#viral | 12 വയസുകാരന് മുടി മുറിക്കാൻ പേടി, മുടി മുറിച്ചിട്ട് വന്നാൽ മതിയെന്ന് സ്കൂൾ; പിന്നെ സംഭവിച്ചത്

#viral | 12 വയസുകാരന് മുടി മുറിക്കാൻ പേടി, മുടി മുറിച്ചിട്ട് വന്നാൽ മതിയെന്ന് സ്കൂൾ; പിന്നെ സംഭവിച്ചത്
May 22, 2024 04:24 PM | By Athira V

പലതരത്തിലുള്ള ഫോബിയകളെ കുറിച്ചും നാം കേട്ടിട്ടുണ്ടാവും. നമ്മിൽ പലർക്കും കാണും പല ഫോബിയയും. ഏതെങ്കിലും വസ്തുവിനോടോ ആളിനോടോ സ്ഥലത്തോടോ സാഹചര്യത്തോടോ ഒക്കെ ഒരാൾക്ക് തോന്നുന്ന അടിസ്ഥാനമില്ലാത്ത പേടിയെയാണ് ഫോബിയ അഥവാ അകാരണമായ ഭീതി എന്ന് പറയുന്നത്.

അതുപോലെ, യുകെയിൽ നിന്നുള്ള ഒരു 12 വയസുകാരന്‍ വളരെ അപൂർവമായ ഒരു ഫോബിയ കാരണം ബുദ്ധിമുട്ടുകയാണ്. മുടി മുറിക്കാനാണ് ഫറോഖ് ജെയിംസ് എന്ന കുട്ടിക്ക് പേടി. ഈ വിചിത്രമായ പേടി കാരണം തന്നെ അവനിന്ന് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. അവന്റെ ക്ലാസിലെയാകട്ടെ, ചുറ്റുപാടുമുള്ളവരാകട്ടെ ഏതൊരു പെൺകുട്ടിയെക്കാളും മുടിയുണ്ട് ഇന്നവന്.

പക്ഷേ, നമ്മുടെ സമൂഹത്തിന്റെ സ്വഭാവമനുസരിച്ച് ആൺകുട്ടികൾക്ക് ഒരുപാട് നീണ്ട മുടി അവർ അം​ഗീകരിക്കില്ലല്ലോ. അതുപോലെ തന്നെ ഫറോഖിന്റെ സ്കൂളിലും സഹപാഠികൾക്ക് അവന്റെയീ നീണ്ട മുടി ഇഷ്ടമല്ല. ടോൺസർഫോബിയ (tonsurephobia) എന്നാണ് അവന്റെ ഈ പ്രത്യേകതരം ഫോബിയയെ വിളിക്കുന്നത്.

https://www.instagram.com/reel/CKhumImB57Z/?utm_source=ig_web_copy_link

ഫറോഖിന്റെ മാതാപിതാക്കൾക്ക് മകന്റെ ഈ ഭയത്തെ കുറിച്ച് നല്ല ബോധ്യമുണ്ടെങ്കിലും അവന്റെ സ്കൂൾ അധികൃതർ ഇക്കാര്യം മനസിലാക്കാനോ അം​ഗീകരിക്കാനോ തയ്യാറല്ല. ഡോക്ടറുടെ അടുത്ത് നിന്നും കുറിപ്പ് വാങ്ങി നൽകിയെങ്കിലും സ്കൂൾ അധികൃതർക്ക് അവനെ അം​ഗീകരിക്കാനായിരുന്നില്ല.

മുടി മുറിച്ച ശേഷം ക്ലാസിൽ വരാനാണ് അവർ ആവശ്യപ്പെടുന്നത്. മകന് പോണിടെയിൽ കെട്ടി നൽകാം എന്ന് അവന്റെ അമ്മ പറഞ്ഞെങ്കിലും അതും സ്കൂൾ അധികൃതർ അം​ഗീകരിച്ചിട്ടില്ലത്രെ. പല തവണ സ്കൂളിൽ നിന്നും കുട്ടിക്ക് വാണിം​ഗ് നൽകി വിട്ടു എന്നും പറയുന്നു. ഇനിയും മുടി മുറിച്ചില്ലെങ്കിൽ അവനെ സ്കൂളിൽ നിന്നും പുറത്താക്കാനുള്ള സാധ്യത ഉണ്ട് എന്നാണ് അവന്റെ അമ്മ ഇപ്പോൾ ഭയപ്പെടുന്നത്.

ഫറോഖ് സോഷ്യൽ മീഡിയയിലും വളരെ ആക്ടീവാണ്. ഈ മുടി കാരണം തന്നെ ഇൻസ്റ്റ​ഗ്രാമിൽ അവന് 2.5 ലക്ഷം ഫോളോവർമാരുണ്ട്. അതുപോലെ മോഡലിം​ഗും അവൻ ചെയ്യുന്നുണ്ട്.

#farouk #james #12 #year #old #suffer #haircut #phobia #school #warns #him

Next TV

Related Stories
#viral |  എല്ലായിടത്തും പ്രേതസാന്നിധ്യം, സ്ത്രീ നടക്കുന്നതായി അനുഭവപ്പെട്ടു; വീഡിയോയുമായി പ്രേതവേട്ടക്കാരൻ

Jun 23, 2024 03:50 PM

#viral | എല്ലായിടത്തും പ്രേതസാന്നിധ്യം, സ്ത്രീ നടക്കുന്നതായി അനുഭവപ്പെട്ടു; വീഡിയോയുമായി പ്രേതവേട്ടക്കാരൻ

ആശുപത്രിക്കുള്ളിലെ ഭിത്തികൾ തകർന്ന് വിവിധ സാധനങ്ങൾ ചിതറിക്കിടക്കുന്നതും വീഡിയോയിൽ...

Read More >>
#viral | പട്ടാപകൽ വീട്ടിൽ മോഷ്ടിക്കാൻ കയറിയ കള്ളനെ ഫ്രൈയിംഗ് പാൻ ഉപയോഗിച്ച് ഓടിക്കുന്ന വീട്ടുടമസ്ഥന്‍റെ വീഡിയോ വൈറൽ

Jun 23, 2024 03:00 PM

#viral | പട്ടാപകൽ വീട്ടിൽ മോഷ്ടിക്കാൻ കയറിയ കള്ളനെ ഫ്രൈയിംഗ് പാൻ ഉപയോഗിച്ച് ഓടിക്കുന്ന വീട്ടുടമസ്ഥന്‍റെ വീഡിയോ വൈറൽ

ഈ സമയം കള്ളന്‍ മുകളില്‍ നിന്ന് താഴേക്ക് വന്നു. ആ സമയത്ത് ഞാൻ യുദ്ധം ചെയ്യാൻ ആഗ്രഹിച്ചു.' ജേസണ്‍ എബിസി 7 ചിക്കാഗോയോട്...

Read More >>
#viral |  യുവതിയുടെ കാമുകനാകാൻ 5000 അപേക്ഷകൾ, ഒരാളും പോരാ എന്ന് യുവതി; കാരണം വിചിത്രം!

Jun 23, 2024 02:41 PM

#viral | യുവതിയുടെ കാമുകനാകാൻ 5000 അപേക്ഷകൾ, ഒരാളും പോരാ എന്ന് യുവതി; കാരണം വിചിത്രം!

, 5000 അപേക്ഷ കിട്ടിയിട്ടും യോജിച്ച കാമുകനെ കണ്ടെടുക്കാനായില്ല എന്നാണ് യുവതി പറയുന്നത്. താനിപ്പോഴും സിം​ഗിളാണെന്നും ഇനിയും ചിലപ്പോൾ ഇതുപോലെ അപേക്ഷ...

Read More >>
#viral | കാമുകൻ സമയത്തിന് എയർപോർട്ടിലെത്തിച്ചില്ല, വിമാനം പോയി, പിന്നാലെ യുവതി ചെയ്തത്!

Jun 23, 2024 12:08 PM

#viral | കാമുകൻ സമയത്തിന് എയർപോർട്ടിലെത്തിച്ചില്ല, വിമാനം പോയി, പിന്നാലെ യുവതി ചെയ്തത്!

ആറുവർഷമായി യുവാവുമായി താൻ പ്രണയത്തിലാണ്. ഇയാൾ തന്നെ വിമാനത്താവളത്തിൽ സമയത്തിനെത്തിക്കാം എന്ന് വാക്കാൽ സമ്മതിച്ചതാണ് എന്ന് യുവതിയുടെ പരാതിയിൽ...

Read More >>
#viral |   കുഞ്ഞേച്ചിയുടെ കരുതൽ; അമ്മയ്ക്ക് നിവൃത്തിയില്ല, അനിയത്തിയുമായി ക്ലാസിൽ, കയ്യടിച്ച് നെറ്റിസൺസ്

Jun 22, 2024 10:32 PM

#viral | കുഞ്ഞേച്ചിയുടെ കരുതൽ; അമ്മയ്ക്ക് നിവൃത്തിയില്ല, അനിയത്തിയുമായി ക്ലാസിൽ, കയ്യടിച്ച് നെറ്റിസൺസ്

മധ്യ തായ്‌ലൻഡിലെ പ്രാചിൻ ബുരി പ്രവിശ്യയിൽ നിന്നുള്ളതാണ് ഈ പെൺകുട്ടി. അവരുടെ അമ്മയ്ക്ക് ജോലിക്ക് പോയേ തീരൂ എന്നുള്ളതിനാൽ തന്നെ കുഞ്ഞിനെ നോക്കാൻ...

Read More >>
Top Stories

News Roundup