#gandhimatibalan | ക്ലാസിക് സിനിമകളുടെ നിർമാതാവ് ഗാന്ധിമതി ബാലന് അന്ത്യാഞ്ജലി; സംസ്കാരം ഇന്ന് വൈകീട്ട്

#gandhimatibalan | ക്ലാസിക് സിനിമകളുടെ നിർമാതാവ് ഗാന്ധിമതി ബാലന് അന്ത്യാഞ്ജലി; സംസ്കാരം ഇന്ന് വൈകീട്ട്
Apr 11, 2024 04:40 PM | By Athira V

തിരുവനന്തപുരം: അന്തരിച്ച പ്രമുഖ സിനിമ നിർമാതാവും വിതരണക്കാരനുമായ ഗാന്ധിമതി ബാലന് അന്ത്യഞ്‌ജലി. രാവിലെ 9 മണിയോടെ വഴുതക്കാട്ടെ ഫ്ലാറ്റിൽ എത്തിച്ച മൃതദേഹത്തിൽ ബന്ധുക്കളും സുഹൃത്തുക്കളും ആദരാഞ്ജലികൾ അർപ്പിച്ചു.

നടന്മാരായ ജഗദീഷ്, മണിയൻപിള്ള രാജു, നിർമ്മാതാക്കളായ ജി സുരേഷ് കുമാർ, രഞ്ജിത്ത്, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, മുൻ മന്ത്രി ഷിബു ബേബി ജോൺ തുടങ്ങിയവർ വീട്ടിലെത്തി.

അയ്യങ്കാളി ഹാളിലെ പൊതുദർശനത്തിന് ശേഷം അഞ്ചു മണിയോടെ തൈക്കാട് ശാന്തി കവാടത്തിലാണ് സംസ്‍കാരം. അസുഖ ബാധിതനായി ആശുപത്രിയിൽ കഴിയവേ ഇന്നലെ ഉച്ചയോടെയാണ് ഗാന്ധിമതി ബാലൻ അന്തരിച്ചത്.

എൺപതുകളിൽ പുറത്തിറങ്ങിയ മുപ്പത്തോളം മലയാള ചലച്ചിത്രങ്ങളുടെ നിർമാണ - വിതരണം ഗാന്ധിമതി ഫിലംസിന്റെ ബാനറിൽ ബാലൻ ആണ് നിർവഹിച്ചത്. ആദാമിന്റെ വാരിയെല്ല് , പഞ്ചവടിപ്പാലം, മൂന്നാം പക്കം , തൂവാനത്തുമ്പികൾ, സുഖമോ ദേവി, മാളൂട്ടി, നൊമ്പരത്തിപ്പൂവ്, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ, ഈ തണുത്ത വെളുപ്പാൻ കാലത്ത്, ഇരകൾ, പത്താമുദയം തുടങ്ങിയവയാണ് പ്രധാന സിനിമകള്‍.

വാണിജ്യവിജയം മാത്രം ലക്ഷ്യമിടാതെ, കലാമൂല്യത്തിന് പ്രാധാന്യമുള്ള ചലച്ചിത്രങ്ങൾ നിർമിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ച് , അതിൽ വിജയിച്ച അപൂർവം നിർമാതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം.

63ആം വയസിൽ ആലിബൈ എന്ന പേരിൽ സൈബർ ഫോറെൻസിക് സ്റ്റാർട്ട്അപ്പ് കമ്പനി സ്ഥാപിച്ച് രാജ്യത്തെ ഒട്ടു മിക്ക കുറ്റാന്വേഷണ ഏജൻസികൾക്കും സൈബർ ഇന്റലിജൻസ് സേവനം നൽകുന്ന സ്ഥാപനം ആയി വളർത്തി.

ഇവന്‍റ്സ് ഗാന്ധിമതി എന്ന ഇവന്റ്മാനേജ്മെന്റ് കമ്പനി ഉടമ കൂടിയായ ഗാന്ധിമതി ബാലൻ നാഷനൽ ഗെയിംസ് അടക്കം നിരവധി വലിയ പരിപാടികൾ സംഘടിപ്പിച്ച ഒരു മികച്ച സംഘാടകൻ ആയിരുന്നു. മലയാളം സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മ രൂപീകരിക്കുന്നതിന് നേതൃത്വം നൽകിയ ബാലൻ അമ്മ ഷോ എന്ന പേരിൽ നിരവധി താരനിശകൾ സംഘടിപ്പിച്ചിട്ടുണ്ട്.

ഗാന്ധിമതി എന്നത് ബാലന്റെ അമ്മയ്ക്ക് മഹാത്മാ ഗാന്ധി നൽകിയ പേരായിരുന്നു. അമ്മയുടെ പേര് സ്വന്തം പേരിനു മുന്നിൽ ചേർത്ത് വലിയൊരു ബ്രാൻഡായി വളർത്തി.

ചലച്ചിത്ര മേഖല കൂടാതെ സാഹിത്യ, സാമൂഹിക, സാംസ്‌കാരിക വേദികളിലെ നിറ സാന്നിധ്യം ആയിരുന്നു ബാലൻ . പ്ലാന്റേഷൻ, റിയൽ എസ്റ്റേറ്റ് ബിസിനസുകളിലും സജീവമായിരുന്നു. ബാലൻ വലിയ സുഹൃത്ത് വലയത്തിന് ഉടമയായിരുന്നു.

#tribute #film #producer #gandhimatibalan #cremation #today

Next TV

Related Stories
#keerthisuresh | കീര്‍ത്തി തന്നെയെഴുതിയ പ്രണയകവിതയും സാരിയില്‍, 405 മണിക്കൂര്‍ കൊണ്ട് നെയ്‌തെടുത്ത വിവാഹസാരി!

Dec 14, 2024 01:41 PM

#keerthisuresh | കീര്‍ത്തി തന്നെയെഴുതിയ പ്രണയകവിതയും സാരിയില്‍, 405 മണിക്കൂര്‍ കൊണ്ട് നെയ്‌തെടുത്ത വിവാഹസാരി!

പ്രശസ്ത ഡിസൈനര്‍ അനിത ഡോംഗ്രെയാണ് കീർത്തി വിവാഹത്തിന് ധരിച്ച കാഞ്ചീവരം സാരി ഡിസൈന്‍...

Read More >>
#Aishwaryalakshmi | ഫ്‌ളാറ്റില്‍ അറ്റകുറ്റപ്പണിയ്ക്ക് വന്നൊരാള്‍ വൈകിട്ട് ഒരു കൂട്ടം ആളുകളേയും കൂട്ടി വന്നു -ഐശ്വര്യ ലക്ഷ്മി

Dec 14, 2024 01:40 PM

#Aishwaryalakshmi | ഫ്‌ളാറ്റില്‍ അറ്റകുറ്റപ്പണിയ്ക്ക് വന്നൊരാള്‍ വൈകിട്ട് ഒരു കൂട്ടം ആളുകളേയും കൂട്ടി വന്നു -ഐശ്വര്യ ലക്ഷ്മി

സിനിമയുടെ ഭാഗമാകുന്നതോടെ സുഖവും സന്തോഷങ്ങളും അനുഭവിച്ചിട്ടുണ്ട്. അതുപോലെ തന്നെ മറുവശങ്ങളും അനുഭവിക്കേണ്ടി വരുമെന്നാണ് ഐശ്വര്യ...

Read More >>
#anusree | നടി അനുശ്രീയുടെ അച്ഛന്റെ കാർ മോഷ്ടിച്ചു; പ്രതിയെ പിടികൂടി പൊലീസ്

Dec 14, 2024 10:42 AM

#anusree | നടി അനുശ്രീയുടെ അച്ഛന്റെ കാർ മോഷ്ടിച്ചു; പ്രതിയെ പിടികൂടി പൊലീസ്

ഇഞ്ചക്കാട്ടെ സെക്കൻഡ് ഹാൻഡ് കാർ ഷോറൂമിൽ നിന്നാണ് അനുശ്രീയുടെ പിതാവിന്റെ കാർ പ്രതിയായ പ്രബിൻ...

Read More >>
 #paulyvalsan | 'എനിക്ക് മൂത്രമൊഴിക്കാൻ പോണം'; അവർ പിണങ്ങുമെന്ന് കരുതി കാരവാൻ ഉപയോ​ഗിക്കാതിരിക്കാറില്ല, ഭാവനയ്ക്കൊപ്പമുള്ള അനുഭവം പറഞ്ഞ് പൗളി

Dec 13, 2024 04:55 PM

#paulyvalsan | 'എനിക്ക് മൂത്രമൊഴിക്കാൻ പോണം'; അവർ പിണങ്ങുമെന്ന് കരുതി കാരവാൻ ഉപയോ​ഗിക്കാതിരിക്കാറില്ല, ഭാവനയ്ക്കൊപ്പമുള്ള അനുഭവം പറഞ്ഞ് പൗളി

സിനിമയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളിൽ‌ ഒന്ന് ആവശ്യമായ ടോയ്ലെറ്റ് സൗകര്യം ലൊക്കേഷനിൽ...

Read More >>
#gayathrisuresh | മാധവനും ഞാനും തമ്മിൽ ലവ്വാണ്, മാധവൻ വന്ന ശേഷം ജീവിതത്തിൽ ഒരുപാട് മാറ്റങ്ങളുണ്ടായി; ഗായത്രി സുരേഷ്

Dec 13, 2024 11:18 AM

#gayathrisuresh | മാധവനും ഞാനും തമ്മിൽ ലവ്വാണ്, മാധവൻ വന്ന ശേഷം ജീവിതത്തിൽ ഒരുപാട് മാറ്റങ്ങളുണ്ടായി; ഗായത്രി സുരേഷ്

ദേഹത്ത് ചാടിക്കയറിയും സോഫയിൽ ഓടിക്കയറിയും വളർത്തുനായകള്‍ അങ്ങനെ വീടിനുള്ളില്‍ സന്തോഷാന്തരീക്ഷം...

Read More >>
Top Stories