(moviemax.in) കഴിഞ്ഞ രണ്ടു ദിവസമായി സോഷ്യൽ മീഡിയയിൽ പ്രധാന ചർച്ചാ വിഷയം കേരള സ്റ്റേറ്റ് ഫിലിം അവാർഡ് പ്രഖ്യാപനമാണ്. 2024 - 2025 സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഇന്ന് പ്രഖ്യാപിക്കുമെന്ന രീതിയിൽ ചില വാർത്തകൾ പുറത്തു വന്നിരുന്നു.
പല സോഷ്യൽ മീഡിയ പേജുകളും ഓൺലൈൻ മാധ്യമങ്ങളും സാധ്യതാ പട്ടികയും പുറത്തു വിട്ടിരുന്നു. എന്നാൽ സ്റ്റേറ്റ് അവാർഡ് പ്രഖ്യാപനം ഉടൻ ഉണ്ടാകില്ലെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. നിലവിൽ ജൂറിയെ തീരുമാനിച്ചതെ ഉള്ളു എന്നും, അവാര്‍ഡ് സംബന്ധിച്ച പ്രക്രിയകള്‍ ആരംഭിച്ചതെ ഉള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.
കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളുടെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകര്‍. ഓഗസ്റ്റ് രണ്ടാമത്തെ ആഴ്ച്ച പുരസ്‌കാരങ്ങളുടെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. സമൂഹമാധ്യമത്തില്‍ ആരായിരിക്കും ഇത്തവണ പുരസ്‌കാര ജേതാക്കളാവുക എന്ന ചര്‍ച്ചകള്‍ സജീവമാണ്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ തന്നെയാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ആടുജീവിതത്തിലെ പ്രകടനത്തിന് പൃഥ്വിരാജിനാണ് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്. ഉള്ളൊഴുക്കിലെ പ്രകടനത്തിന് ഉര്‍വശി മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു.
Kerala State Film Awards announcement not today