#Rambha | താര റാണിയായിരിക്കെ കട ബാധ്യത; വീട് വരെ വിൽക്കേണ്ടി വന്നു; രംഭയ്ക്ക് സംഭവിച്ചത്

#Rambha |  താര റാണിയായിരിക്കെ കട ബാധ്യത; വീട് വരെ വിൽക്കേണ്ടി വന്നു; രംഭയ്ക്ക് സംഭവിച്ചത്
Feb 25, 2024 11:50 AM | By Kavya N

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്ത് രംഭയുണ്ടാക്കിയ തരം​ഗം ചെറുതല്ല. നിരവധി ഹിറ്റ് സിനിമകളിൽ അഭിനയിച്ച രംഭ ​ഗ്ലാമറസ് ക്യൂനായി തിളങ്ങി. സർ​ഗം എന്ന മലയാള സിനിമയിലൂടെയാണ് രംഭ സിനിമാ രം​ഗത്തേക്ക് കടന്ന് വരുന്നത്. രംഭയ്ക്ക് തന്റേതായ സ്ഥാനം സിനിമാ ലോകത്തുണ്ടായിരുന്നു. വിവാഹശേഷമാണ് രംഭ അഭിനയ രം​ഗം വിട്ടത്. ഭർത്താവിനും മക്കൾക്കുമൊപ്പം കുടുംബ ജീവിതം നയിക്കുകയാണ് രംഭയിന്ന്. കരിയറിൽ പേരും പ്രശസ്തിയും ലഭിച്ചെങ്കിലും പ്രതിസന്ധികളും രംഭയ്ക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്.

ഇതിലൊന്ന് സാമ്പത്തിക പ്രതിസന്ധിയായിരുന്നു. ത്രീ റോസസ് എന്ന സിനിമ നിർമ്മിച്ചതോടെയാണ് രംഭയ്ക്ക് സാമ്പത്തിക പ്രശ്നങ്ങൾ വന്നത്. ത്രീ റോസസ് പക്ഷെ ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു. ഇതോടെ രംഭയ്ക്ക് കട ബാധ്യതകൾ വന്നു. സ്ഥിതി വഷളാകും മുമ്പ് ചെന്നെെയിലെ തന്റെയൊരു വീട് വിറ്റ് രംഭ കടം വീട്ടി. അന്ന് ചെക്ക് ബൗൺസ് കേസ് വരെ രംഭയ്ക്കെതിരെ വന്നിരുന്നു. ത്രീ റോസസിന്റെ പരാജയമുണ്ടാക്കിയ പ്രശ്നങ്ങൾക്കിടെ തമിഴ് സിനിമാ രം​ഗത്ത് നിന്നും ചെറിയൊരു ഇടവേളയും രംഭയ്ക്കെടുക്കേണ്ടി വന്നു.

ത്രീ റോസസിന് ശേഷം പഴയ പോലെ ഹിറ്റ് സിനിമകൾ തമിഴിൽ നിന്നും രംഭയ്ക്ക് ലഭിച്ചിട്ടില്ല. 2010 ലാണ് രംഭ വിവാഹിതയാകുന്നത്. ശ്രീലങ്കക്കാരനായ ഇന്ദ്രകുമാർ പത്മനാഥനാണ് രംഭയുടെ ഭർത്താവ്. കാനഡയിൽ ബിസിനസുകാരനാണ് ഇദ്ദേഹം. അടുത്തിടെ നൽകിയ അഭിമുഖത്തിൽ കുടുംബ ജീവിതത്തെക്കുറിച്ച് രംഭ സംസാരിക്കുകയുണ്ടായി. കുടുംബ ജീവിതമാണ് താനെന്നും ആ​ഗ്രഹിച്ചതെന്ന് രംഭ പറഞ്ഞു.സിനിമാ രം​ഗത്തേക്ക് പേരിന് തിരിച്ച് വരാൻ താൽപര്യമില്ലെന്നും നടി വ്യക്തമാക്കി.

വിവാഹത്തിന് ശേഷം ചില ഷോകൾ ചെയ്തെങ്കിലും കുട്ടികളുള്ളതിനാൽ അത് മുന്നോട്ട് കൊണ്ട് പോകാൻ ബുദ്ധിമുട്ടായി. കുട്ടികൾക്ക് ഏഴ് വയസ് വരെ മാതാപിതാക്കളുടെ സാമീപ്യം ആവശ്യമാണ്. മക്കളെ ഈ പ്രായത്തിലേക്ക് പിന്നീട് തനിക്ക് തിരിച്ച് കിട്ടില്ലെന്നും രംഭ അഭിമുഖത്തിൽ പറഞ്ഞു. കുട്ടികളെ നോക്കാൻ ആരെയെങ്കിലും ഏർപ്പാടാക്കാമെന്ന് ഭർത്താവ് പറഞ്ഞതാണ്. പക്ഷെ താനതിന് തയ്യാറായില്ലെന്നും രംഭ വ്യക്തമാക്കി.

#Debt #liability #queen #Even #house #sold #What #happened #Rambha

Next TV

Related Stories
'കമ്മിറ്റ്' ..... ഗാനത്തിന് ഒപ്പം വൈറലായി നടി പ്രിയ പി വാരിയർ ;  ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിക്കുന്നത് രണ്ട് മില്യൺ വ്യൂവേഴ്സ്

Dec 4, 2025 04:10 PM

'കമ്മിറ്റ്' ..... ഗാനത്തിന് ഒപ്പം വൈറലായി നടി പ്രിയ പി വാരിയർ ; ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിക്കുന്നത് രണ്ട് മില്യൺ വ്യൂവേഴ്സ്

വൈറലായി നടി പ്രിയ പി വാരിയർ ,'കമ്മിറ്റ്' ഗാനത്തിന് രണ്ട് മില്യൺ വ്യൂവേഴ്സ്...

Read More >>
Top Stories