#janvikapoor |'ആ പയ്യനെ ജനല്‍വഴി പുറത്തുചാടാന്‍ സഹായിക്കുന്നത് അച്ഛന്‍ കണ്ടു,എന്റെ മുറിക്കുപുറത്ത് ഗ്രില്‍ വെച്ചു'

#janvikapoor |'ആ പയ്യനെ ജനല്‍വഴി പുറത്തുചാടാന്‍ സഹായിക്കുന്നത് അച്ഛന്‍ കണ്ടു,എന്റെ മുറിക്കുപുറത്ത് ഗ്രില്‍ വെച്ചു'
May 26, 2024 08:37 PM | By Meghababu

ബോളിവുഡിന്റെ പ്രിയപ്പെട്ട താരപുത്രിയാണ് ജാന്‍വി കപൂര്‍. നടി ശ്രീദേവിയുടേയും നിര്‍മാതാവ് ബോണി കപൂറിന്റേയും മകള്‍. 2018-ല്‍ പുറത്തിറങ്ങിയ 'ദഡക്ക്' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറിയ ജാന്‍വി ഇപ്പോള്‍ 'മിസ്റ്റര്‍ ആന്‍ഡ് മിസിസ് മഹി' എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ തിരക്കുകളിലാണ്.

രാജ്കുമാര്‍ റാവു നായകനായെത്തുന്ന ഈ ചിത്രം മേയ് 31-നാണ് റിലീസാകുന്നത്. ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ നടന്ന ഒരു സംഭവത്തെ കുറിച്ച് സംസാരിക്കുകയാണ് നടി.

മാഷബ്ള്‍ ഇന്ത്യയുടെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രസകരമായ ആ സംഭവം അല്‍പം ചിരിയോടെ ജാന്‍വി വിവരിച്ചത്. ഒരിക്കല്‍ വീട്ടുകാര്‍ അറിയാതെ താന്‍ ഒരു പയ്യനെ മുറിയിലേക്ക് കയറ്റിയെന്നും പിതാവ് ബോണി കപൂര്‍ അത് കണ്ടുപിടിച്ചെന്നും ജാന്‍വി പറയുന്നു.

പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ തുറന്നുപറയുന്നത്. ജാന്‍വിയുടെ മുംബൈയിലെ പഴയ ഫ്‌ളാറ്റിന് മുമ്പില്‍ നിന്നാണ് ഈ അഭിമുഖം ഷൂട്ട് ചെയ്തത്.

അവതാരകനൊപ്പം കാറില്‍ ഇരിക്കുന്ന ജാന്‍വി തന്റെ ഫ്‌ളാറ്റും ചൂണ്ടിക്കാണിച്ചു കൊടുക്കുന്നുണ്ട്. ജാന്‍വിയുടെ അമ്മ ശ്രീദേവി മുംബൈയില്‍ ആദ്യമായി വാങ്ങിയ ഫ്‌ളാറ്റാണ് അത്. 'ഒരിക്കല്‍ ഞാന്‍ ഒരു പയ്യനെ അകത്തുകടത്തി.

ആ പയ്യന്‍ മുന്‍വാതില്‍ വഴി പുറത്തുപോയാല്‍ പ്രശ്‌നമാണെന്ന് തോന്നി. അതുകൊണ്ട് അവനോട് പുറത്തേക്ക് ചാടാന്‍ പറഞ്ഞു. ഒന്നാമത്തെ നിലയിലാണ് ഫ്‌ളാറ്റുള്ളത്.

അതിനാല്‍ താഴെ പാര്‍ക്ക് ചെയ്തിരിക്കുന്ന എന്റെ കാറിന് മുകളിലേക്ക് ചാടി ഉരുണ്ട് താഴേക്കെത്തിയാല്‍ മതിയെന്ന് പറഞ്ഞു. അതു നല്ല ഉയരമുള്ള കാറായിരുന്നു.

അവന്‍ അങ്ങനെ ചെയ്തു. പക്ഷെ ഇതെല്ലാം സിസിടിവി ക്യാമറ നോക്കി ഡാഡ് കണ്ടുപിടിച്ചു. 'നീ എന്തൊക്കെയാണ് ചെയ്യുന്നത്' എന്നതായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ആരും ഇനിയങ്ങനെ അകത്തു വരാനും പുറത്തു ചാടാതിരിക്കാനും വേണ്ടി അദ്ദേഹം എന്റെ മുറിക്ക് പുറത്ത് ഒരു ഗ്രില്ലും വെച്ചു.

' ജാന്‍വി പറയുന്നു. കാറിന് മുകളിലേക്ക് ചാടാന്‍ പറയുമ്പോള്‍ അതിനുള്ളില്‍ തന്റെ ഡ്രൈവര്‍ ഇരിക്കുന്നുണ്ടായിരുന്നെന്നും എന്നാല്‍ അപ്പോള്‍ അത് തനിക്ക് അറിയില്ലായിരുന്നുവെന്നും ജാന്‍വി കൂട്ടിച്ചേര്‍ക്കുന്നു.

അതേസമയം അന്ന് വീട്ടിലെത്തിയ ആ പയ്യന്‍ ആരെന്ന് വെളിപ്പെടുത്താന്‍ താരം തയ്യാറായില്ല. ഇതുപോലെ ഒരിക്കല്‍ അച്ഛന്‍ ബോണി കപൂറും ഹോട്ടല്‍ ജനാല വഴി പുറത്തേക്ക് ചാടിയിട്ടുണ്ടെന്നും അഭിമുഖത്തില്‍ ജാന്‍വി പറയുന്നു.

വിവാഹത്തിന് മുമ്പ് അമ്മ ശ്രീദേവിയെ കാണാന്‍ പോയപ്പോഴായിരുന്നു ഇത്. രസകരമായ ഈ പഴയ കഥകള്‍ ബോണി കപൂര്‍ തന്നോട് പങ്കുവെയ്ക്കാറുണ്ടെന്നും രാത്രി പത്ത് മണിക്ക് ശേഷം ടിവിയില്‍ പഴയ സിനിമാഗാനങ്ങള്‍ വരുമ്പോഴാണ് ഇതു പറയാന്‍ തുടങ്ങുകയെന്നും ജാന്‍വി പറയുന്നു.

#father #saw #helping #boy #window #grill #outside #my #room

Next TV

Related Stories
'ദൈവനാമം ഉപയോഗിക്കുന്ന ആൾദൈവങ്ങൾക്ക് റേപ്പിസ്റ്റാകാം....'; രൺബീറിനെതിരായ വിദ്വേഷപ്രചാരണത്തിൽ ചിന്മയി

Jul 7, 2025 03:20 PM

'ദൈവനാമം ഉപയോഗിക്കുന്ന ആൾദൈവങ്ങൾക്ക് റേപ്പിസ്റ്റാകാം....'; രൺബീറിനെതിരായ വിദ്വേഷപ്രചാരണത്തിൽ ചിന്മയി

'ദൈവനാമം ഉപയോഗിക്കുന്ന ആൾദൈവങ്ങൾക്ക് റേപ്പിസ്റ്റാകാം....'; രൺബീറിനെതിരായ വിദ്വേഷപ്രചാരണത്തിൽ...

Read More >>
ആവേശത്തോടെ ആരാധകർ; 'ദി ബാറ്റ്മാൻ 2' ചിത്രീകരണം ജനുവരിയിൽ ആരംഭിക്കും

Jun 28, 2025 05:06 PM

ആവേശത്തോടെ ആരാധകർ; 'ദി ബാറ്റ്മാൻ 2' ചിത്രീകരണം ജനുവരിയിൽ ആരംഭിക്കും

ദി ബാറ്റ്മാൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം 2026 ജനുവരിയിൽ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall