ഓൺലൈൻ ബിസിനസ് രംഗത്തെ കാപട്യങ്ങളുടെയും, ചതികളുടേയും പശ്ചാത്തലത്തിലുള്ള പ്രമേയത്തിലോരുങ്ങുന്ന വിശാൽ നായകനയെത്തുന്ന പുതിയ ചിത്രമാണ് 'ചക്ര'.ആക്ഷൻ എന്ന ചിത്രത്തിന് ശേഷം വിശാൽ നായകനായി അഭനയിക്കുന്ന ചിത്രമാണിത്.
തമിഴ്, മലയാളം, തെലുങ്ക്, കന്നഡ എന്നീ ബഷകളിത്തുന്ന 'ചക്ര'യുടെ ട്രെയിലർ നേരത്തേ പുറത്ത് വിട്ടിരുന്നു.ഇപ്പോള്‍ ഇതാ റിലീസ് തീയ്യതി പുറത്ത് വിട്ട് അണിയറ പ്രവർത്തകർ.'ചക്ര' ഫെബ്രുവരി 19 നു ലോകമെമ്പാടും പ്രദർശനത്തിനെത്തും. നവാഗതനായ എം.എസ് ആനന്ദനാണ് ചിത്രത്തിൻ്റെ സംവിധായകൻ. 'വെൽക്കം ടു ഡിജിറ്റൽ ഇന്ത്യ' എന്ന ടാഗുമായി എത്തുന്ന 'ചക്ര' സൈബർ ക്രൈം പശ്ചാത്തലത്തിലുള്ള ഒരു ആക്ഷൻ ത്രില്ലറും മാസ് എന്റർടൈനറുമാണ്.
മിലിറ്ററി ഓഫീസറായ നായക കഥാപാത്രമാണ് വിഷലിന്റേത് . ശ്രദ്ധാ ശ്രീനാഥ് പോലീസ് ഓഫീസറായി നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. റെജിനാ കസാൻഡ്രെ മർമ്മ പ്രധാനമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് . ആക്ഷനും സാഹസികതയുമൊക്കെ നിറഞ്ഞ ആക്ഷൻ ത്രില്ലറായാണ് ചിത്രമൊരുക്കുന്നത്. കിടിലൻ എന്റർടൈനറും കൂടിയാകും ചിത്രമെന്ന് ട്രെയിലർ നേരത്തേ വ്യക്തമാക്കിയിരുന്നു.
Vishal's Chakra will be released worldwide on February 19