#SureshGopi | മലയാള സിനിമയിലെ ഏകലവ്യന്‍; 66-ന്റെ നിറവിൽ സുരേഷ് ഗോപി

#SureshGopi  | മലയാള സിനിമയിലെ ഏകലവ്യന്‍; 66-ന്റെ നിറവിൽ സുരേഷ് ഗോപി
Jun 26, 2024 09:35 AM | By ADITHYA. NP

(moviemax.in)ചലച്ചിത്ര താരത്തിൽ നിന്ന് കേന്ദ്രമന്ത്രി പദത്തിലേക്ക് സുരേഷ് ഗോപി സഞ്ചരിച്ച യാത്ര വളരെ വലുതാണ്. അതുകൊണ്ട് തന്നെ ഈ ജന്മദിനം അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ടതും ജീവിതത്തിലെ നിർണായക കാലഘട്ടവുമാണ്.

ഒരു നടനായും ജനസേവകനായും 66-ന്റെ നിറവിൽ നിൽക്കുമ്പോൾ സുരേഷ് ഗോപിക്ക് രണ്ട് മേഖലകളിലും ഉത്തരവാദിത്തങ്ങളുമേറെയാണ്.'തൃശൂര്‍ ഞാനിങ്ങെടുക്കുവാ, ഈ തൃശൂര്‍ എനിക്ക് വേണം' എന്ന് പതിനായിരങ്ങളുടെ മുന്നിൽ വച്ച് പറഞ്ഞത് 2019 ലായിരുന്നു.

സോഷ്യൽ മീഡിയ ഏറെ ആഘോഷമാക്കിയ സുരേഷ് ഗോപിയുടെ വിഖ്യാത പ്രഖ്യാപനം തുടര്‍ച്ചയായ തോൽവികൾക്കിപ്പുറം സാധിച്ചെടുത്തു എന്നത് ശ്രദ്ധേയമാണ്.

കഴിഞ്ഞ അഞ്ച് വര്‍ഷവും തോറ്റ എംപിയായി തൃശൂരില്‍ തന്നെ തുടര്‍ന്ന സുരേഷ് ഗോപി ശക്തരായ എതിർ സ്ഥാനാർത്ഥികളായ വി എസ് സുനില്‍ കുമാറിനെയും കെ മുരളീധരനെയും തോല്‍പ്പിച്ചുകൊണ്ട് പറഞ്ഞതുപോലെ തൃശൂര്‍ അങ്ങെടുത്തു.

അതിലൂടെ കേന്ദ്രമന്ത്രി പദവും.കൊല്ലത്ത് ലക്ഷ്‌മി ഫിലിംസ് ഉടമ കെ ഗോപിനാഥൻ പിളളയുടെയും ജ്‌ഞാനലക്ഷ്‌മിയുടെയും ആദ്യ പുത്രനായി 1958 ലായിരുന്നു സുരേഷ് ഗോപിയുടെ ജനനം.

സുരേഷ് ജി നായര്‍ എന്ന പേര് സുരേഷ് ഗോപിയെന്ന് മാറ്റിയത് സംവിധായകന്‍ കെ ബാലാജിയാണ്. മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തുന്നതും അദ്ദേഹം തന്നെ.

1965 ൽ 'ഓടയിൽ നിന്ന്' എന്ന ചിത്രത്തില്‍ ബാലതാരമായെങ്കിലും ബാലാജിയുടെ 'നിരപരാധികള്‍' എന്ന ചിത്രത്തിലൂടെയാണ് താരം മുൻനിരയിലേക്കെത്തുന്നത്.

ശേഷം സത്യന്‍ അന്തിക്കാടിന്റെ 'ടി പി ബാലഗോപാലന്‍ എം എ', ശങ്കരന്‍ നായരുടെ 'കാബറേ ഡാന്‍സര്‍', 'ഒന്നു മുതല്‍ പൂജ്യം വരെ' എന്നീ സിനിമകളിൽ വേഷമിട്ടു.

തമ്പി കണ്ണന്താനം സംവിധാനം ചെയ്ത 'രാജാവിന്റെ മകന്‍' എന്ന സിനിമയിലെ സുരേഷ് ഗോപിയുടെ കുമാര്‍ എന്ന കഥാപാത്രം അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. പിന്നീട് 'ഭൂമിയിലെ രാജാക്കന്മാര്‍' എന്ന ചിത്രത്തിലെ ശ്രദ്ധേയ കഥാപാത്രം.

സുരേഷ്ഗോപി ആദ്യമായി ഡബ്ബ് ചെയ്യുന്നത് ഭൂമിയിലെ രാജാക്കന്മാര്‍ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു.90 കാലഘട്ടം സുരേഷ് ഗോപിയുടെ രണ്ടാം ഫേസ് ആയിരുന്നു.

ഷാജി കൈലാസ് ചിത്രങ്ങളിലൂടെ സുപ്പര്‍ സ്റ്റാര്‍ പദവിയിലേക്കുയര്‍ന്ന കലാഘട്ടം. ഷാജി കൈലാസിന്റെ ഏകലവ്യൻ എന്ന ചിത്രമാണ് അതിലാദ്യം.

സുരേഷ് ഗോപിയ സുപ്പാർ സ്റ്റാറാക്കിയതിൽ തമ്പിക്കണ്ണന്താനം, ജോഷി എന്നീ സംവിധായകരുടെ സംഭവാനയും ചെറുതല്ല. തലസ്ഥാനം, ഏകലവ്യന്‍, കമ്മീഷണര്‍, ജനുവരി ഒരു ഓര്‍മ്മ, ഇരുപതാം നൂറ്റാണ്ട്, തലസ്ഥാനം, ലേലം, ജനാധിപത്യം എന്നിങ്ങനെ നീളുന്ന സുരേഷ് ​ഗോപി ചിത്രങ്ങൾ. പത്രം, എഫ്ഐആര്‍, സമ്മര്‍ ഇന്‍ ബദ്ലഹേം , പ്രണയവര്‍ണ്ണങ്ങള്‍, തെങ്കാശിപട്ടണം തുടങ്ങിയ സൂപ്പര്‍ ഹിറ്റുകളും ഇന്നലെ, സിന്ദൂരരേഖ, പൈതൃകം, വടക്കന്‍ വീരഗാഥ, പൊന്നുച്ചാമി, കളിയാട്ടം തുടങ്ങിയ ചിത്രങ്ങളിലൂടെ വ്യത്യസ്ത കഥാപാത്രങ്ങളും അദ്ദേഹം മലയാളി സിനിമയ്ക്ക് നൽകി.

ഇന്നലെയിലെ ഡോ.നരേന്ദ്രനും ഒരു വടക്കന്‍ വീരഗാഥയിലെ ആരോമൽ ചേകവരും ഏകലവ്യനിലെ മാധവന്‍ ഐപിഎസ്സും കമ്മീഷണറിലെ ഭരത്ചന്ദ്രന്‍ ഐപിഎസ്സും കളിയാട്ടത്തിലെ പെരുമലയനുമെല്ലാം സുരേഷ് ​ഗോപിക്കായി മാറ്റി വെച്ച കഥാപാത്രങ്ങൾ പോലെ തോന്നിപ്പോകും വിധം മലയാളി പ്രേക്ഷകന്റെ മനസിൽ ഇടം നേടിയവയാണ്.

താര പ്രതിച്ഛായ അദ്ദേഹത്തിന്റെ കരിയറിലേക്കുള്ള വഴിതുറന്നതെങ്കിലും സിനിമയിലെന്ന പോലെ കഠിനാധ്വാനിയാണ് സുരേഷ് ​ഗോപി രാഷ്ട്രീയത്തിലെന്നും ഇതിനോടകം തന്നെ ചില ഇടപെടലുകളിലൂടെ തെളിയിച്ചിട്ടുണ്ട്. 2019 ലെ ലോക്‌സഭാ തിര‍ഞ്ഞെടുപ്പിലും 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും തൃശൂരിൽ പരാജയപ്പെട്ടപ്പോൾ ഒരു തോൽവി എന്നതിനപ്പുറം തൃശൂരിനെ സ്വന്തമാകാനായിരുന്നു സുരേഷ് ഗോപി ആ​ഗ്ര​ഹിച്ചതും ശ്രമിച്ചതും‌.

അതിനായി തന്റെ താമസം പോലും തൃശൂരിലേക്കു മാറ്റി. പരിഹാസശരങ്ങള്‍ വകവയ്ക്കാതെ ജനങ്ങളെ അടുത്തറിഞ്ഞ് കഴിഞ്ഞ അഞ്ച് വർഷം പ്രയത്നിച്ചതിന്റെ ഫലം കൂടിയായിരുന്നു ഇത്തവണത്തെ ജനവിധി.

കേരളത്തില്‍ ബിജെപിയ്ക്കായി തൃശൂരില്‍ അക്കൗണ്ട് തുറന്നപ്പോള്‍ 'സുരേഷ് ഗോപി മോഡൽ' രാഷ്ട്രീയത്തിലും പുതിയ മാതൃകയായി.

സുരേഷ് ഗോപി രാഷ്ട്രീയത്തിലെ മിന്നും താരമാകുമ്പോൾ തന്നെ താനാക്കിയ ജനങ്ങളുടെ മനസിൽ ഇടം നേടിക്കൊടുത്ത സിനിമ അദ്ദേഹം കൈവിടില്ല എന്ന പ്രഖ്യാപനം രാഷ്ട്രീയത്തിനതീതമായി സുരേഷ് ഗോപി എന്ന നടനെ ഇഷ്ടപ്പെടുന്നവർക്ക് ആവേശം നൽകുന്നത് കൂടിയായിരുന്നു.

#Ekalavyan #in #Malayalam #cinema #SureshGopi #turns #66

Next TV

Related Stories
#Lena | അഭിമാനം വാനോളം; ഭർത്താവിന്റെ പുതിയ നേട്ടം വെളിപ്പെടുത്തി ലെന

Jun 28, 2024 09:34 PM

#Lena | അഭിമാനം വാനോളം; ഭർത്താവിന്റെ പുതിയ നേട്ടം വെളിപ്പെടുത്തി ലെന

ബഹിരാകാശ ദൗത്യമായ ഗഗൻയാനിലെ യാത്രികരുടെ പേരുകൾ പ്രധാനമന്ത്രി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് തന്റെ വിവാഹവാർത്തയും ലെന...

Read More >>
#pearlymaaney | ദൈവമേ എവിടെ പോയാലും എനിക്ക് ഇതാണല്ലോ ​ഗതി: പേർളിയുടെ അവസ്ഥ കണ്ട് ചിരിച്ച് ആരാധകർ

Jun 28, 2024 09:07 PM

#pearlymaaney | ദൈവമേ എവിടെ പോയാലും എനിക്ക് ഇതാണല്ലോ ​ഗതി: പേർളിയുടെ അവസ്ഥ കണ്ട് ചിരിച്ച് ആരാധകർ

ഇപ്പോൾ തായ്ലാന്റിൽ ഫാമിലി ട്രിപ്പ് നടത്തിയ വീഡിയോസ് യൂട്യൂബിൽ...

Read More >>
#anoopsathyan |  വഴക്ക് പറയല്ലേ വാപ്പാ എന്നാണ് തിരികെ എത്തിയ ഉടനെ അവന്‍ പറഞ്ഞത്! മകനെ പറ്റി സിദ്ദിഖ് പറഞ്ഞതിനെ പറ്റി അനൂപ് സത്യ

Jun 28, 2024 08:13 PM

#anoopsathyan | വഴക്ക് പറയല്ലേ വാപ്പാ എന്നാണ് തിരികെ എത്തിയ ഉടനെ അവന്‍ പറഞ്ഞത്! മകനെ പറ്റി സിദ്ദിഖ് പറഞ്ഞതിനെ പറ്റി അനൂപ് സത്യ

മെഗാസ്റ്റാര്‍ മമ്മൂട്ടിയടക്കമുള്ളവരുടെ എഴുത്തുകള്‍ ഏവരുടെയും കണ്ണുകള്‍ നിറയ്ക്കുകയും ചെയ്തു. ഇപ്പോഴിതാ സംവിധായകനും സത്യന്‍ അന്തിക്കാടിന്റെ...

Read More >>
#manjummalboys | ‘മഞ്ഞുമ്മൽ ബോയ്​സ്’​ നിർമാതാക്കളുടെ അറസ്റ്റിനുള്ള വിലക്ക്​ നീട്ടി

Jun 28, 2024 07:40 PM

#manjummalboys | ‘മഞ്ഞുമ്മൽ ബോയ്​സ്’​ നിർമാതാക്കളുടെ അറസ്റ്റിനുള്ള വിലക്ക്​ നീട്ടി

നിർമാതാക്കളായ നടൻ സൗബിൻ ഷാഹിർ, ഷോൺ ആന്‍റണി, ഷാഹിർ ബാബു എന്നിവരെ അറസ്റ്റ്​ ചെയ്യരുതെന്ന ഉത്തരവാണ്​ ജസ്റ്റിസ്​ സി.എസ്​. ഡയസ്​...

Read More >>
#bala | ഞാന്‍ മരിച്ചു പോകുമെന്ന് കരുതിയോ ചേച്ചീ? മോളി ചേച്ചിയുടെ മകന് മാപ്പില്ല; വീഡിയോ കണ്ട് കരഞ്ഞു -ബാല

Jun 28, 2024 07:36 PM

#bala | ഞാന്‍ മരിച്ചു പോകുമെന്ന് കരുതിയോ ചേച്ചീ? മോളി ചേച്ചിയുടെ മകന് മാപ്പില്ല; വീഡിയോ കണ്ട് കരഞ്ഞു -ബാല

മോളി ചേച്ചിയെ ഞാന്‍ ഒരു പരിപാടിയില്‍ വച്ച് കണ്ടിരുന്നു. എന്റെ അടുത്ത് നില്‍ക്കുകയായിരുന്നു. ചേച്ചി സുഖമായിരിക്കുന്നുവോ എന്ന് ചോദിച്ചു....

Read More >>
#SandraThomas | കുഞ്ഞുങ്ങളും വീടുമൊക്കെയായി ഒരു നല്ല കുടുംബ ജീവിതം; അതായിരുന്നു കാവ്യയുടെ മനസില്‍: സാന്ദ്ര തോമസ്‌

Jun 28, 2024 05:32 PM

#SandraThomas | കുഞ്ഞുങ്ങളും വീടുമൊക്കെയായി ഒരു നല്ല കുടുംബ ജീവിതം; അതായിരുന്നു കാവ്യയുടെ മനസില്‍: സാന്ദ്ര തോമസ്‌

മലയാള സിനിമയില്‍ സ്ത്രീകള്‍ അധികം കടന്നു ചെല്ലാത്ത ഇടമാണ് നിര്‍മ്മാണം എന്നത്. ഈ മേഖലയില്‍ സ്വന്തമായൊരു ഇടം കണ്ടെത്താന്‍ സാന്ദ്രയ്ക്ക്...

Read More >>
Top Stories










News Roundup