച്ഛനോട് ഹാപ്പി ഫാദേഴ്‌സ് ഡേ എന്ന് പറയൂ.

അദ്ദേഹം സന്തോഷിക്കും എന്നാണ് ബാല മറുപടി നൽകിയത്. താനും മകളും സഹോദരി അഭിരാമിയും അമ്മ ലൈലയും ഉൾപ്പെടുന്നതാണ് അമൃതയുടെ ഇപ്പോഴത്തെ കുടുംബം. ഒരു വർഷം മുമ്പാണ് അമൃതയുടെ അച്ഛൻ മരിച്ചത്. ബാല അടുത്തിടെ മുറപ്പെണ്ണിനൊപ്പമുള്ള വീഡിയോ സോഷ്യൽമീഡിയയിൽ പങ്കിട്ടത് വൈറലായിരുന്നു. ബാലയുടെ കൊച്ചിയിലെ വീട്ടിൽ വന്ന മുറപ്പെണ്ണിനൊപ്പം ഭക്ഷണം പാകം ചെയ്ത് കഴിക്കുന്ന വീഡിയോയും ബാല പങ്കിട്ടിരുന്നു. 

എലിസബത്ത് ഇപ്പോൾ വിദേശത്താണ് താമസം. പലപ്പോഴായി ആരാധകർ ബാലയോട് എലിസബത്തിനെ കുറിച്ച് ചോദിച്ചെങ്കിലും താരം പ്രതികരിക്കാൻ തയ്യാറായില്ല. മകളെ സംരക്ഷിക്കാൻ ഒരു സാമ്പത്തിക സഹായവും ഇന്നേവരെ ബാലയിൽ നിന്നും അമൃത കൈപറ്റിയിട്ടില്ല. 

#fan #slams #actor #bala #sharing #daughters #video #fathers #day

Next TV

Top Stories