---
title: "രാഷ്ട്രീയവും സൗഹൃദവും പങ്കുവെച്ച് പിണറായി വിജയനും മോഹൻലാലും; പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ആ അഭിമുഖം ഇന്നിറങ്ങും"
english_title: "Pinarayi Vijayan and Mohanlal share politics and friendship"
publisher: "moviemax.in"
canonical_url: "https://moviemax.in/news/344269/pinarayi-vijayan-and-mohanlal-share-politics-and-friendship"
published_at: "2026-02-26T07:50:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699fae22ab9c1_7.jpg"
keywords: []
---

# രാഷ്ട്രീയവും സൗഹൃദവും പങ്കുവെച്ച് പിണറായി വിജയനും മോഹൻലാലും; പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ആ അഭിമുഖം ഇന്നിറങ്ങും

> **Lead Summary:** **മ**ലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ പ്രത്യേക അഭിമുഖം ഇന്ന് പ്രേക്ഷകരിലേക്ക് എത്തുന്നു. 'കണ്ടും മിണ്ടിയും ഇരുവർ' എന്ന പേരിൽ പുറത്തിറങ്ങുന്ന ഈ അഭിമുഖം തിരുവനന്തപുരം ക്ലിഫ് ഹൗസിലാണ് ചിത്രീകരിച്ചത്.

## Article Content

**മ**ലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ പ്രത്യേക അഭിമുഖം ഇന്ന് പ്രേക്ഷകരിലേക്ക് എത്തുന്നു. 'കണ്ടും മിണ്ടിയും ഇരുവർ' എന്ന പേരിൽ പുറത്തിറങ്ങുന്ന ഈ അഭിമുഖം തിരുവനന്തപുരം ക്ലിഫ് ഹൗസിലാണ് ചിത്രീകരിച്ചത്.

നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ നടക്കുന്ന ഈ കൂടിക്കാഴ്ചയ്ക്ക് വലിയ പ്രാധാന്യമാണുള്ളത്. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ യാത്രയെക്കുറിച്ചും സർക്കാരിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുമുള്ള ചർച്ചകൾ അഭിമുഖത്തിൽ ഉണ്ടാകുമെന്നാണ് സൂചന.

പ്രശസ്ത സംവിധായകൻ ടി.കെ. രാജീവ് കുമാറാണ് ഈ പരിപാടിയുടെ അണിയറയിലുള്ളത്. മുൻപ് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴും മോഹൻലാൽ സമാനമായ രീതിയിൽ അഭിമുഖം നടത്തിയിരുന്നു.

സർക്കാരിന്റെ പി.ആർ പ്രവർത്തനമാണിതെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നതിനിടെയാണ് ജനശ്രദ്ധയാകർഷിച്ച ഈ അഭിമുഖം പുറത്തിറങ്ങുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/344269/pinarayi-vijayan-and-mohanlal-share-politics-and-friendship)