#Viral | ‘ധ്യാനേ നീ എത്ര വേണേൽ അപമാനിച്ചോ, പക്ഷെ പടത്തിന്റെ കഥ പറയരുത്’, ഓഫ് സ്‌ക്രീനിൽ നിന്ന് വിളിച്ചു പറഞ്ഞ് വിനീത് ശ്രീനിവാസൻ

#Viral | ‘ധ്യാനേ നീ എത്ര വേണേൽ അപമാനിച്ചോ, പക്ഷെ പടത്തിന്റെ കഥ പറയരുത്’, ഓഫ് സ്‌ക്രീനിൽ നിന്ന് വിളിച്ചു പറഞ്ഞ് വിനീത് ശ്രീനിവാസൻ
Apr 3, 2024 05:26 PM | By VIPIN P V

ഭിമുഖങ്ങളിൽ പലപ്പോഴും ഇറങ്ങാനിരിക്കുന്ന സിനിമയുടെ കഥകൾ വരെ വിളിച്ചു പറയുന്ന ആളാണ് ധ്യാൻ ശ്രീനിവാസൻ. പറഞ്ഞുകൊണ്ടിരിക്കുന്ന ഫ്ലോയിൽ അറിയാതെ തന്നെ ധ്യാൻ പല സിനിമകളുടെയും കഥ വിളിച്ചു പറഞ്ഞിട്ടുണ്ട്.

ഇത് സമൂഹ മാധ്യമങ്ങളിൽ അടക്കം വലിയ രീതിയിൽ ട്രോളുകൾക്കും മറ്റും കാരണമാകാറുണ്ട്.

ഇപ്പോഴിതാ പുതിയ ചിത്രമായ വർഷങ്ങൾക്ക് ശേഷം എന്ന സിനിമയുടെ അഭിമുഖത്തിൽ നടന്ന രസകരമായ ഒരു സംഭവമാണ് സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ് ആവുന്നത്.

ധ്യാൻ, വിശാഖ് സുബ്രമണ്യം, ബേസിൽ ജോസഫ് എന്നിവർ അഭിമുഖത്തിനിരിക്കുമ്പോൾ ഓഫ് സ്‌ക്രീനിൽ നിന്ന് വിനീത് ശ്രീനിവാസൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.

‘ധ്യാനേ നീ എത്ര വേണേൽ അപമാനിച്ചോ, പക്ഷെ പടത്തിന്റെ കഥ പറയരുത്’, എന്നാണ് വിനീത് ശ്രീനിവാസൻ വിളിച്ചു പറഞ്ഞത്.

ഈ വീഡിയോ സമൂഹ മാധ്യമങ്ങൾ ഇപ്പോൾ ഏറ്റെടുത്തിട്ടുണ്ട്. നിറയെ ട്രോളുകളാണ് ഈ വീഡിയോയ്ക്ക് താഴെ വരുന്നത്. ധ്യാൻ ശ്രീനിവാസൻ മുൻപ് പറഞ്ഞ കാര്യങ്ങളുമായി കൂട്ടിച്ചേർത്താണ് സോഷ്യൽ മീഡിയ ഈ വിഷയത്തെ ചർച്ച ചെയ്യുന്നത്.

അതേസമയം, ധ്യാൻ ശ്രീനിവാസൻ, ബേസിൽ ജോസഫ്, നിവിൻ പോളി, നീരജ് മാധവ്, പ്രണവ് മോഹൻലാൽ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘വർഷങ്ങൾക്ക് ശേഷം’ എന്ന വിനീത് ശ്രീനിവാസൻ ചിത്രം ഏപ്രിൽ 11 ന് തിയേറ്ററിൽ എത്തും.

വിശാഖ് സുബ്രമണ്യം നിർമിക്കുന്ന ചിത്രത്തിന്റെവ പ്രധാന ലൊക്കേഷൻ തമിഴ്‌നാട് ആണ്.

#VineethSrinivasan #shouted #offscreen, #no #matter #how #you #insult #me, #but #tell #story #film'.

Next TV

Related Stories
Top Stories










News Roundup






https://moviemax.in/-