(moviemax.in) ബോളിവുഡിലെ ചില പ്രമുഖർ മറ്റുള്ളവരുടെ സ്വകാര്യജീവിതം ചോർത്തിയെടുക്കുന്നുവെന്ന് നടി കങ്കണ റണൗട്ട്. പല ജനപ്രിയ സിനിമാ പ്രവർത്തകരും ഡാർക്ക് വെബ്ബിലുണ്ടെന്നും അവർ അതിൽ പല നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും കങ്കണ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചു.
ഡാർക്ക് വെബ്ബിനെതിരെയും കേന്ദ്രം എന്തെങ്കിലും ചെയ്യണമെന്ന് കങ്കണ ആവശ്യപ്പെട്ടിരുന്നു. കൂടാതെ മറ്റുള്ളവരുടെ വാട്ട്‌സ്ആപ്പ്, മെയിലുകൾ പോലുള്ള ആശയവിനിമയമാർഗങ്ങൾ ഹാക്ക് ചെയ്യുകയും ചെയ്യുന്നു. അവരെ പൊളിച്ചടുക്കിയാൽ പല വമ്പൻമാരും വെളിപ്പെടുമെന്നും കങ്കണ ഇൻസ്റ്റയിൽ കുറിച്ചു.
അതേസമയം, താൻ സംവിധാനം ചെയ്യുന്ന എമർജൻസി എന്ന ചിത്രത്തിന്റെ ജോലിത്തിരക്കിലാണ് കങ്കണ. തിരക്കഥയും പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നതും കങ്കണയാണ്. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയായാണ് നടി ചിത്രത്തിൽ എത്തുന്നത്. കൂടാതെ മലയാളി നടനായ വിശാഖ് നായരും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.
#Many #filmmakers #darkweb #stealing #privacy #others #KanganaRanaut