#Nani | അതെ, നാനി ആ വമ്പൻ ചിത്രത്തില്‍ അതിഥിയാകും

 #Nani | അതെ, നാനി ആ വമ്പൻ ചിത്രത്തില്‍ അതിഥിയാകും
Jun 26, 2024 01:17 PM | By Sreenandana. MT

(moviemax.in)തെലുങ്കിലെ യുവ നടൻമാരില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന താരമാണ് നാനി. തെലുങ്കില്‍ നാനി നിരവധി ഹിറ്റ് ചിത്രങ്ങളില്‍ നായകനായെത്തിയിട്ടുണ്ട്. നാനി നായകനായി വേഷമിടുന്ന ഓരോ ചിത്രങ്ങളും പ്രേക്ഷകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കാറുണ്ട്. പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമയിലും നടൻ നാനി ഒരു അതിഥി കഥാപാത്രമായി എത്തുന്നുവെന്നതാണ് പുതിയ റിപ്പോര്‍ട്ട്.

നാനി വീണ്ടും ശ്രീകാന്ത് ഒഡേലയുടെ സംവിധാനത്തില്‍ നായകനാകുമെന്ന റിപ്പോര്‍ട്ട് അടുത്തിടെ ചര്‍ച്ചയായിരുന്നു. നാനി നായകനായി എത്തുന്ന ചിത്രം തുടങ്ങുക ജൂലൈയിലായിരിക്കും എന്നും ഒരു റിപ്പോര്‍ട്ടുണ്ടായിരുന്നു.

അപ്‍ഡേറ്റില്‍ നാനിയുടെ ആരാധകര്‍ ആവേശത്തിലാണ്. ദസറ എന്ന വൻ ഹിറ്റിന്റെ സംവിധായകൻ ശ്രീകാന്ത് ഒഡേലയുടെ പുതിയ ഒരു ചിത്രത്തില്‍ നാനി നായകനാകുന്നതിനാല്‍ റിപ്പോര്‍ട്ട് ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്.

സിങ്കരേണി കൽക്കരി ഖനികളുടെ പശ്ചാത്തലത്തിലുള്ള ചിത്രമായ ദസറയില്‍ നാനി അവതരിപ്പിച്ചത് 'ധരണി'യെയായിരുന്നു. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമായ കീര്‍ത്തി സുരേഷ് 'വെണ്ണേല' എന്ന നായികാ വേഷത്തില്‍ 'ദസറ'യിലെത്തി.

നാനി നായകനായി വേഷമിട്ടപ്പോള്‍ ശ്രീകാന്ത് ഒഡേലയുടെ സംവിധാനത്തില്‍ സമുദ്രക്കനി, സായ് കുമാർ, ഷംന കാസിം, സറീന വഹാബ്, ഷൈൻ ടോം ചാക്കോ എന്നിവരും 'ദസറ'യില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളാകുകയും സന്തോഷ് നാരായണൻ സംഗീതവും സത്യൻ സൂര്യൻ ഐഎസ്‍സിയാണ് ഛായാഗ്രാഹണവും അവിനാശ് കൊല്ല ആര്‍ടും നിര്‍വഹിച്ചു.

ശ്രീ ലക്ഷ്‍മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ നിര്‍മാണം സുധാകർ ചെറുകുരി നിര്‍വഹിക്കുന്നു. നാനി നായകനായി വേഷമിട്ട പ്രദര്‍ശനത്തിനെത്തിയ ചിത്രം ഹായ് നാണ്ണായും അടുത്തിടെ ഹിറ്റായിരുന്നു.മൃണാള്‍ താക്കൂറാണ് നായികയായി എത്തിയിരിക്കുന്നത്.

ഗാനങ്ങള്‍ക്കും ഏറെ പ്രാധാന്യമുള്ള ഒരു ചിത്രമാണ് ഹായ് നാണ്ണാ. നാനിയും മൃണാള്‍ താക്കൂറും ഒന്നിച്ച ചിത്രം മോഹൻ ചെറുകുറി, ഡോ. വിജേന്ദ്ര റെഡ്ഡി. മൂര്‍ത്തി കെ എസ് എന്നിവരാണ് നിര്‍മിച്ചിരിക്കുന്നത്.

#Yes, #Nani #cameo #mega #movie

Next TV

Related Stories
ആവേശത്തോടെ ആരാധകർ; 'ദി ബാറ്റ്മാൻ 2' ചിത്രീകരണം ജനുവരിയിൽ ആരംഭിക്കും

Jun 28, 2025 05:06 PM

ആവേശത്തോടെ ആരാധകർ; 'ദി ബാറ്റ്മാൻ 2' ചിത്രീകരണം ജനുവരിയിൽ ആരംഭിക്കും

ദി ബാറ്റ്മാൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം 2026 ജനുവരിയിൽ...

Read More >>
Top Stories










News Roundup






https://moviemax.in/-