വേടന് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചതിൽ വിമർശനവുമായി സംവിധായകൻ ശാന്തിവിള ദിനേശ്. ലെെംഗികാരോപണം നേരിടുന്ന വേടന് അവാർഡ് കൊടുത്തത് തെറ്റാണെന്ന് ശാന്തിവിള ദിനേശ് പറയുന്നു. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം. "പയ്യന് മികച്ച ഗാനരചനയ്ക്കുള്ള സർക്കാർ അവാർഡ് ബാറ്റ കൊടുക്കും പോലെ അങ്ങ് കൊടുത്തു. ഭാസ്കരൻ മാഷും വയലാറും യൂസഫലിയും ഒഎൻവി കുറുപ്പ് സാറുമൊക്കെ മൺമറഞ്ഞത് നന്നായി".
"അല്ലെങ്കിൽ ഈ പെണ്ണ്പിടിയൻ ചെറുക്കന്റെ കൂടെയായിരുന്നു ഇവർ മത്സരിക്കേണ്ടത്. ജൂറിക്ക് നാണമുണ്ടോ എന്നാലോചിച്ച് നോക്ക്. അവിടെ ഈ ശബ്ദം കൊടുക്കുന്ന സ്ത്രീ ഉണ്ടായിരുന്നല്ലോ. ദിലീപിനെ അധമൻ എന്ന് ആയിരം വട്ടം വിളിച്ചവർ" "എങ്ങനെ ഈ സ്ത്രീക്ക് തോന്നി ഈ ബലാത്സംഗ വീരന് മികച്ച ഗാനരചയിതാവിനുള്ള അവാർഡ് കൊടുക്കാൻ.
നാണമുണ്ടെങ്കിൽ ഈ സ്ത്രീ പറയുമോ. ഇനി പുറത്തിറങ്ങി ഇവർ വാചകമടിക്കുമോ. പ്രകാശ് രാജിന് ഈ ചെറുക്കനെ അറിയില്ലെന്ന് വെക്കാം. ഗൂഡാലോചന നടത്തിയെന്ന കേസിൽ ദിലീപിനെ പിടിച്ച് അകത്തിടാം, ദിലീപിന് ജാമ്യം നിഷേധിക്കാം. ദിലീപിനെ സർക്കാരിന് മാറ്റി നിർത്താം. അതിന് ഈ പെണ്ണുംപിള്ളയ്ക്ക് കയ്യടിക്കാനും അറിയാം" ശാന്തിവിള ദിനേശ് പറയുന്നു.
Rapper Vedan wins award, jury criticized
































