#norahmuskaan | 'ഒമറിക്ക എന്നെ അങ്ങനെയാണ് കണ്ടത്, ലിപ് ലോക്ക് പറ്റില്ലെന്ന് പറഞ്ഞപ്പോൾ എന്നെ അൺഫോളോ ചെയ്തു' -നോറ

#norahmuskaan | 'ഒമറിക്ക എന്നെ അങ്ങനെയാണ് കണ്ടത്, ലിപ് ലോക്ക് പറ്റില്ലെന്ന് പറഞ്ഞപ്പോൾ എന്നെ അൺഫോളോ ചെയ്തു' -നോറ
Jun 15, 2024 07:24 PM | By Athira V

ഒരു സീസണ്‍ തുടങ്ങി കുറച്ച് ആഴ്ചകള്‍ മുന്നോട്ട് പോകുമ്പോള്‍ തന്നെ ചില മത്സരാര്‍ഥികള്‍ പ്രേക്ഷകരില്‍ ഉണ്ടാക്കുന്ന ഒരു തോന്നലുണ്ട്. പിന്നീടങ്ങോട്ട് തങ്ങളെ ഒഴിവാക്കി ഈ സീസണിനെക്കുറിച്ച് ആലോചിക്കാന്‍ പോലും കഴിയില്ലെന്നും അവസാനം വരെ തങ്ങള്‍ ഉണ്ടാവുമെന്നും. സഹമത്സരാര്‍ഥികളില്‍ നിന്നും വേറിട്ട് നിര്‍ത്തുന്ന ചില സ്വഭാവ സവിശേഷതകളാവും അതിന് കാരണം. ഈ സീസണില്‍ അങ്ങനെ തോന്നിപ്പിച്ച മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു നോറ മുസ്കാന്‍.

എന്നാല്‍ ഫിനാലെ വീക്കിന് തൊട്ടുമുമ്പ് ബിഗ് ബോസ് ഹൗസിനോട് വിട പറഞ്ഞു നോറ. ബിഗ് ബോസ് ഹൗസ് ഒരു സമൂഹമാണെങ്കില്‍ സാമൂഹിക ജീവിതം തീര്‍ത്തും കുറഞ്ഞ മത്സരാര്‍ഥിയായിരുന്നു നോറ. ഈ സീസണിലെ മത്സരാര്‍ഥികളില്‍ ഏറ്റവും ഉയര്‍ന്നുകേട്ട ശബ്ദങ്ങളിലൊന്ന് നോറയുടേതായിരുന്നു. ഏറ്റവും കൂടുതല്‍ തര്‍ക്കങ്ങളിലും വാഗ്വാദങ്ങളിലും ഏര്‍പ്പെട്ട ഒരാളും നോറയായിരുന്നു.

ഗ്രാന്റ് ഫിനാലെ സ്റ്റേജും കപ്പും ലക്ഷ്യമാക്കി തന്നെയാണ് നോറ വന്നത്. എവിക്ടായെങ്കിലും അഭിമുഖങ്ങളും മറ്റുമായി തിരക്കിലാണ് നോറ. സംവിധായകൻ ഒമർ ലുലുവുമായി ഒരു അടുത്ത സൗഹ‍ൃദം നോറയ്ക്കുണ്ട്. അടുത്തിടെ സംവിധായകനെതിരെ ബലാത്സംഗ കേസ് വന്നിരുന്നു. യുവ നടിയുടെ പരാതിയിലാണ് കേസ് വന്നത്.

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ തന്നെ ബലാത്സംഗം ചെയ്തതെന്നാണ് നടിയുടെ പരാതിയില്‍ ഉണ്ടായിരുന്നത്. ഇപ്പോഴിതാ ഒമർ ലുലുവുമായുള്ള സൗഹൃദത്തെ കുറിച്ച് നോറ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഒമറിനെ കുറിച്ച് നോറ സംസാരിച്ചത്. ഒമർ തന്നെ ഒരു പെങ്ങളെപ്പോലെയാണ് ട്രീറ്റ് ചെയ്തിട്ടുള്ളതെന്നാണ് നോറ പറയുന്നത്. ലിപ് ലോക്ക് ഒന്നും ചെയ്യാൻ എനിക്ക് താൽപര്യമില്ല.

സിനിമയിൽ അഭിനയിക്കുമ്പോൾ അതിനൊന്നും ഞാൻ തയ്യാറുമല്ല. സിനിമയുടെ പിന്നണിയിൽ പ്രവർത്തിക്കുക എന്നത് എനിക്ക് ഇഷ്ടമുള്ള കാര്യമാണ്. അതായത് ഡാൻസ് കൊറിയോ​ഗ്രഫി, കോസ്റ്റ്യൂം ഡിസൈനിങ് പോലുള്ളവ. വളർന്ന് വലുതായാൽ പൊഡ്യൂസർ ആവുക അതൊക്കെയാണ് എന്റെ ഇഷ്ടം. അഭിനയിക്കാൻ ടാലന്റുള്ളതായി എനിക്ക് തോന്നിയിട്ടില്ല.

ഞാൻ അഭിനയിച്ചാൽ കോമഡിയാകും എന്നൊരു തോന്നലുണ്ട്. ഹൗസിനുള്ളിൽ വെച്ച് തന്നെ പലരും അഭിനയം കണ്ട് ചിരിച്ചിട്ടുണ്ട്. അതുപോലെ ഒമറിക്ക എന്നെ ഒരു പെങ്ങളെപ്പോലെയാണ് ട്രീറ്റ് ചെയ്തിട്ടുള്ളത്. അദ്ദേഹവുമായി അഞ്ച് വർഷത്തിൽ കൂടുതൽ പരിചയമുണ്ട്. അടാർ ലവ്വിന്റെ സമയം മുതൽ എന്നോട് എന്താണ് ഫ്യൂച്ചർ പ്ലാനെന്ന് അ​ദ്ദേഹം ചോദിക്കാറുണ്ട്.

പഠനത്തിലാണ് ശ്രദ്ധ കൊടുത്തിരിക്കുന്നതെന്ന് ഞാൻ അപ്പോൾ തന്നെ അദ്ദേഹത്തോട് പറഞ്ഞിരുന്നു. പഠനത്തിൽ ഫിനാഷ്യൽ ബു​ദ്ധിമുട്ട് വന്നാൽ ചോദിക്കാൻ മടിക്കേണ്ടെന്നും അ​ദ്ദേഹം പറഞ്ഞിരുന്നു. പക്ഷെ ഞാൻ അത് അപ്പോൾ തന്നെ നിരസിച്ചു. സിനിമയിലേക്ക് കയറാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ പറയാൻ പറഞ്ഞിരുന്നു. അതും ഞാൻ അന്ന് നിരസിച്ചു.

പിന്നെ നല്ല സമയത്തിൽ അഭിനയിക്കാൻ വിളിച്ചിരുന്നു. പക്ഷെ ലിപ് ലോക്ക് സീനിനെ കുറിച്ച് പറഞ്ഞിരുന്നില്ല. പിന്നെ അദ്ദേഹം പറഞ്ഞപ്പോൾ അഭിനയിക്കില്ലെന്ന് ഞാൻ പറഞ്ഞു. ശേഷം അദ്ദേഹം ആ സീനിൽ അഭിനയിച്ച കുട്ടിയുടെ പേര് നോറ എന്നാക്കി. കൂടാതെ എന്നെ അൺഫോളോയും ചെയ്തു. അപ്പോൾ എനിക്ക് സങ്കടമായി. പിന്നെ നല്ല സമയം റിലീസിന്റെ സമയത്താണ് അദ്ദേഹം തിരിച്ച് വിളിച്ചതെന്നുമാണ് ഒമറിനെ കുറിച്ച് സംസാരിക്കവെ നോറ പറഞ്ഞത്.

ഒമറിന്റെ പേരിൽ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടശേഷം നല്ല സമയം സിനിമയിൽ അഭിനയിച്ച മുൻ ബി​ഗ് ബോസ് താരം നടി ഏയ്ഞ്ചലിന്‍ മരിയ പ്രതികരിച്ച് എത്തിയിരുന്നു. ഒമർ ലുലിവിന് എതിരെ പരാതി നൽകിയ യുവനടി താൻ അല്ലെന്ന് വ്യക്തമാക്കിയാണ് ഏയ്ഞ്ചലിന്‍ മരിയ എത്തിയത്.

#biggboss #malayalam #season #6 #norahmuskaan #reacted #her #bonding #omarlulu

Next TV

Related Stories
#ArjunShymGopan | ബെഞ്ച് ഒടിഞ്ഞ് പോകുമെന്ന് അവർ ഭയന്നു, പ്രിൻസിപ്പൽ കളിയാക്കി; അനുഭവം പങ്കുവെച്ച് അർജുൻ

Jul 12, 2024 09:12 PM

#ArjunShymGopan | ബെഞ്ച് ഒടിഞ്ഞ് പോകുമെന്ന് അവർ ഭയന്നു, പ്രിൻസിപ്പൽ കളിയാക്കി; അനുഭവം പങ്കുവെച്ച് അർജുൻ

അർജുന്റെ വിജയത്തിൽ രണ്ട് അഭിപ്രായങ്ങൾ വന്നു. ഹേറ്റേഴ്സ് അധികം ഇല്ലാതെ മികച്ച ​ഗെയിമുമായി മുന്നോട്ട് പോയ അർജുൻ രണ്ടാം സ്ഥാനത്തിന് അർഹനാണെന്ന്...

Read More >>
#veenaNair | ഞാന്‍ ഡിവോഴ്‌സായിട്ടില്ല! ഭര്‍ത്താവുമായി പിരിഞ്ഞതിന് കാരണം ബിഗ് ബോസാണോ? വീണ നായര്‍ മനസ് തുറക്കുന്നു

Jul 12, 2024 03:15 PM

#veenaNair | ഞാന്‍ ഡിവോഴ്‌സായിട്ടില്ല! ഭര്‍ത്താവുമായി പിരിഞ്ഞതിന് കാരണം ബിഗ് ബോസാണോ? വീണ നായര്‍ മനസ് തുറക്കുന്നു

ചിലര്‍ക്ക് ഇഷ്ടപ്പെടാത്തത് കാണുമ്പോള്‍ അവര്‍ വന്ന് കമന്റ് ഇട്ടിട്ടു പോകും. ഞാന്‍ ചെയ്ത ഒരു ആക്ട് ഇഷ്ടപ്പെട്ടില്ലെങ്കില്‍ അതില്‍ അഭിപ്രായം...

Read More >>
#robinradhakrishnan | എന്നെ വേണോ വേണ്ടയോ എന്ന് ആരതിയ്ക്ക് തീരുമാനിക്കാം; കഴുത്തിന് പിടിച്ച് കെട്ടാന്‍ നിര്‍ബന്ധിക്കുന്നില്ല

Jul 12, 2024 11:39 AM

#robinradhakrishnan | എന്നെ വേണോ വേണ്ടയോ എന്ന് ആരതിയ്ക്ക് തീരുമാനിക്കാം; കഴുത്തിന് പിടിച്ച് കെട്ടാന്‍ നിര്‍ബന്ധിക്കുന്നില്ല

പല വിവാദങ്ങളും റോബിന്റെ ജീവിതത്തിലുണ്ടായപ്പോള്‍ കട്ടയ്ക്ക് കൂടെ നിന്ന ആളാണ്...

Read More >>
#renusudhi | ഞാന്‍ വീണ്ടും വിവാഹിതയാകുന്നു, അതിനുള്ള തയ്യാറെടുപ്പാണ്; കണ്ടറിഞ്ഞ് അവള്‍ ഞങ്ങളെ സഹായിക്കുന്നുണ്ട് -രേണു സുധി

Jul 11, 2024 10:47 PM

#renusudhi | ഞാന്‍ വീണ്ടും വിവാഹിതയാകുന്നു, അതിനുള്ള തയ്യാറെടുപ്പാണ്; കണ്ടറിഞ്ഞ് അവള്‍ ഞങ്ങളെ സഹായിക്കുന്നുണ്ട് -രേണു സുധി

വിമര്‍ശനങ്ങള്‍ക്കെതിരെ രൂഷമായാണ് രേണു പ്രതികരിക്കുന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം...

Read More >>
#premiviswanath | ഇവര്‍ അമ്മയും മകനുമാണെന്ന് പറഞ്ഞാല്‍ എങ്ങനെ വിശ്വസിക്കും? മകനൊപ്പമുള്ള വീഡിയോയുമായി കറുത്തമുത്ത് നടി

Jul 11, 2024 11:59 AM

#premiviswanath | ഇവര്‍ അമ്മയും മകനുമാണെന്ന് പറഞ്ഞാല്‍ എങ്ങനെ വിശ്വസിക്കും? മകനൊപ്പമുള്ള വീഡിയോയുമായി കറുത്തമുത്ത് നടി

ആദ്യ സീരിയലിലൂടെ വലിയ വിജയം നേടാന്‍ സാധിച്ചതിനാല്‍ പിന്നീട് മറ്റു ഭാഷകളിലും പ്രേമി...

Read More >>
#aarahim |ഒരു സ്ത്രീ തനിക്കുണ്ടായ ദുരനുഭവങ്ങൾ പറയുമ്പോൾ തെറിവിളിക്കുന്ന കൂട്ടം അപകടകരമാണ്; ഗൗരി ലക്ഷ്മിക്ക് ഐക്യദാര്‍ഢ്യവുമായി എ എ റഹീം

Jul 11, 2024 09:56 AM

#aarahim |ഒരു സ്ത്രീ തനിക്കുണ്ടായ ദുരനുഭവങ്ങൾ പറയുമ്പോൾ തെറിവിളിക്കുന്ന കൂട്ടം അപകടകരമാണ്; ഗൗരി ലക്ഷ്മിക്ക് ഐക്യദാര്‍ഢ്യവുമായി എ എ റഹീം

ഒരു വർഷം മുൻപിറങ്ങിയ ഗാനത്തിന് കഴിഞ്ഞ കുറച്ച് ദിവസങ്ങൾ തൊട്ടാണ് സൈബർ ആക്രമണം രൂക്ഷമായത്....

Read More >>
Top Stories


News Roundup