നടി അനുശ്രീക്കെതിര ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിൻ്റെ പരാതി!

നടി അനുശ്രീക്കെതിര ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിൻ്റെ പരാതി!
Oct 4, 2021 09:49 PM | By Truevision Admin

സോഷ്യൽ മീഡിയയിലും സിനിമാ ലോകത്തും ഒരുപോലെ തിളങ്ങുന്ന നിരവധി ആരാധക സമ്പത്തുള്ള നടിയാണ് അനുശ്രീ. ഇപ്പോഴിതാ നടിയുടെ ആരാധകരെ  ഞെട്ടിക്കുന്ന വാർത്തയാണ് പുറത്ത് വരുന്നത്. നടിയ്ക്കെതിരെ ഗുരുവായൂർ ഭരണസമിതി പോലീസിൽ പരാതി സമർപ്പിച്ചതായാണ് റിപ്പോർട്ട്.


ദേവസ്വം ഭരണ സമിതി നല്‍കിയ അനുമതി ദുര്‍വിനിയോഗം ചെയ്ത് പരസ്യചിത്രം നിര്‍മ്മിച്ചുവെന്നും ഇതു മുഖേന അനധികൃത ലാഭം കൊയ്തെന്നും കാട്ടിയാണ് പരാതി സമർപ്പിച്ചിരിക്കുന്നത്. പരാതി നടിയ്ക്കെതിരെ മാത്രമല്ല, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, സിക്‌സ്ത് സെന്‍സ് എന്ന പരസ്യ കമ്പനി ഉദ്യോഗസ്ഥന്‍ ശുഭം ദുബെ എന്നിവര്‍ക്ക് എതിരെയും ദേവസ്വം ബോർഡ് പരാതി സമർപ്പിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരു മാസത്തേക്ക് ഹിന്ദുസ്ഥാന്‍ യുണിലിവറിന്റെ ഉത്പന്നമായ സാനിറ്റൈസേഷനു വേണ്ടി വരുന്ന നേച്ചര്‍ പ്രൊട്ടക്ട് സംഭാവന / വഴിപാട് നല്‍കുന്നതിന് അപേക്ഷ സമർപ്പിച്ചിരുന്നു.പരിസരത്തു സാനിറ്റെസേഷന്‍ നടത്തുന്നതിനും വേണ്ടിയും അപേക്ഷയിൽ സൂചിപ്പിച്ചിരുന്നതായി റിപ്പോർട്ട് സമർത്ഥിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ദേവസ്വം ഭരണ സമിതി അനുമതി നല്‍കുകയും ചെയ്തിരുന്നു.


ഈ അനുമതി ദുര്‍വിനിയോഗം ചെയ്ത് പരസ്യചിത്രം നിര്‍മ്മിച്ച് അനധികൃതമായി ലാഭം ഉണ്ടാക്കിയതായാണ് ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ടി ബ്രീജാ കുമാരി പോലീസിനു സമർപ്പിച്ചിരിക്കുന്ന പരാതിയില്‍ പറയുന്നത്. അനുശ്രീ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ പരസ്യചിത്രം പ്രസിദ്ധീകരിച്ചത് ദേവസ്വത്തെയും ഭരണസമിതിയേയും വഞ്ചിച്ച നടപടിയാണ് എന്നും പരാതിയില്‍ പരാമർശിച്ചിട്ടുണ്ട്.



Guruvayur Devaswom Board files complaint against actress Anushree

Next TV

Related Stories
 ഐ എഫ് എഫ് കെ യുടെ അന്തിമ പട്ടികയിൽ മരണത്തെ ആഘോഷമാക്കിയ 'ചാവ് കല്ല്യാണം; ദി സെലിബ്രേഷൻ ഓഫ് ഡെത്ത്'

Nov 16, 2025 10:28 AM

ഐ എഫ് എഫ് കെ യുടെ അന്തിമ പട്ടികയിൽ മരണത്തെ ആഘോഷമാക്കിയ 'ചാവ് കല്ല്യാണം; ദി സെലിബ്രേഷൻ ഓഫ് ഡെത്ത്'

'ചാവ് കല്ല്യാണം; ദി സെലിബ്രേഷൻ ഓഫ് ഡെത്ത് ', ഐ എഫ് എഫ് കെ,30-ാമത് ഐ എഫ് എഫ്...

Read More >>
അതിരസകരം....: മികച്ച പ്രേക്ഷക പ്രതികരണവുമായി ലുക്മാന്റെ 'അതിഭീകര കാമുകൻ'

Nov 15, 2025 03:40 PM

അതിരസകരം....: മികച്ച പ്രേക്ഷക പ്രതികരണവുമായി ലുക്മാന്റെ 'അതിഭീകര കാമുകൻ'

അതിഭീകര കാമുകൻ' തീയേറ്ററുകളിലെത്തി. ആരാധകരുടെ പ്രതികരണം...

Read More >>
ഇനി മായാവിയുടെ കളി; മമ്മൂട്ടിയുടെ ‘മായാവി’ 4K റീ-റിലീസിന് തയ്യാറായി

Nov 15, 2025 12:05 PM

ഇനി മായാവിയുടെ കളി; മമ്മൂട്ടിയുടെ ‘മായാവി’ 4K റീ-റിലീസിന് തയ്യാറായി

മായാവി റീ-റിലീസ് , മമ്മൂട്ടി സൂപ്പർഹിറ്റ് ആക്ഷൻ-കോമഡി...

Read More >>
'ഹാൽ' സിനിമ പ്രദർശിപ്പിക്കാം; അനുമതി നൽകി ഹൈക്കോടതി

Nov 14, 2025 04:51 PM

'ഹാൽ' സിനിമ പ്രദർശിപ്പിക്കാം; അനുമതി നൽകി ഹൈക്കോടതി

ഹാൽ,ഹൈക്കോടതി, സെന്‍സര്‍ ബോര്‍ഡ്, ഷെയ്ൻ നിഗം...

Read More >>
Top Stories










News Roundup






https://moviemax.in/-