ആക്ഷൻ ത്രില്ലർ ചിത്രവൂമായി പതിനൊന്നുകാരൻ

ആക്ഷൻ ത്രില്ലർ ചിത്രവൂമായി  പതിനൊന്നുകാരൻ
Oct 4, 2021 09:49 PM | By Truevision Admin

കൊച്ചിൻ വരാപ്പുഴ സ്വദേശി മാസ്റ്റർ ആഷിക് എന്ന ആറാം ക്ലാസുകാരൻ സിനിമ മോഹികളായ ചെറുപ്പക്കാർക്ക് ഒരു മാതൃകയവുകയാണ്.        ചാരായവേട്ടയുടെ കഥ പറയുന്ന ആക്ഷൻ ത്രില്ലർ ചിത്രവൂമായി  ആഷിഖ് എന്ന പതിനൊന്നുകാരൻ. കുട്ടി സംവിധാനം ചെയ്ത ഹ്രസ്വചിത്രത്തിൻ്റെ പ്രമേയം തന്നെയാണ് ഇതിൻ്റെ ശ്രദ്ധാ കേന്ദ്രം. ആഷിക്കിന്റെ അച്ഛൻ ജിനു സേവ്യർ ആണ് ചിത്രത്തിൽ വില്ലനായി എത്തുന്നത്.


റോധ പ്രൊഡക്ഷൻസിന്റെ ബാനറിൽ സുനിഷ എൻ നിർമിക്കുന്ന ചിത്രമാണ്. ഈ ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് ജിനു സേവിയർ ആണ്. അച്ഛനും മകനും ചേർന്ന് ഒരുക്കുന്ന രണ്ടാമത്തെ കൊമേഴ്ഷ്യൽ ചിത്രമാണിത്. പത്താം വയസ്സിൽ പീടിക എന്ന ഷോർട്ട് ഫിലിം ആഷിക് സംവിധാനം ചെയ്തിരുന്നു. 

പ്രശസ്ത നടൻ രാമു, അനിയപ്പൻ, നന്ദു പൊതുവാൾ. കലേഷ്, അനിത, ഫ്രെഡ്ഡി എന്നിവരെ കൂടാതെ പുതുമുഖങ്ങളായ പ്രേംനാഥ്, മനീഷ്, എഫ്എസിടി ഹുസൈൻ കോയ, വിപിൻ ഗുരുവായൂർ, സിബിൻ മാത്യു, രാകേഷ് കല്ലറ, സന്ദീപ് രാജ, മാസ്റ്റർ ആദിത് ദേവ് എന്നിവരും അഭിനയിക്കുന്നു.


ഏറ്റവും പ്രായം കുറഞ്ഞ സംവിധായകനുള്ള യു ആർ എഫ് നാഷണൽ അവാർഡും ഈ കൊച്ചു മിടുക്കന്‍  നേടുകയുണ്ടായി. മറ്റ് രണ്ട് ഷോർട്ട് ഫിലിമിന് ട്രാവൻകൂർ ഇന്റർനാഷണൽ അവാർഡ് ലഭിച്ചു. 8 ഓളം ഷോർട്ട് മൂവി സംവിധാനം ചെയ്‌തിട്ടുണ്ട്. ഏലൂരിലെ അയ്യം കുളം പദ്ധതിയെക്കുറിച്ചുള്ള ഡോക്യുമെന്ററി യും ആഷിക്കിന്റെ തായി പുറത്തു വന്നിരുന്നു. അച്ഛന്റെ പഴയ ക്യാമറയിൽ ഫോട്ടോ എടുത്തു തുടങ്ങിയ കമ്പമാണ് ആഷിക്കിനെ സംവിധാനരംഗത്തേക്ക് എത്തിക്കുന്നത്.

Eleven year old with action thriller movie

Next TV

Related Stories
'എല്ലാ പുരുഷന്മാരും ഗോവിന്ദച്ചാമിമാരല്ലല്ലോ'; സൈബർ ആക്രമണങ്ങൾക്കെതിരെ ആഞ്ഞടിച്ച് മസ്താനി

Jan 24, 2026 11:31 AM

'എല്ലാ പുരുഷന്മാരും ഗോവിന്ദച്ചാമിമാരല്ലല്ലോ'; സൈബർ ആക്രമണങ്ങൾക്കെതിരെ ആഞ്ഞടിച്ച് മസ്താനി

എല്ലാ പുരുഷന്മാരും ഗോവിന്ദച്ചാമിമാരല്ലല്ലോ സൈബർ ആക്രമണങ്ങൾക്കെതിരെ ആഞ്ഞടിച്ച്...

Read More >>
ഇതാര് നമ്മുടെ ഇന്ദ്രൻസോ? വേദിയിൽ തകർപ്പൻ നൃത്തവുമായി 'ആശാൻ'; കൗതുകത്തോടെ സോഷ്യൽ മീഡിയ

Jan 23, 2026 12:30 PM

ഇതാര് നമ്മുടെ ഇന്ദ്രൻസോ? വേദിയിൽ തകർപ്പൻ നൃത്തവുമായി 'ആശാൻ'; കൗതുകത്തോടെ സോഷ്യൽ മീഡിയ

വേദിയിൽ തകർപ്പൻ നൃത്തവുമായി 'ആശാൻ'; കൗതുകത്തോടെ സോഷ്യൽ...

Read More >>
സീരിയലിലെ വൈറൽ കാറപകടം; ചിത്രീകരണത്തിന്റെ പിന്നാമ്പുറ കാഴ്ചകൾ പുറത്ത്

Jan 7, 2026 01:47 PM

സീരിയലിലെ വൈറൽ കാറപകടം; ചിത്രീകരണത്തിന്റെ പിന്നാമ്പുറ കാഴ്ചകൾ പുറത്ത്

സീരിയലിലെ വൈറൽ കാറപകടം ചിത്രീകരണത്തിന്റെ പിന്നാമ്പുറ കാഴ്ചകൾ...

Read More >>
ഗീതു മോഹൻദാസ് ഒരുക്കുന്ന യാഷിന്റെ ‘ടോക്സിക്കിൽ മെലിസയായി രുക്മിണി വസന്ത്

Jan 6, 2026 12:34 PM

ഗീതു മോഹൻദാസ് ഒരുക്കുന്ന യാഷിന്റെ ‘ടോക്സിക്കിൽ മെലിസയായി രുക്മിണി വസന്ത്

ഗീതു മോഹൻദാസ് ഒരുക്കുന്ന യാഷിന്റെ ‘ടോക്സിക്കിൽ മെലിസയായി രുക്മിണി...

Read More >>
Top Stories










News Roundup