തമിഴിലെ ഹിറ്റ്‌മേക്കര്‍ ബാല സംവിധാനം ചെയ്യുന്ന വണങ്കാന്‍ ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. അരുണ്‍ വിജയ് നായകനായ ചിത്രം ബാലയുടെ തന്നെ പിതാമഹനിലെ വിക്രത്തിന്‍റെ റോളിനെ ഓര്‍മ്മിപ്പിക്കുന്നതാണ് എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
ആക്ഷന്‍ പശ്ചാത്തലത്തിലാണ് ചിത്രം എന്നത് മാത്രമാണ് ടീസര്‍ നല്‍കുന്ന സൂചന. റോഷ്‌നി പ്രകാശ്, സമുദ്രക്കനി, മിഷ്‌കിന്‍, റിദ്ധ, ഛായാ ദേവി, ബാല ശിവജി, ഷണ്മുഖരാജന്‍, യോഹാന്‍ ചാക്കോ തുടങ്ങിയവരാണ് മറ്റുപ്രധാനവേഷങ്ങളില്‍.
ബാലതന്നെയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. നേരത്തെ സൂര്യയെ നായകനായി പ്രഖ്യാപിച്ച് ഷൂട്ടിങ് തുടങ്ങുകയും ചെയ്ത ചിത്രമാണ് വണങ്കാന്‍. അതിന്‍റെ നിര്‍മ്മാണവും സൂര്യയുടെ 2ഡി പ്രൊഡക്ഷനായിരുന്നു.
എന്നാല്‍ പിന്നീട് സൂര്യ പിന്മാറുകയും ചെയ്ത ചിത്രം നിന്ന് പോവുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് അരുണ്‍ വിജയ് ചിത്രത്തിലേക്ക് എത്തുന്നത്. അതേ സമയം ഈ ചിത്രത്തില്‍ നിന്നും എന്തുകൊണ്ട് സൂര്യ പിന്‍മാറി എന്ന കാര്യം വെളിപ്പെടുത്തുകയാണ് സിനിമ ജേര്‍ണലിസ്റ്റായ ചെയ്യാര്‍ ബാലു ഒരു യൂട്യൂബ് അഭിമുഖത്തില്‍.
സാധാരണ ഒരു താരത്തിനും തന്‍റെ ക്രിയേറ്റീവ് സ്പേസില്‍ പ്രവേശനം നല്‍കാത്ത സംവിധായകനാണ് ബാല. കഥ പോലും ഒരു താരത്തിനോടും പറയില്ല. വേണ്ടത് അഭിനയിപ്പിച്ച് എടുക്കുക എന്നതാണ് രീതി. പിതാമഹന് ശേഷം ആദ്യമായി ബാലയും സൂര്യയും ഒന്നിക്കുന്നു എന്നതായിരുന്നു വണങ്കാന്‍റെ പ്രത്യേകത.
എന്നാല്‍ ഇപ്പോള്‍ താരമായി നില്‍ക്കുന്ന സൂര്യയെ അല്ല ബാല കണ്ടത്. അയാള്‍ക്ക് സൂര്യ നന്ദയില്‍ അഭിനയിച്ചിരുന്ന അതേ സൂര്യ തന്നെയാണ്. ഷൂട്ടിംഗ് ആരംഭിച്ച അന്ന് മുതല്‍ ഓടാനും ചാടനും പറയുന്നു. അത് ചെയ്യിക്കുന്നു ഇത് ചെയ്യിക്കുന്നു.
എന്നാല്‍ എന്താണ് കഥയെന്ന് പറയുന്നില്ല. ഒടുക്കം സൂര്യ നേരിട്ട് ചോദിച്ചു എന്താണ് സാര്‍ ഇതിന്‍റെ കഥ. ഒരു നിര്‍മ്മാതാവ് എന്ന നിലയില്‍ കൂടിയാകാം അത് സൂര്യ ചോദിച്ചത്. ഇത് ബാല ഒരു അപമാനമായി എടുത്തു.
പിറ്റേ ദിവസം മുതല്‍ രംഗം കടുത്തതായി ബീച്ചില്‍ പൊരിവെയിലത്ത് മണിക്കൂറുകള്‍ സൂര്യയെ ബാല നടത്തിച്ചു. നൂറുകണക്കിന് ജൂനിയര്‍ ആര്‍ടിസ്റ്റുകളുടെ മുന്നില്‍ വച്ച് ചീത്ത വിളിച്ചു. ഒടുക്കം രണ്ട് ദിവസത്തില്‍ സൂര്യ തീരുമാനത്തില്‍ എത്തി ചിത്രത്തിന് ഇതുവരെ കോടികള്‍ ചിലവാക്കി എങ്കിലും വണങ്കാനുമായി മുന്നോട്ട് പോകേണ്ടെന്ന തീരുമാനമാണ് സൂര്യ എടുത്തത്.
ഇതോടെ ബാലയ്ക്കും സൂര്യയ്ക്കും ഇടയിലുള്ള എല്ലാ ബന്ധവും അവസാനിച്ചു. എന്തായാലും സൂര്യ പിന്‍മാറിയ പടം ഏറെ കഷ്ടപ്പെട്ടാണ് വീണ്ടും ബാല അരുണ്‍ വിജയിയെ വച്ച് എടുത്തത്.
കരിയറില്‍ വലിയൊരു ബ്രേക്ക് ആഗ്രഹിക്കുന്ന അരുണ്‍ എന്ത് കഷ്ടപ്പാട് സഹിച്ചും ബാലയുടെ ചിത്രത്തിലെ വേഷം ചെയ്യാന്‍ തയ്യാറായിരുന്നു.
എന്നാല്‍ വണങ്കാനില്‍ നിന്നും സൂര്യ പിന്‍മാറിയപ്പോള്‍ രണ്ടുപേരും ഈ സംഭവം ഒന്നും പുറത്ത് അറിയിക്കാതെ പത്രകുറിപ്പ് ഇറക്കിയിരുന്നു - ചെയ്യാര്‍ ബാലു പറയുന്നു.
#director #suffered #breaking #down #beach #Poriveilath; #Losing #crores, #Suriya #won't #film