#Joshiy | സംവിധായകൻ ജോഷിയുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ പ്രതി മുമ്പും കേരളത്തില്‍ വൻ മോഷണം നടത്തി

#Joshiy | സംവിധായകൻ ജോഷിയുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ പ്രതി മുമ്പും കേരളത്തില്‍ വൻ മോഷണം നടത്തി
Apr 21, 2024 02:52 PM | By VIPIN P V

സംവിധായകൻ ജോഷിയുടെ വീട്ടില്‍ വൻ കവര്‍ച്ച നടത്തിയ കേസില്‍ പിടിയിലായ പ്രതി മുമ്പും കേരളത്തില്‍ വലിയ കവര്‍ച്ച നടത്തിയിട്ടുണ്ടെന്ന് പൊലീസ്.

കര്‍ണാടകയില്‍ വച്ച് പിടിയിലായ ബിഹാര്‍ സ്വദേശി മുഹമ്മദ് ഇര്‍ഷാദ് എന്ന പ്രതി നേരത്തെ പ്രമുഖ ജ്വല്ലറിയുടെ ഉടമസ്ഥന്‍റെ വീട്ടില്‍ കവര്‍ച്ച നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് അറിയിക്കുന്നത്.

തിരുവനന്തപുരം കവടിയാറുള്ള ജ്വല്ലറി ഉടമയുടെ വീട്ടില്‍ കയറി ആഭരണങ്ങള്‍ മോഷ്ടിച്ചു. ഈ കേസില്‍ ഇയാള്‍ ഗോവയില്‍ വച്ച് പിടിയിലായി. എന്നാല്‍ അന്ന് കൊവിഡ് സമയമായതിനാല്‍ ഇയാളെ തിരുവനന്തപുരം സിറ്റി പൊലീസിന് കൈമാറാൻ സാധിച്ചില്ല.

പിന്നീട് ഗോവയില്‍ ജാമ്യത്തില്‍ ഇറങ്ങിയ ഇര്‍ഷാദ് വീണ്ടും മോഷണം തുടരുകയായിരുന്നു. ജോഷിയുടെ വീട്ടില്‍ നിന്ന് ഒരു കോടി രൂപ വിലമതിക്കുന്ന സ്വര്‍ണ- വജ്രാഭരണങ്ങളാണ് ഇര്‍ഷാദ് കവര്‍ന്നത്.

വീട്ടില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയില്‍ ഇര്‍ഷാദിന്‍റെ മുഖം പതിഞ്ഞിരുന്നു. ഇതനുസരിച്ച് പ്രദേശത്തുള്ള മറ്റ് സിസിടിവി ക്യാമറകള്‍ കൂടി പൊലീസ് പരിശോധിച്ചു.

പ്രതി ഉപയോഗിച്ച വാഹനത്തെ കുറിച്ച് ലഭിച്ച സൂചനയെ പിന്തുടര്‍ന്നുപോയ പൊലീസിന് തുടര്‍ന്ന് പ്രതിയിലേക്കുള്ള സൂചനകളും ലഭിക്കുകയായിരുന്നു.

അങ്ങനെയാണ് കവര്‍ച്ച നടന്ന് ഒരു ദിവസം പിന്നിട്ടപ്പോഴേക്ക് പ്രതിയെ കര്‍ണാടകത്തില്‍ നിന്ന് പിടികൂടാൻ പൊലീസിന് സാധിച്ചത്. വൻ കവര്‍ച്ചകളാണ് പ്രതിയുടെ പ്രത്യേകതയായി കണക്കാക്കപ്പെടുന്നു.

കൃത്യമായി ആസൂത്രണം ചെയ്ത് വൻ കവര്‍ച്ചകള്‍ നടത്തുന്നതില്‍ പ്രതി സമര്‍ത്ഥൻ ആണെന്നാണ് ഈ തെളിവുകളെല്ലാം സൂചിപ്പിക്കുന്നത്.

#accused #robbed #director #Joshi's #house #committed #huge #theft #Kerala #before

Next TV

Related Stories
കാത്തിരിപ്പിന് വിരാമം;  തിരികെ എത്തുന്നത് ഒടിടി ലോകം കണ്ട എക്കാലത്തെയും വലിയ ഹിറ്റുകളുമായി   ജിയോഹോട്ട്സ്റ്റാർ

Dec 10, 2025 03:58 PM

കാത്തിരിപ്പിന് വിരാമം; തിരികെ എത്തുന്നത് ഒടിടി ലോകം കണ്ട എക്കാലത്തെയും വലിയ ഹിറ്റുകളുമായി ജിയോഹോട്ട്സ്റ്റാർ

'ജിയോഹോട്ട്സ്റ്റാർ, കേരള ക്രൈം ഫയൽസും 1000 ബേബീസും,ക്രൈം ത്രില്ലർ സീരീസ്...

Read More >>
മഞ്ജുവിനെ തളർത്താൻ മീനാക്ഷിയെ ഉപയോഗിച്ചു, ഞങ്ങൾ പ്രണയത്തിലാണ്; അന്ന് സംസാരിക്കാൻ ശ്രമിച്ചപ്പോൾ..! സനൽകുമാർ ശശിധരൻ

Dec 10, 2025 11:27 AM

മഞ്ജുവിനെ തളർത്താൻ മീനാക്ഷിയെ ഉപയോഗിച്ചു, ഞങ്ങൾ പ്രണയത്തിലാണ്; അന്ന് സംസാരിക്കാൻ ശ്രമിച്ചപ്പോൾ..! സനൽകുമാർ ശശിധരൻ

സനൽകുമാർ ശശിധരൻ, മഞ്ജുവുമായുള്ള ഇഷ്ടം, നടിയെ ആക്രമിച്ചകേസ്, മഞ്ജു ഗുണ്ടകളുടെ തടവിൽ...

Read More >>
Top Stories










News Roundup