ചിമ്പു നായകനാകുന്ന പുതിയ ചിത്രമാണ് ഈശ്വരൻ സിനിമയുടെ സംവിധാനം സുശീന്ദ്രനാണ് . ചിത്രത്തിന്റെ ഫോട്ടോകള്‍ ഇതിനോടകംതന്നെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഈശ്വരൻ എന്ന ചിത്രവും തിയറ്ററില്‍ റിലീസ് ചെയ്യുമെന്നതാണ് പുതിയ വാര്‍ത്ത. ഇതുവരെ ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചിട്ടില്ല.
വിജയ്‍യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍ പൊങ്കല്‍ റിലീസായി ജനുവരി 13ന് തിയറ്ററിലെത്തും. ഒരു ഫാമിലി എന്റര്‍ടെയ്‍നര്‍ ആയി സുശീന്ദ്രൻ സംവിധാനം ചെയ്യുന്ന 'ഈശ്വരനും' പൊങ്കല്‍ റിലീസ് ആയി തിയറ്ററില്‍ എത്തുമെന്നാണ് വാര്‍ത്ത. ഒട്ടേറെ ആക്ഷൻ രംഗങ്ങളും മാസ് ഡയലോഗുകളും ചിത്രത്തിലുണ്ടാകും. സുശീന്ദ്രനും ചിമ്പുവും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'ഈശ്വരൻ'.
എന്തായാലും 'മാസ്റ്ററും' 'ഈശ്വരനുമൊക്കെ' തിയറ്ററില്‍ തന്നെയാകും എത്തുക. ചിമ്പുവിന്റെ തിരിച്ചുവരവാകും 'ഈശ്വരൻ' എന്ന സിനിമ . ഭാരതിരാജയും ബാല ശരവണനും മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. നിധി അഗർവാളാണ് നായിക.
Ishwaran is a new movie starring Chimpu