#premjiamaran | ആരാധകരുടെ ചോദ്യത്തിനുത്തരമായി, 45-ാം വയസിൽ പ്രേംജിക്ക് വിവാഹം

#premjiamaran | ആരാധകരുടെ ചോദ്യത്തിനുത്തരമായി, 45-ാം വയസിൽ പ്രേംജിക്ക് വിവാഹം
Jun 9, 2024 02:57 PM | By Athira V

പ്രശസ്ത തമിഴ് നടനും സം​ഗീത സംവിധായകനുമായ പ്രേംജി അമരൻ വിവാഹിതനായി. ഏറെക്കാലമായി സുഹൃത്തായിരുന്ന ഇന്ദുവാണ് വധു. 45-ാം വയസിലാണ് താരം വിവാഹിതനായത്.

ഞായറാഴ്ച നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. ഇളയരാജയുടെ സഹോദരനും പ്രശസ്ത ​ഗാനരചയിതാവുമായ ​ഗം​ഗൈ അമരന്റെ മകനാണ് പ്രേംജി.

തമിഴിലെ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ വെങ്കട്ട് പ്രഭുവാണ് പ്രേംജിയുടെ സഹോദരൻ. പ്രേംജി വിവാഹിതനാവാൻ പോകുന്ന വിവരം ഏതാനും ദിവസങ്ങൾക്കുമുൻപ് വെങ്കട്ട് പ്രഭു എക്സ് അക്കൗണ്ടിലൂടെ അറിയിച്ചിരുന്നു.

വർഷങ്ങളായി തനിക്കും തൻ്റെ കുടുംബത്തിനും അനന്തമായ സ്‌നേഹവും പിന്തുണയും നൽകിയ ആരാധകരും, മാധ്യമ സുഹൃത്തുക്കളും അറിയാൻ എന്ന ആമുഖത്തോടെ ഇക്കഴിഞ്ഞ അഞ്ചാം തീയതിയാണ് അദ്ദേഹം പ്രേംജിയുടെ വിവാഹവാർത്ത പങ്കുവെച്ചത്.

https://www.instagram.com/p/C79ZxhgSMvR/?utm_source=ig_web_copy_link

വർഷങ്ങൾക്ക് ശേഷം ഞങ്ങളുടെ കുടുംബത്തിൽ ഒരു മംഗളകരമായ സംഭവം നടക്കാൻ പോകുന്നു. "കട്ടപ്പ എന്തിനാണ് ബാഹുബലിയെ കൊന്നത്?" "ആരാണ് ഇപ്പോൾ സൊപ്പനസുന്ദരിയെ വെറുക്കുന്നത്?" മറ്റെന്തിനേക്കാളും, "പ്രേംജി എപ്പോഴാണ് വിവാഹം കഴിക്കുന്നത്?" തുടങ്ങിയ നിങ്ങളുടെ ചോദ്യത്തിനുള്ള ഉത്തരമായി.

9 -ാം തീയതി വീട്ടുകാരുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ, പ്രേംജി താൻ ഇഷ്ടപ്പെടുന്ന പെൺകുട്ടിയെ അമ്മയുടെ ആശീർവാദത്തോടെ വിവാഹം കഴിക്കും. ഏറെ കാത്തിരുന്ന ഈ വിവാഹം അടുത്ത ബന്ധുക്കളുമായും സുഹൃത്തുക്കളുമായും ലളിതമായ രീതിയിൽ നടത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു! എന്നാണ് വെങ്കട്ട് പ്രഭു എഴുതിയത്.

നവ ദമ്പതികളുടെ ചിത്രം വെങ്കട്ട് പ്രഭു സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. നടിയും അവതാരകയുമായ രമ്യാ സുബ്രഹ്മണ്യനും വിവാഹത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്.

വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത ചിത്രങ്ങളിലൂടെയാണ് അഭിനേതാവെന്ന നിലയിൽ പ്രേംജി അമരൻ ശ്രദ്ധിക്കപ്പെടുന്നത്. വല്ലവൻ, തോഴാ, സന്തോഷ് സുബ്രഹ്മണ്യം, ചെന്നൈ 600028, സരോജ, ​ഗോവ, മങ്കാത്ത, മാസ് തുടങ്ങി നിരവധി തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചു. നോർത്ത് 24 കാതം എന്ന ചിത്രത്തിലൂടെ മലയാളത്തിലുമെത്തി. തോഴാ, മാങ്കാ, സോംബി, കസഡ തപറാ, മന്മഥ ലീലൈ, പാർട്ടി തുടങ്ങിയ ചിത്രങ്ങൾക്കായി ഈണമിട്ടു. വിജയ് നായകനാവുന്ന ​ഗോട്ട് ആണ് പ്രേംജിയുടേതായി വരാനിരിക്കുന്ന പ്രധാന ചിത്രം.

#tamilactor #music #director #premjiamaran #marriage

Next TV

Related Stories
ആരാധകരെ നിയന്ത്രിക്കാനായില്ല; ചെന്നൈ വിമാനത്താവളത്തിൽ തിരക്കിനിടെ വിജയ് നിലത്ത് വീണു

Dec 29, 2025 08:25 AM

ആരാധകരെ നിയന്ത്രിക്കാനായില്ല; ചെന്നൈ വിമാനത്താവളത്തിൽ തിരക്കിനിടെ വിജയ് നിലത്ത് വീണു

ആരാധകരെ നിയന്ത്രിക്കാനായില്ല; ചെന്നൈ വിമാനത്താവളത്തിൽ തിരക്കിനിടെ വിജയ് നിലത്ത്...

Read More >>
Top Stories










News Roundup