#RobinRadhakrishnan |'കല്യാണം മുടക്കാൻ വേണ്ടി കുറേപ്പേർ നിൽക്കുന്നുണ്ട് അതുകൊണ്ട് വിവാഹ തിയ്യതി സമയം അടുക്കുമ്പോൾ പറയാം'; റോബിൻ!

#RobinRadhakrishnan |'കല്യാണം മുടക്കാൻ വേണ്ടി കുറേപ്പേർ നിൽക്കുന്നുണ്ട് അതുകൊണ്ട് വിവാഹ തിയ്യതി സമയം അടുക്കുമ്പോൾ പറയാം'; റോബിൻ!
May 26, 2024 06:33 AM | By Susmitha Surendran

ബി​ഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ‌ ആരാധകരെ സമ്പാദിച്ചിട്ടുള്ള മത്സരാർത്ഥിയാണ് ഡോ.റോബിൻ രാധാകൃഷ്ണൻ.  ബി​ഗ് ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം തന്റെ ചെറിയ വലിയ ആ​ഗ്രഹങ്ങൾ ഓരോന്നായി ‌നിറവേറ്റുകയാണ് റോബിൻ. ഒരു വർഷം മുമ്പ് താൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരുന്നു റോബിൻ. 

ഇൻസ്റ്റാ​ഗ്രാമിലൂടെയാണ് റോബിൻ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടൈറ്റിലും പുറത്തുവിട്ടത്. രാവണയുദ്ധം എന്നായിരുന്നു ചിത്രത്തിന്റെ പേര്. സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നതും റോബിൻ തന്നെയാണ്.

കയ്യിൽ ചോരയുമായി കൂപ്പ് കയ്യോടെ നിൽക്കുന്ന റോബിനായിരുന്നു ഫസ്റ്റ് ലുക്കിൽ ഉണ്ടായിരുന്നത്. നിർമ്മാണം ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍ ഫിലിം പ്രൊഡക്ഷൻസ് തന്നെയാണ് നിർവഹിക്കുക എന്നായിരുന്നു പ്രഖ്യാപനം.

എന്നാൽ പിന്നീട് അതുമായി ബന്ധപ്പെട്ടുള്ള യാതൊരു അപ്ഡേഷനും റോബിൻ ആരാധകർക്ക് നൽകിയിരുന്നില്ല. ഇപ്പോൾ റോബിൻ തന്റെ വിവാഹവുമായി ബന്ധപ്പെട്ട തിരക്കിലാണ്.

നടിയും സംരംഭകയും ​ഗായികയുമെല്ലാമായ ആരതി പൊടിയാണ് റോബിന്റെ ഭാവി വധു. ബി​ഗ് ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം നൽകിയ ഒരു അഭിമുഖത്തിൽ വെച്ചാണ് ഇരുവരും ആദ്യമായി കണ്ടതും പരിചയപ്പെട്ടതും.

പിന്നീട് ഇരുവരും സുഹൃത്തുക്കളാവുകയും സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയുമായിരുന്നു. കുടുംബം കൂടി പിന്തുണച്ചതോടെ വിവാഹിതരാകാമെന്ന് ഇരുവരും തീരുമാനിക്കുകയായിരുന്നു.

ഒരു വർഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. അത്യാഢംബര പൂർവം നടന്ന വിവാഹനിശ്ചയത്തിന്റെ വീഡിയോയും ചിത്രങ്ങളും വൈറലായിരുന്നു. ഈ വർഷം തങ്ങളുടെ വിവാ​ഹമുണ്ടാകുമെന്നാണ് ഇരുവരും അടുത്തിടെ അറിയിച്ചിരുന്നത്.

ഇപ്പോഴിതാ വിവാഹ തിയ്യതി പരസ്യപ്പെടുത്താത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് റോബിൻ രാധാകൃഷ്ണൻ. അവതാരക കെന്ന സണ്ണിയുടെ വെഡ്ഡിങ് റിസപ്ഷനിൽ പങ്കെടുക്കാൻ ആരതി പൊടിക്കൊപ്പം റോബിൻ എത്തിയിരുന്നു. 

വേദിയിലെത്തി വധൂവരന്മാർക്ക് ആശംസകൾ നേർന്ന് സംസാരിക്കവെയാണ് തന്റെ വിവാഹത്തെ കുറിച്ച് റോബിൻ വാചാലനായത്. നമ്മുടെ കല്യാണം ഉടനെ ഉണ്ടാകും. ഞാൻ അത് ഡേറ്റ് ഫിക്സായശേഷം സർപ്രൈസായി പറയാം. കാരണം കല്യാണം മുടക്കാൻ വേണ്ടി കുറേപ്പേർ നിൽക്കുന്നുണ്ട്. 

അതുകൊണ്ട് വിവാഹ തിയ്യതി സമയം അടുക്കുമ്പോൾ പറയാം എന്നാണ് റോബിൻ പറഞ്ഞത്. ഫാഷൻ ഡിസൈനറാണ് ആരതി പൊടി. ബിഗ് ബോസ് നൽകിയ താരത്തിളക്കത്തിന് ശേഷം റോബിൻ രാധാകൃഷ്ണൻ ഒട്ടേറെ പരിപാടികളിൽ ഉദ്‌ഘാടകനായും മുഖയാതിഥിയായും കേരളം മുഴുവൻ നിറഞ്ഞ് നിന്നിരുന്നു. അതേ സ്നേഹമാണ് ഇപ്പോൾ‌ റോബിൻ ആരാധകർ ആരതി പൊടിക്കും നൽകുന്നത്. 

#RobinRadhakrishnan #revealed #reason #behind #announcing #wedding #date.

Next TV

Related Stories
#jinto | 10 രൂപയ്ക്ക് ഛർദ്ദിൽ വരെ കോരിയ ആളാണ്, അവിടെന്ന് ഞാൻ ഇവിടെ വരെ എത്തി- മനംനിറഞ്ഞ് ജിന്റോ

Jun 17, 2024 11:37 AM

#jinto | 10 രൂപയ്ക്ക് ഛർദ്ദിൽ വരെ കോരിയ ആളാണ്, അവിടെന്ന് ഞാൻ ഇവിടെ വരെ എത്തി- മനംനിറഞ്ഞ് ജിന്റോ

എനിക്ക് മോതിരം ഇട്ടേച്ച് തന്ന് പോയൊരു ആളുണ്ട്. അത് മൂന്ന് വർഷം ആയി. ആള് സെപ്റ്റംബറിൽ...

Read More >>
#mohanlal |ബിഗ് ബോസ് വാക്ക് പാലിച്ചു, സിനിമയില്‍ അര്‍ജുന് അവസരമെന്ന് മോഹൻലാല്‍

Jun 17, 2024 09:23 AM

#mohanlal |ബിഗ് ബോസ് വാക്ക് പാലിച്ചു, സിനിമയില്‍ അര്‍ജുന് അവസരമെന്ന് മോഹൻലാല്‍

ഓഡിഷനില്‍ തെരഞ്ഞെടുത്ത മത്സരാര്‍ഥിയുടെ പേര് ഷോയില്‍ മോഹൻലാല്‍ പ്രഖ്യാപിച്ചു....

Read More >>
#Jasmine |'മനുഷ്യനല്ലേ പുള്ളേ..തെറ്റുകൾ പറ്റില്ലേ', ഇനി നടുക്കടലിൽ കൊണ്ടിട്ടാലും നീന്തിപ്പോരും - ജാസ്മിൻ

Jun 17, 2024 09:17 AM

#Jasmine |'മനുഷ്യനല്ലേ പുള്ളേ..തെറ്റുകൾ പറ്റില്ലേ', ഇനി നടുക്കടലിൽ കൊണ്ടിട്ടാലും നീന്തിപ്പോരും - ജാസ്മിൻ

തുടക്കത്തിൽ ബിബി മെറ്റീരിയൽ ആണെന്ന് തോന്നിപ്പിച്ച ജാസ്മി‍ൻ പക്ഷേ ജബ്രി കോമ്പോയിൽ വീണു...

Read More >>
#biggboss | അവരുടെ നോട്ടത്തില്‍ പ്രണയമുള്ളതായി തോന്നിയിരുന്നു! ഗബ്രി-ജാസ്മിന്‍ പ്രണയത്തെ കുറിച്ച് ദിയ സന

Jun 16, 2024 09:41 PM

#biggboss | അവരുടെ നോട്ടത്തില്‍ പ്രണയമുള്ളതായി തോന്നിയിരുന്നു! ഗബ്രി-ജാസ്മിന്‍ പ്രണയത്തെ കുറിച്ച് ദിയ സന

ഒരു ഷോ യില്‍ മത്സരിക്കുന്ന ആള്‍ക്ക് അത്രത്തോളം മോശം അനുഭവം അവള്‍ക്ക് നേരിടേണ്ടതായി വന്നുവെന്നും വെര്‍ബല്‍ റേപ്പ് വരെ ഉണ്ടായെന്നും ജാങ്കോ...

Read More >>
#biggboss |  ബിഗ് ബോസിലെ രാജാവ് ഇദ്ദേഹം? പ്രവചനങ്ങളെല്ലാം സത്യമായി; ആറാം തവണ കപ്പ് ഉയര്‍ത്തി ജിന്റോ

Jun 16, 2024 09:25 PM

#biggboss | ബിഗ് ബോസിലെ രാജാവ് ഇദ്ദേഹം? പ്രവചനങ്ങളെല്ലാം സത്യമായി; ആറാം തവണ കപ്പ് ഉയര്‍ത്തി ജിന്റോ

ഫൈനല്‍ ഫൈവ് പ്രഖ്യാപിച്ചതിന് പിന്നാലെ മത്സരാര്‍ഥികള്‍ക്ക് വേണ്ടി ശക്തമായ പിന്തുണയാണ് പുറത്ത് നിന്നും...

Read More >>
#biggboss | ടോപ് 5ൽ നിന്നും ഒരാൾ പുറത്തേക്ക്; നാലാം റണ്ണറപ്പ് ഇതാ..

Jun 16, 2024 08:34 PM

#biggboss | ടോപ് 5ൽ നിന്നും ഒരാൾ പുറത്തേക്ക്; നാലാം റണ്ണറപ്പ് ഇതാ..

ബിഗ് ബോസ് മലയാളം സീസണ്‍ 6 ഗ്രാന്‍ഡ് ഫിനാലെയ്ക്ക് വര്‍ണാഭമായ തുടക്കം. ഒന്ന് മാറ്റിപ്പിടിച്ചാലോ എന്ന ടാഗ് ലൈനോടെ എത്തിയ സീസണിന്‍റെ ഫിനാലെ ദിനവും...

Read More >>
Top Stories