#kabeerkhan | അവര്‍ക്കത് ബുദ്ധിമുട്ടായിരുന്നു, ബ്രേക്ക് അപ്പിന് ശേഷം കത്രീനയും സല്‍മാനും ഒരുമിച്ച സിനിമ

#kabeerkhan | അവര്‍ക്കത് ബുദ്ധിമുട്ടായിരുന്നു, ബ്രേക്ക് അപ്പിന് ശേഷം കത്രീനയും സല്‍മാനും ഒരുമിച്ച സിനിമ
Mar 31, 2024 01:31 PM | By Kavya N

ഒരു കാലത്ത് ബോളിവുഡും മാധ്യമങ്ങളും ഒരുപോലെ കൊണ്ടാടിയ പ്രണയാണ് സല്‍മാന്‍ ഖാന്റെയും കത്രീന കൈഫിന്റെയും. ബ്രേക്ക് അപ്പിന് ശേഷം ഇരുവരും ഒന്നിച്ചഭിനയിച്ച ചിത്രമായിരുന്നു ഏക് ഥാ ടൈഗര്‍. ബോക്‌സ് ഓഫീസില്‍ ഹിറ്റായ ചിത്രത്തില്‍ പക്ഷെ ഒരുമിച്ച് അഭിനയിക്കാന്‍ ഇരുവര്‍ക്കും ബുദ്ധിമുട്ടായിരുന്നു എന്ന് പറയുയാണ് സംവിധായകനായ കബീര്‍ ഖാന്‍. ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. മുന്‍ കാമുകിയായ കത്രീന കൈഫിനൊപ്പം അഭിനയിക്കുക എന്നതും അന്ന് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നായിരുന്നു.

എന്നിരുന്നാലും തനിക്ക് കത്രീന തന്നെ സോയ എന്ന കഥാപാത്രം ചെയ്യണമെന്ന് നിര്‍ബന്ധമായിരുന്നുവെന്നും കബീര്‍ ഖാന്‍ പറഞ്ഞു. 'അന്ന് ഞങ്ങള്‍ സല്‍മാന്‍ ഖാന്റെ വീട്ടില്‍ നിന്ന് പോരുകയാണ്. അവസാനം അന്ന് അദ്ദേഹം സിനിമ ചെയ്യാമെന്ന് പറഞ്ഞു. കാരണം കത്രീന നേരത്തെ തന്നെ സിനിമ ചെയ്യാമെന്ന് അഗ്രീമെന്റില്‍ സൈന്‍ ചെയ്തുകഴിഞ്ഞിരുന്നു. ഞാന്‍ കുടുംബത്തില്‍ നിന്ന് സിനിമയിലേക്ക് ഒരാളെ വിളിക്കുമെങ്കില്‍ അത് കത്രീനായിയരിക്കും.

കാരണം കത്രീനയുമായി എനിക്കും ഭാര്യയ്ക്കും മക്കള്‍ക്കുമെല്ലാം അത്രയും അടുപ്പമുണ്ട്.കത്രീനയെ സോയ എന്ന കഥാപാത്രമായി ഉറപ്പിച്ചിരുന്നു. പിന്നെ സല്‍മാന്‍ ഖാനെയായിരുന്നു വേണ്ടിയിരുന്നത് കബീര്‍ ഖാന്‍ പറഞ്ഞു. സല്‍മാന്‍ ഖാന്റെ ഡേറ്റ് കിട്ടുന്നതിനായാണ് അദ്ദേഹത്തെ കാണാന്‍ പുറപ്പെട്ടത്. നായിക കത്രീനയാണെന്ന് അന്ന് കാണാന്‍ പോയപ്പോള്‍ തന്നെ പറഞ്ഞു. എനിക്ക് കത്രീനയുമായുള്ള അടുപ്പത്തെക്കുറിച്ച് സല്‍മാന് നന്നായി അറിയുകയും ചെയ്യാം.

അങ്ങനെ സല്‍മാന്റെ സമ്മതവും വാങ്ങി ഞാനും ആദിത്യ ചോപ്രയും കൂടെ തിരിച്ച് അപാര്‍ട്‌മെന്റിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്.ഞങ്ങള്‍ രണ്ട് പേരും കുറെ നേരത്തിന് ഒന്നും സംസാരിച്ചില്ല. സല്‍മാന്‍ ഖാനെ ആദ്യമായാണ് കാസ്റ്റ് ചെയ്യുന്നത്. കുറെ നേരം ഒന്നും മിണ്ടാതിരുന്ന ശേഷം ആദിത്യ ചോപ്ര പറഞ്ഞു, വലിയ കാസ്റ്റിനെ തന്നെയാണ് നമുക്ക് കിട്ടിയിരിക്കുന്നതെന്ന്. അങ്ങനെ തൊട്ടടുത്ത ദിവസം തന്നെ സിനിമ പ്രഖ്യാപിച്ചുവെന്നും കബീര്‍ ഖാന്‍ പറയുന്നു. ഏക് താ ടൈഗര്‍ വലിയ ഹിറ്റായിരുന്നു. ഇന്ത്യന്‍ സ്‌പൈ ആയിട്ടായിരുന്നു സല്‍മാന്‍ ഖാന്‍ ചിത്രത്തില്‍ അഭിനയിച്ചത്.

#It #difficult #them #Kathrina #Salman #together #movie #after #breakup

Next TV

Related Stories
27 ദിവസം ജയിലിൽ! മനുഷ്യത്വരഹിതമായ ആക്രമണങ്ങൾ നേരിടേണ്ടി വന്നപ്പോഴും നിശബ്ദത; ഒടുവിൽ നന്ദി പറഞ്ഞ് റിയ

Mar 23, 2025 11:55 AM

27 ദിവസം ജയിലിൽ! മനുഷ്യത്വരഹിതമായ ആക്രമണങ്ങൾ നേരിടേണ്ടി വന്നപ്പോഴും നിശബ്ദത; ഒടുവിൽ നന്ദി പറഞ്ഞ് റിയ

നീതി തേടുന്നവർക്ക് ഈ രാജ്യം ഇപ്പോഴും സുരക്ഷിതമാണെന്നും കേസിന്റെ എല്ലാ വശങ്ങളും അന്വേഷിക്കാൻ തയ്യാറായതിൽ സിബിഐയോട് നന്ദിയുണ്ടെന്നും സതീഷ്...

Read More >>
സുശാന്ത് സിങ് രാജ്പുതിൻ്റേത് ആത്മഹത്യ തന്നെ: കൊലപാതകമെന്നതിന് തെളിവില്ലെന്ന് സിബിഐ

Mar 22, 2025 10:38 PM

സുശാന്ത് സിങ് രാജ്പുതിൻ്റേത് ആത്മഹത്യ തന്നെ: കൊലപാതകമെന്നതിന് തെളിവില്ലെന്ന് സിബിഐ

സിബിഐ തങ്ങളുടെ കണ്ടെത്തലുകൾ മുംബൈയിലെ ഒരു പ്രത്യേക കോടതിയിലാണ്...

Read More >>
'അന്ന് മുതല്‍ ഞാന്‍ ഒന്നുകരുതിയിരിക്കുമായിരുന്നു'; എട്ടാം വയസ്സിൽ ഒരാൾ മോശമായി സ്പർശിച്ചെന്ന് നടി

Mar 22, 2025 03:26 PM

'അന്ന് മുതല്‍ ഞാന്‍ ഒന്നുകരുതിയിരിക്കുമായിരുന്നു'; എട്ടാം വയസ്സിൽ ഒരാൾ മോശമായി സ്പർശിച്ചെന്ന് നടി

എന്നെ കൊണ്ട് ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും ഈ മേഖലയില്‍ ഞാന്‍ ഒരിക്കലും വിജയിക്കില്ലെന്നും...

Read More >>
അ​ർ​ബു​ദ ചി​കി​ത്സ​ക്കിടെ ഉംറക്കായി ഹിന ഖാൻ വിശുദ്ധഭൂമിയിൽ

Mar 19, 2025 12:37 PM

അ​ർ​ബു​ദ ചി​കി​ത്സ​ക്കിടെ ഉംറക്കായി ഹിന ഖാൻ വിശുദ്ധഭൂമിയിൽ

ഉം​റ ച​ട​ങ്ങി​നി​ടെ​യു​ള്ള ത​ന്റെ വി​വി​ധ ചി​ത്ര​ങ്ങ​ൾ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച അ​വ​ർ, പു​ണ്യ​ക​ർ​മം നി​ർ​വ​ഹി​ക്കാ​ൻ...

Read More >>
Top Stories










News Roundup