#Urvashi | റിമി ടോമിയെ അന്ന് ഞാൻ ചീത്ത പറഞ്ഞു; ​ഗം​ഗയിൽ മുങ്ങിയപ്പോൾ തിരിച്ച് പോകുന്നില്ലെന്ന് ഞാൻ - ഉർവശി

#Urvashi  | റിമി ടോമിയെ അന്ന് ഞാൻ ചീത്ത പറഞ്ഞു; ​ഗം​ഗയിൽ മുങ്ങിയപ്പോൾ തിരിച്ച് പോകുന്നില്ലെന്ന് ഞാൻ - ഉർവശി
Jun 15, 2024 08:07 PM | By Susmitha Surendran

(truevisionnews.com)  സിനിമാ രം​ഗത്ത് അന്നും ഇന്നും തന്റേതായ സ്ഥാനമുള്ള നടിയാണ് ഉർവശി.  നടിയുടെ പുതിയ ചിത്രമാണ് ഉള്ളാെഴുക്ക്. പാർവതി തിരുവോത്തിനൊപ്പമാണ് ചിത്രത്തിൽ ഉർവശി അഭിനയിച്ചിരിക്കുന്നത്. ഉള്ളൊഴുക്കിനെക്കുറിച്ചും കരിയറിലെ പഴയ ഓർമകളെക്കുറിച്ചും സംസാരിക്കുകയാണ് ഉർവശി. 

ഉള്ളൊഴുക്കിന്റെ സെറ്റിൽ നെ​ഗറ്റീവ് എനർജി തോന്നിയിരുന്നെന്ന് ഉർവശി പറയുന്നു. ഷൂട്ട് തുടങ്ങി ഒരാഴ്ച കഴിഞ്ഞപ്പോൾ എനിക്ക് മാനസികമായി പ്രശ്നമായി.


എന്തൊക്കെയോ ശരിയാവുന്നില്ല. ഇഷ്ടപ്പെട്ട് പെർഫോം ചെയ്യാൻ സ്കോപ്പുള്ള സിനിമ ചെയ്യുകയാണ്. ഞങ്ങൾ എൻജോയ് ചെയ്യുന്നു. ആദ്യമായി ഒരുമിച്ച് അഭിനയിക്കുകയാണെന്ന ഫീൽ ഇല്ല. പക്ഷെ സെറ്റിൽ എവിടെയോ എന്തോ പ്രശ്നം. അത് ഞാൻ സംവിധായകനോട് പറഞ്ഞു. 

നിങ്ങളുടെ വിശ്വാസം അനുസരിച്ച് എന്തെങ്കിലും ചെയ്യൂ എന്ന് പറഞ്ഞു. ഒരു പള്ളീലച്ചനെ കൊണ്ട് വന്ന് അവിടെ വെഞ്ചരിപ്പിച്ചു. തൊട്ടപ്പുറത്ത് ചക്കുളത്ത് ദേവിയുടെ ക്ഷേത്രത്തിൽ പോയി പൂജിച്ച് തീർത്ഥം വാങ്ങി അവിടെയൊക്കെ തളിച്ചു.

ഭയങ്കരമായ മാനസിക സംഘർഷത്തോടെ നിൽക്കുന്ന വീട്ടിലുണ്ടാവേണ്ട നെ​ഗറ്റീവായിരുന്നു ലൊക്കേഷനിലെന്നും ഉർവശി ഓർത്തു.  ചില സ്ഥലത്ത് എനിക്ക് നെ​ഗറ്റീവ് എനിക്ക് വല്ലാതെ ഫീൽ ചെയ്യും.

നമ്മുടെ വീട്ടിൽ തന്നെ ചില സ്ഥലത്ത് ഒറ്റയ്ക്ക് ഇരിക്കുമ്പോൾ വല്ലാതെ ഫീൽ ചെയ്യും. ചിന്തകളാണെങ്കിൽ പോലും അതിന് ചില വൈബ്രേഷനുണ്ട്.

ഷൂട്ട് ചെയ്ത വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ വിശാലമായി ലോകത്തേക്ക് എത്തിപ്പെട്ടു എന്ന് തോന്നും. ചെവിയിൽ നിന്ന് ചൂട് കാറ്റ് പറക്കുന്നത് പോലെ തോന്നും. 

ഹരിദ്വാരയിൽ പോയി ​ഗം​ഗയിൽ മുങ്ങിയപ്പോൾ എന്റെ ചെവിയിൽ നിന്നും മൂക്കിൽ നിന്നും ചൂടു കാറ്റ് പുറത്തേക്ക് വന്നു. ചിലപ്പോൾ മുങ്ങിക്കുളിച്ച് ശീലമല്ലാത്തത് കൊണ്ടാവാം.

മൂന്ന് ദിവസം മുങ്ങിക്കുളിച്ചപ്പോൾ എന്തിനാണിപ്പോൾ നാട്ടിലേക്ക് പോകുന്നതെന്ന് എനിക്ക് തോന്നി. ഞാൻ ആ തീരുമാനം എടുത്തു. കൂടെയുള്ള സ്റ്റാഫ് പേടിച്ചു. ഒരാഴ്ചയായി ഞാനവിടെ നിന്ന് തിരിച്ച് വരാനെന്നും ഉർവശി ഓർത്തു. 

ഉള്ളൊഴുക്ക് ഷൂട്ട് ചെയ്യുമ്പോൾ ചില അനർത്ഥങ്ങളും ഉണ്ടായെന്ന് ഉർവശി ഓർത്തു. എന്റെ സ്റ്റാഫുകളായ വന്ന പലരും വീട്ടിൽ ഓരോ പ്രശ്നങ്ങളായി പോയി.

മൂന്ന് പേർ വന്ന് മൂന്ന് പേരും പോയി. പൂജകൾ നടത്തി പ്രാർത്ഥിച്ച ശേഷമാണ് പിന്നീട് ഷൂട്ട് ചെയ്തതെന്നും ഉർവശി പറയുന്നു. മാളൂട്ടി എന്ന സിനിമയിൽ ജയറാമിനൊപ്പം റൊമാന്റിക് സീനുകൾ ചെയ്തതിനെക്കുറിച്ചും ഉർവശി സംസാരിച്ചു.

അന്ന് ഞാൻ നഖം വളർത്തിയിട്ടുണ്ടായിരുന്നു. കൂടുതൽ ക്ലോസ് ആകുമ്പോൾ ഞാൻ കുത്തും. സീനിഷ്ടപ്പെട്ടില്ലെങ്കിൽ അവരോട് പറ പൊടി, എന്നെ കുത്താതെ എന്ന് ജയറാം പറയും.

ഇതേക്കുറിച്ച് റിമി ടോമി എന്നോട് ചോദിച്ചിരുന്നു. എന്തുവാടീ, നീ ചമ്മുന്നതെന്തിനെന്ന് ഞാനന്ന് ചോദിച്ചു. അല്ല, ആ പ്രണയം കണ്ടപ്പോൾ വല്ലാതെയെന്ന് റിമി. അന്ന് താൻ കൊച്ചിനെ ചീത്ത പറഞ്ഞെന്നും ഉർവശി ചിരിയോടെ ഓർത്തു. റൊമാന്റിക് സീനുകൾ ചെയ്യാൻ തനിക്ക് മടിയായിരുന്നെന്നും ഉർവശി വ്യക്തമാക്കി. 

#Urvashi #also #talks #about #old #memories #her #career.

Next TV

Related Stories
#venugopan | മലയാള ചലച്ചിത്ര സംവിധായകൻ വേണുഗോപൻ അന്തരിച്ചു

Jun 21, 2024 10:59 AM

#venugopan | മലയാള ചലച്ചിത്ര സംവിധായകൻ വേണുഗോപൻ അന്തരിച്ചു

കുസൃതിക്കുറുപ്പ്, ഷാർജ ടു ഷാർജ, ചുണ്ട, സ്വർണം, ദി റിപ്പോർട്ടർ, സർവോപരി പാലാക്കാരൻ തുടങ്ങിയ സിനിമകൾ സംവിധാനം...

Read More >>
#sanalkumarsasidharan | മഞ്ജു വാര്യരുടെ മൊഴിയും ഒപ്പും വ്യാജം! എന്തുകൊണ്ട് മഞ്ജു പ്രതികരിക്കുന്നില്ല? സനല്‍കുമാര്‍ ശശിധരന്‍

Jun 20, 2024 10:50 PM

#sanalkumarsasidharan | മഞ്ജു വാര്യരുടെ മൊഴിയും ഒപ്പും വ്യാജം! എന്തുകൊണ്ട് മഞ്ജു പ്രതികരിക്കുന്നില്ല? സനല്‍കുമാര്‍ ശശിധരന്‍

സിപിഎം നെയും പിണറായി വിജയനെയും വിമര്‍ശിച്ചുകൊണ്ട് പോസ്റ്റിട്ടാല്‍ അതിനടിയില്‍ വരുന്ന കമന്റുകള്‍ എനിക്കെതിരെ മഞ്ജുവാര്യരുടെ പേരില്‍...

Read More >>
#DhyanSreenivasan | ‘പെപ്പെയുടെ റോളിലേക്ക് ഞാൻ’, അന്ന് അങ്കമാലി ഡയറീസ് ചെയ്തിരുന്നെങ്കിൽ അവരൊന്നും ഇന്ന് മലയാള സിനിമയിൽ ഇല്ല - ധ്യാൻ ശ്രീനിവാസൻ

Jun 20, 2024 10:46 PM

#DhyanSreenivasan | ‘പെപ്പെയുടെ റോളിലേക്ക് ഞാൻ’, അന്ന് അങ്കമാലി ഡയറീസ് ചെയ്തിരുന്നെങ്കിൽ അവരൊന്നും ഇന്ന് മലയാള സിനിമയിൽ ഇല്ല - ധ്യാൻ ശ്രീനിവാസൻ

അതായിരുന്നു ചർച്ചയുടെ ഒടുക്കം ഉണ്ടായ തീരുമാനം. അന്ന് ഞാൻ ആ സിനിമ കമ്മിറ്റ് ചെയ്തിരുന്നെങ്കിൽ ഇന്ന് ഞാനുമില്ല ചെമ്പൻ...

Read More >>
#JoyMathew | 'നമ്മൾ മത്സരിച്ചാൽ മോഹൻലാൽ പിന്മാറും, മോനെ നീ എടുത്തോന്ന് പറയും'; ജോയ് മാത്യു

Jun 20, 2024 02:50 PM

#JoyMathew | 'നമ്മൾ മത്സരിച്ചാൽ മോഹൻലാൽ പിന്മാറും, മോനെ നീ എടുത്തോന്ന് പറയും'; ജോയ് മാത്യു

തരുൺമൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിച്ചു...

Read More >>
Top Stories