തെലുങ്ക് സൂപ്പര്‍ താരം പ്രഭാസും ബോളിവുഡ് താരം സെയ്ഫ് അലിഖാനും ആദ്യമായി ഒന്നിക്കുന്ന ചിത്രം 'ആദിപുരുഷി'ന്‍റെ ചിത്രീകരണത്തിനിടയിൽ തീപിടിത്തം. ചിത്രീകരണം നടക്കുന്ന മുംബൈയിലെ സ്റ്റുഡിയോയില്‍ വെള്ളിയാഴ്ച വൈകീട്ടോടെയാണ് തീപിടത്തമുണ്ടായത്.പ്രഭാസും സെയ്ഫ് അലി ഖാനും സ്റ്റുഡിയോയിലേക്ക് എത്തിച്ചേരുന്നതിന് മുമ്പാണ് തീപിടുത്തമുണ്ടായത്. അഗ്നിശമന സേനയെത്തി തീ നിയന്ത്രണവിധേയമാക്കിയതായാണ് വിവരം, സംഭവത്തിൽ ആര്‍ക്കും പരിക്കില്ല.
സിനിമയുടെ സംവിധായകന്‍ ഓം റൗത്തും അണിയറപ്രവർത്തകരുമാണ് സെറ്റിൽ ഉണ്ടായിരുന്നത്. വൈകീട്ട് നാല് മണിക്ക് ശേഷമായിരുന്നു തീപിടുത്തം.
സിനിമയുടെ സംവിധായകന്‍ ഓം റൗത്തും അണിയറപ്രവർത്തകരുമാണ് സെറ്റിൽ ഉണ്ടായിരുന്നത്. വൈകീട്ട് നാല് മണിക്ക് ശേഷമായിരുന്നു തീപിടുത്തം. മുംബൈ ഫയർ ബ്രിഗേഡും അഗ്നിശമന സേനയുടെ എട്ട് യൂണിറ്റും സ്ഥലത്തെത്തിയാണ് തീയണച്ചത്.ഷോര്‍ട്‍സര്‍ക്യൂട്ടാണ് തീപിടുത്തതിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
Fire during the shooting of 'Adipurushi'