ബിഗ് ബോസ് മലയാളം സീസൺ ആറ് ഫിനാലെയോട് അടുക്കുമ്പോൾ ടിക്കറ്റ് ടു ഫിനാലെ ടാസ്ക്കുകളാണ് ഇപ്പോൾ ഹൗസിൽ നടക്കുന്നത്. പത്ത് പേരാണ് ഹൗസിൽ അവശേഷിക്കുന്നത്. അക്കൂട്ടത്തിൽ ഫൈനൽ ഫൈവിൽ ഇടം പിടിക്കുമെന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്ന ഒരു മത്സരാർത്ഥിയാണ് ജാസ്മിൻ ജാഫർ. ഹൗസിൽ കയറിയ അടുത്ത ദിവസം മുതൽ ഇതുവരെയും ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതും വിവാദമായിട്ടുള്ളതും ജാസ്മിൻ ജാഫറാണ്.
മാത്രമല്ല സഹമത്സരാർത്ഥി ഗബ്രിയുമായി ചേർന്ന് ലവ് ട്രാക്ക് കളിച്ചതിന്റെ പേരിൽ ജാസ്മിന്റെ നിശ്ചയിച്ച് വെച്ചിരുന്ന വിവാഹം വരെ മുടങ്ങി. ഹൗസിന് പുറത്ത് ഇത്രയേറെ വിവാദം കത്തുമ്പോഴും ടാസ്ക്കിൽ തന്റെ മുഴുവൻ കഴിവും ഉപയോഗിച്ചാണ് ജാസ്മിൻ മുന്നേറുന്നത്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ജാസ്മിൻ. ഇൻസ്റ്റഗ്രാം, യുട്യൂബ് വീഡിയോകളിലൂടെയാണ് ജാസ്മിൻ സോഷ്യൽമീഡിയ ഉപയോക്താക്കൾക്ക് പരിചിതയാകുന്നത്.
1. 15 മില്ല്യൺ ഫോളോവേഴ്സാണ് യുട്യൂബിൽ ജാസ്മിനുള്ളത്. കൊല്ലമാണ് ജാസ്മിന്റെ നാട്. ഇപ്പോഴിതാ ജാസ്മിൻ എന്ന ബിഗ് ബോസ് മത്സരാർത്ഥിയെ കുറിച്ച് നാട്ടുകാരും ബന്ധുക്കളും പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. ദി ഫൈനൽ ന്യൂസ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ജാസ്മിൻ ജയിക്കണമെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നാണ് നാട്ടുകാർ പറഞ്ഞത്. ജാസ്മിനാണ് കുടുംബം നോക്കുന്നതെന്നും കപ്പ് ജാസ്മിന് കിട്ടാൻ ആഗ്രഹിക്കുന്നുണ്ടെന്നും താരത്തിന്റെ നാട്ടുകാർ പറഞ്ഞു.
'ജാസ്മിൻ നല്ല കുഞ്ഞാണ്. മിടുക്കിയാണ്. അവൾ നന്നായി ഗെയിം കളിക്കുന്നുണ്ട്. ഞങ്ങൾക്കൊക്കെ അവളെ ഇഷ്ടമാണ്. അവളാണ് ആ വീട് രക്ഷപ്പെടുത്തിയത്. അവളുടെ ബാപ്പ ആത്മഹത്യയുടെ വക്കിൽ വരെ എത്തിയിരുന്നു. കുടുംബം നോക്കുന്നില്ലേ ആ കുഞ്ഞ്. അതുകൊണ്ട് അവൾ രക്ഷപ്പെടണം.'
'ഞങ്ങൾ അവൾക്ക് സപ്പോർട്ടാണ്. ജാസ്മിൻ കപ്പ് അടിക്കണം. കളിയിൽ എല്ലാവരും പിടിക്കും ഉമ്മ കൊടുക്കും അതെല്ലാം സാധാരണ ഉള്ളതാണ്. അതിന് ആരും ഒന്നും പറയേണ്ടതില്ല. ആ വായെ ഉള്ളു. ജാസ്മിൻ പാവമാണ്. നോറ പക്ഷെ ഇച്ചിരി മുറ്റാണ്. വഴക്കാളിയാണ്. ജാസ്മിൻ ജയിക്കണമെന്നേ ഞങ്ങൾ എന്നും പറയൂ.
അവൾ ജയിച്ച് വന്നാൽ ഞങ്ങൾ സ്വീകരണം കൊടുക്കും.' 'അവൾ ഗെയിം സൂപ്പറായി കളിക്കുന്നുണ്ട്. ഇടയ്ക്ക് വെച്ച് ഒരു ചെറുക്കനുമായി ജാസ്മിൻ സൗഹൃദമായപ്പോൾ പിറകോട്ട് പോയിരുന്നു. പക്ഷെ അവൻ പോയശേഷം ഞങ്ങളുടെ കൊച്ച് മിടുക്കിയായി. അവളാണ് കുടുംബം നല്ല രീതിയിൽ കൊണ്ടുപോകുന്നത്. ഒരു പേരുദോഷവും നാട്ടിൽ ജാസ്മിൻ കേൾപ്പിച്ചിട്ടില്ല.'
'ആദ്യം ഒരു കല്യാണം വന്നിരുന്നു. അത് പിന്നീട് മുടങ്ങി. അതൊക്കെ സാധാരണയല്ലേ... ജാസ്മിൻ രക്ഷപ്പെട്ട് വരണം. അവൾ കപ്പ് അടിക്കുന്നത് നമ്മുടെ നാടിന് നല്ല പേരല്ലേ', എന്നാണ് നാട്ടുകാരും ബന്ധുക്കളും പറഞ്ഞത്. ഇപ്പോൾ ഹൗസിലുള്ളവരിൽ ഏറ്റവും കൂടുതൽ ജനപിന്തുണയുള്ള മത്സരാർത്ഥിയും ജാസ്മിനാണ്. അതേസമയം ഒരു വിഭാഗം ആളുകൾ ജാസ്മിനെ എതിർക്കുന്നുണ്ട്. വിവാഹനിശ്ചയിച്ച വ്യക്തിയെ മറന്ന് ഹൗസിൽ എത്തിയപ്പോൾ ഗബ്രിയെ പ്രണയിച്ചുവെന്നതാണ് കാരണം.
ഗബ്രിയുമായി ജാസ്മിൻ അടുത്ത് ഇടപഴകുന്നതിന്റെ വീഡിയോ അടക്കം വൈറലായിരുന്നു. ഗബ്രിയോടുള്ള പ്രണയം ജാസ്മിൻ പറഞ്ഞുവെങ്കിലും തനിക്ക് ജാസ്മിനെ വിവാഹം കഴിക്കാൻ പറ്റില്ലെന്നതായിരുന്നു ഗബ്രിയുടെ മറുപടി. ഇനി ഒരിക്കലും ജാസ്മിനെ തന്റെ ജീവിതത്തിന്റെ ഭാഗമാക്കില്ലെന്നാണ് അഫ്സൽ കുറച്ച് മണിക്കൂറുകൾക്ക് മുമ്പ് പങ്കിട്ട ഏറ്റവും പുതിയ വീഡിയോയിൽ പറഞ്ഞത്.
ജാസ്മിനുമായി ഗബ്രി അടുത്തശേഷം ഏറ്റവും കൂടുതൽ സൈബർ ആക്രമണം നേരിടുന്നവരിൽ ഒരാൾ അഫ്സലാണ്. വളരെ മോശമായ രീതിയിൽ തന്റെ കുടുംബത്തെ വരെ ചിലർ അധിക്ഷേപിച്ചതായി പുതിയ വീഡിയോയിൽ അഫ്സൽ പറഞ്ഞു.
#biggboss #malayalam #season #6 #jasminjaffar #relatives #open #up #about #her #personality