#soundaryajagadish | പ്രമുഖ സിനിമാ നിർമ്മാതാവ് സൗന്ദര്യ ജഗദീഷ് ആത്മഹത്യ ചെയ്ത നിലയില്‍

#soundaryajagadish | പ്രമുഖ സിനിമാ നിർമ്മാതാവ് സൗന്ദര്യ ജഗദീഷ് ആത്മഹത്യ ചെയ്ത നിലയില്‍
Apr 15, 2024 05:59 PM | By Athira V

കന്നഡ സിനിമാ നിർമ്മാതാവും വ്യവസായിയുമായ സൗന്ദര്യ ജഗദീഷ് ആത്മഹത്യ ചെയ്തു. മഹാലക്ഷ്മി ലേഔട്ടിലെ വസതിയിൽ ഞായറാഴ്ച രാവിലെയാണ് ജഗദീഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

"ജഗദീഷ് ആത്മഹത്യാശ്രമത്തെ തുടർന്നാണ് മരിച്ചത്. ഞങ്ങൾ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചു, അവിടെ അദ്ദേഹം മരിച്ചതായി സ്ഥിരീകരിച്ചു. കാരണം എന്താണെന്ന് അറിയാൻ അന്വേഷണം നടക്കുന്നുണ്ട്. ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല, കാരണം എന്തെന്ന് പെട്ടെന്ന് പറയാൻ കഴിയില്ല ” ജഗദീഷിൻ്റെ സുഹൃത്ത് ശ്രേയസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ജഗദീഷിന് ഈയിടെ ബാങ്ക് നോട്ടീസ് നൽകിയതും അതാകുമോ എന്ന ചോദ്യത്തിന്, "ഇല്ല, ഇതുമായി ഒരു ബന്ധവുമില്ല. ആ പ്രശ്‌നം കുറച്ച് കാലമായി നിലനില്‍ക്കുന്നതാണെന്നും സുഹൃത്ത് പറഞ്ഞു.

ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്ന തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോർട്ടുകൾ നിരസിച്ചുകൊണ്ട് ഞങ്ങള്‍ കാണുമ്പോള്‍ അദ്ദേഹം തൂങ്ങി നില്‍ക്കുകയായിരുന്നുവെന്നും ശ്രേയസ് പറഞ്ഞു.

ബെംഗളൂരു നഗരത്തിൽ ഒരു പബ്ബിൻ്റെ ഉടമ കൂടിയായ ജഗദീഷ് സിനിമാ നിർമ്മാതാവ് എന്നതിനൊപ്പം ബിൽഡറും വ്യവസായിയും കൂടിയായിരുന്നു. അടുത്തിടെ ചില സിനിമാ പ്രവർത്തകരും അണിയറപ്രവർത്തകരും രാത്രി വൈകി പാർട്ടി നടത്തിയതിനെ തുടർന്ന് പബ്ബ് വിവാദത്തിൽ പെട്ടിരുന്നു, അതിൻ്റെ ഫലമായി അതിൻ്റെ ലൈസൻസ് താൽക്കാലികമായി റദ്ദാക്കപ്പെട്ടിരുന്നു.

സ്നേഹിതരു, അപ്പു പപ്പു, മസ്ത് മജാ മാദി, രാമലീല തുടങ്ങി നിരവധി കന്നട ചിത്രങ്ങൾ ജഗദീഷ് നിർമ്മിച്ചിട്ടുണ്ട്. ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056

#film #producer #soundaryajagadish #dies #after #suicide #attempt

Next TV

Related Stories
വിവാഹ വാഗ്ദാനം നൽകി വീട്ടുജോലിക്കാരിയെ പത്ത് വർഷത്തോളം പീഡിപ്പിച്ചു; നടൻ നദീം ഖാൻ അറസ്റ്റിൽ

Jan 26, 2026 03:46 PM

വിവാഹ വാഗ്ദാനം നൽകി വീട്ടുജോലിക്കാരിയെ പത്ത് വർഷത്തോളം പീഡിപ്പിച്ചു; നടൻ നദീം ഖാൻ അറസ്റ്റിൽ

വീട്ടുജോലിക്കാരിയെ പത്ത് വർഷത്തോളം പീഡിപ്പിച്ച നടൻ നദീം ഖാൻ...

Read More >>
മുംബൈയിലെ പാർപ്പിട സമുച്ചയത്തിന് നേരെ നടന്ന വെടിവെപ്പ്; നടൻ കമാൽ റാഷിദ് ഖാൻ മുംബൈ പോലീസ് പിടിയിൽ

Jan 24, 2026 12:24 PM

മുംബൈയിലെ പാർപ്പിട സമുച്ചയത്തിന് നേരെ നടന്ന വെടിവെപ്പ്; നടൻ കമാൽ റാഷിദ് ഖാൻ മുംബൈ പോലീസ് പിടിയിൽ

മുംബൈയിലെ പാർപ്പിട സമുച്ചയത്തിന് നേരെ നടന്ന വെടിവെപ്പ് കമാൽ റാഷിദ് ഖാൻ...

Read More >>
യഷിനൊപ്പം ഇനി നയൻതാരയുടെ വിളയാട്ടം; 'ടോക്സിക്കി'ലെ ഗംഗയായി ലേഡി സൂപ്പർസ്റ്റാർ എത്തി

Dec 31, 2025 05:12 PM

യഷിനൊപ്പം ഇനി നയൻതാരയുടെ വിളയാട്ടം; 'ടോക്സിക്കി'ലെ ഗംഗയായി ലേഡി സൂപ്പർസ്റ്റാർ എത്തി

യഷിന്റെ 19-ാം വജ്രായുധം, 'ടോക്സിക്' വരുന്നു, മലയാളി സ്പർശമുള്ള കന്നഡ വിസ്മയം, ലേഡി സൂപ്പർസ്റ്റാറിന്റെ 'ഗൺ' ലുക്ക്...

Read More >>
Top Stories










News Roundup