'ബനേർഘട്ട'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു

 'ബനേർഘട്ട'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു
Oct 4, 2021 09:49 PM | By Truevision Admin

 'ഷിബു' എന്ന സിനിമയിലൂടെ മലയാളത്തിലേക്കെത്തിയ പുതുമുഖ താരം കാര്‍ത്തിക് രാമകൃഷ്ണൻ നായകനാകുന്ന 'ബനേർഘട്ട'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. 'ബനേർഘട്ട' എന്നു പേരിട്ടിരിക്കുന്ന ചിത്രം ബഹുഭാഷാ സിനിമയായിട്ടാണ് ഒരുങ്ങുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് സിനിമ പുറത്തിറങ്ങുന്നത്. മലയാള സിനിമാ താരങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടത്. 


കാര്‍ത്തികിന്‍റെ പുതിയ ചിത്രമായ 'ബനേര്‍ഘട്ട' കോപ്പിറൈറ്റ് പിക്ചേഴ്സിന്‍റെ ബാനറിൽ മിഥുൻ തരകൻ നിര്‍മ്മിച്ച് വിഷ്ണു നാരായണൻ സംവിധാനം ചെയ്യുന്ന സിനിമയാണ്. സുഹൃദ്ബന്ധത്തിലൊരുങ്ങുന്ന ഒരു സിനിമയാണ് ബനേർഘട്ടയെന്നും ചിത്രത്തിൻ്റെ തൊണ്ണൂറ് ശതമാനത്തോളം ഒരു കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് കഥ വികസിക്കുന്നതെന്നും നായകൻ്റെ വൈകാരിക തലത്തിലൂടെയാണ് സിനിമ സഞ്ചരിക്കുന്നതെന്നും കാർത്തിക് പറഞ്ഞു. 

The first look poster of 'Banerghatta' has been released

Next TV

Related Stories
'ഞാൻ മാപ്പ് പറയില്ല...സാറിന് അറിയേണ്ടത് എന്റെ ശരീര ഭാരത്തെ കുറിച്ചാണ്... ഇതല്ല ജേർണലിസം'; ​ഗൗരി കിഷൻ

Nov 7, 2025 10:43 AM

'ഞാൻ മാപ്പ് പറയില്ല...സാറിന് അറിയേണ്ടത് എന്റെ ശരീര ഭാരത്തെ കുറിച്ചാണ്... ഇതല്ല ജേർണലിസം'; ​ഗൗരി കിഷൻ

ഗൗരി കിഷൻ മാധ്യമങ്ങളോട് പറഞ്ഞത്, ഗൗരിയുടെ ശരീരഭാരം ചോദിച്ചോ...

Read More >>
Top Stories










News Roundup






https://moviemax.in/-