ആക്ഷൻ ത്രില്ലർ ചിത്രവൂമായി പതിനൊന്നുകാരൻ

ആക്ഷൻ ത്രില്ലർ ചിത്രവൂമായി  പതിനൊന്നുകാരൻ
Oct 4, 2021 09:49 PM | By Truevision Admin

കൊച്ചിൻ വരാപ്പുഴ സ്വദേശി മാസ്റ്റർ ആഷിക് എന്ന ആറാം ക്ലാസുകാരൻ സിനിമ മോഹികളായ ചെറുപ്പക്കാർക്ക് ഒരു മാതൃകയവുകയാണ്.        ചാരായവേട്ടയുടെ കഥ പറയുന്ന ആക്ഷൻ ത്രില്ലർ ചിത്രവൂമായി  ആഷിഖ് എന്ന പതിനൊന്നുകാരൻ. കുട്ടി സംവിധാനം ചെയ്ത ഹ്രസ്വചിത്രത്തിൻ്റെ പ്രമേയം തന്നെയാണ് ഇതിൻ്റെ ശ്രദ്ധാ കേന്ദ്രം. ആഷിക്കിന്റെ അച്ഛൻ ജിനു സേവ്യർ ആണ് ചിത്രത്തിൽ വില്ലനായി എത്തുന്നത്.


റോധ പ്രൊഡക്ഷൻസിന്റെ ബാനറിൽ സുനിഷ എൻ നിർമിക്കുന്ന ചിത്രമാണ്. ഈ ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് ജിനു സേവിയർ ആണ്. അച്ഛനും മകനും ചേർന്ന് ഒരുക്കുന്ന രണ്ടാമത്തെ കൊമേഴ്ഷ്യൽ ചിത്രമാണിത്. പത്താം വയസ്സിൽ പീടിക എന്ന ഷോർട്ട് ഫിലിം ആഷിക് സംവിധാനം ചെയ്തിരുന്നു. 

പ്രശസ്ത നടൻ രാമു, അനിയപ്പൻ, നന്ദു പൊതുവാൾ. കലേഷ്, അനിത, ഫ്രെഡ്ഡി എന്നിവരെ കൂടാതെ പുതുമുഖങ്ങളായ പ്രേംനാഥ്, മനീഷ്, എഫ്എസിടി ഹുസൈൻ കോയ, വിപിൻ ഗുരുവായൂർ, സിബിൻ മാത്യു, രാകേഷ് കല്ലറ, സന്ദീപ് രാജ, മാസ്റ്റർ ആദിത് ദേവ് എന്നിവരും അഭിനയിക്കുന്നു.


ഏറ്റവും പ്രായം കുറഞ്ഞ സംവിധായകനുള്ള യു ആർ എഫ് നാഷണൽ അവാർഡും ഈ കൊച്ചു മിടുക്കന്‍  നേടുകയുണ്ടായി. മറ്റ് രണ്ട് ഷോർട്ട് ഫിലിമിന് ട്രാവൻകൂർ ഇന്റർനാഷണൽ അവാർഡ് ലഭിച്ചു. 8 ഓളം ഷോർട്ട് മൂവി സംവിധാനം ചെയ്‌തിട്ടുണ്ട്. ഏലൂരിലെ അയ്യം കുളം പദ്ധതിയെക്കുറിച്ചുള്ള ഡോക്യുമെന്ററി യും ആഷിക്കിന്റെ തായി പുറത്തു വന്നിരുന്നു. അച്ഛന്റെ പഴയ ക്യാമറയിൽ ഫോട്ടോ എടുത്തു തുടങ്ങിയ കമ്പമാണ് ആഷിക്കിനെ സംവിധാനരംഗത്തേക്ക് എത്തിക്കുന്നത്.

Eleven year old with action thriller movie

Next TV

Related Stories
സാറേ  ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

Jul 5, 2025 03:01 PM

സാറേ ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

മദ്യപിച്ച് ലക്കുകെട്ടേത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ...

Read More >>
'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

Jun 28, 2025 07:46 PM

'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

സ്കൂൾ വിട്ട് വീട്ടിലേക്ക് പോകാൻ മടിച്ച് കുട്ടി, വൈറൽ വീഡിയോ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall