#akhilmarar | പാർട്ടിക്കുള്ളിൽ എന്റെ പേരിൽ ഒരടി വേണ്ട, ഇനി എന്നെ ഒരു രാഷ്ട്രീയ പരിപാടിയിലും ക്ഷണിക്കരുത് - അഖിൽ മാരാർ

#akhilmarar | പാർട്ടിക്കുള്ളിൽ എന്റെ പേരിൽ ഒരടി വേണ്ട,  ഇനി എന്നെ ഒരു രാഷ്ട്രീയ പരിപാടിയിലും ക്ഷണിക്കരുത് - അഖിൽ മാരാർ
Feb 23, 2024 06:55 AM | By Susmitha Surendran

മലയാളികൾക്ക് സുപരിചിതമായ താരമാണ് അഖിൽ മാരാർ. ബി​ഗ്ബോസിലൂടെ ആണ് താരം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്.തൃശൂരിൽ സുരേഷ് ഗോപി ജയിക്കാനുള്ള സാധ്യതയും അതിനുള്ള കാരണങ്ങളും പറഞ്ഞത് കൊണ്ടാണ് നിലവിൽ തനിക്ക് സംഘി പട്ടം ചാർത്താനുള്ള കാരണമെന്ന് അഖിൽ മാരാർ.

തന്നെ വിമർശിക്കുന്നത് ഉള്ളിൽ വർഗീയതയും വിവരക്കേടും കൊണ്ട് നടക്കുന്ന സമൂഹവുമായി യാതൊരു ബന്ധവും ഇല്ലാത്ത കോൺഗ്രസ് എന്ന പാർട്ടിക്ക് തന്നെ ശാപമായ കുറച്ചു പേരാണെന്നും അഖിൽ പറഞ്ഞു.


അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇതാണ്,

ഒരു കൊച്ചു കുറിപ്പ് കൂടി ആവശ്യമുള്ളത് കൊണ്ട് എഴുതുന്നു….എന്തിനാണോ ഈ അഖിൽ മാരാരെ പോലെയുള്ള സംഘികളെ കോൺ​ഗ്രസ്സ് വേദികളിൽ വിളിക്കുന്നു…? തൃശൂരിൽ സുരേഷ് ഗോപി ജയിക്കാനുള്ള സാധ്യത അതിനുള്ള കാരണങ്ങൾ പറഞ്ഞതാണ് നിലവിലെ സംഘി പട്ടത്തിന് കാരണം..അങ്ങനെ എങ്കിൽ കുറച്ചു കൂടി കാര്യങ്ങൾ വ്യക്തമായി പറയുന്നു…

വരാൻ പോകുന്ന ലോകസഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടത് പക്ഷം വലിയ മുന്നേറ്റം ഉണ്ടാക്കും.. യുഡിഫ് ജയിക്കും എന്നുറപ്പുള്ള സീറ്റുകൾ കൂടുതലും ഘടക കക്ഷികളുടെ സീറ്റ് ആയിരിക്കും..

തിരുവനന്തപുരം ശശി തരൂരും, ആറ്റിങ്ങൽ അടൂർ പ്രകാശും, എറണാകുളം ഹൈബി ഈടനും,വയനാട്ടിൽ രാഹുൽ ഗാന്ധിയും ഉൾപ്പെടെ 8സീറ്റുകൾ യുഡിഫ് മുന്നണിക്ക് ഏറെക്കുറെ ഉറപ്പിക്കാം…


ബാക്കിയുള്ള മണ്ഡലങ്ങളിൽ തൃശൂർ ഒഴികെ ഇടത് ആധിപത്യം ഉണ്ടാകാനുള്ള സാഹചര്യം ആണ്..തൃശൂരിൽ സിപിഎം സുരേഷ് ഗോപിയെ ജയിപ്പിക്കും പകരം വീണ വിജയനെ കേന്ദ്രം രക്ഷിക്കും എന്ന കാപ്സൂൽ കെ എം ഷാജി കഴിഞ്ഞ ദിവസം പ്രസംഗത്തിൽ പരാമർശിച്ചത് തോൽവി മുൻകൂട്ടി കണ്ടത് കൊണ്ടാണെന്നു മനസിലാക്കാം…

എന്നെ വിമർശിക്കുന്ന ഉള്ളിൽ വർഗീയതയും വിവരക്കേടും കൊണ്ട് നടക്കുന്ന സമൂഹവുമായി യാതൊരു ബന്ധവും ഇല്ലാത്ത കോൺഗ്രസ് എന്ന പാർട്ടിക്ക് തന്നെ ശാപമായ കുറച്ചു പേര്.. അതിൽ സ്വന്തം വാർഡിൽ മത്സരിച്ചാൽ ജയിക്കാത്തവർ മുതൽ നിയമസഭയിൽ അപ്പന്റെ കുണ്ടി തഴമ്പിൽ മത്സരിച്ചവരും ഉണ്ട്….

അവന്മാർ അറിയാൻ, ലക്ഷ്വ ദ്വീപ് വിഷയം വന്നപ്പോൾ ജനം ടി വി യിൽ പോയിരുന്നു ബിജെപി യുടെ നിലപാടിനെ വിമർശിച്ച എന്നെ നിങ്ങൾക്ക് ഓർമ ഇല്ലെങ്കിലും പ്രഹുൽ പോടാ പട്ടേൽ എന്ന പേരും ട്രോളും ഓർമ ഉണ്ടാവും.

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചപ്പോൾ വയനാടിനെ പാകിസ്ഥാൻ ആക്കി മാറ്റാൻ ശ്രമിച്ച അമിത് ഷയുടെ വർഗീയ പ്രസ്താവനയ്ക്കെതിരെ ഞാൻ പറഞ്ഞതും നിങ്ങൾക്ക് അറിയില്ല…

മനുഷ്യരേക്കാൾ ബിജെപി യ്ക്ക് പ്രിയം ദൈവങ്ങൾ ആണെന്ന് ഞാൻ പറഞ്ഞത് നിങ്ങൾക്ക് ഓർമ ഉണ്ടാവില്ല..ബിഗ് ബോസ്സിൽ ജയിച്ച ശേഷം ചാണ്ടി ഉമ്മന്റെ പ്രചാരണ സ്ഥലത്തു പോയതും നിങ്ങൾക് ഓർമ ഇല്ല..

രമേശ്‌ ചെന്നിത്തല,കൊടിക്കുന്നിൽ, അടൂർ പ്രകാശ്,കെ സുധാകരൻ തുടങ്ങിയ നേതാക്കളുടെ ക്ഷണ പ്രകാരം വിവിധ കോൺഗ്രസ് പരിപാടികളിൽ പങ്കെടുത്തതും നിങ്ങൾക്ക് ഓർമ ഉണ്ടാകില്ല..

കരളു പോയവൻ കള്ള് കുടിച്ചാൽ അവൻ ചത്തു പോകും എന്ന് പറയാൻ എം.ബി.ബി.എസ് ഒന്നും പടിക്കണ്ട… അത് കൊണ്ട് തന്നെ സത്യങ്ങൾ തുറന്ന് പറഞ്ഞു തന്നെ ഞാൻ മുന്നോട്ടു സഞ്ചരിക്കും..

എന്തായാലും സംഘി ആയി.. ഇത് കൂടി പറയുന്നു…ഹൈന്ദവ ബോധം ഉള്ള മതേതര മൂല്യം ഉള്ള ഒരു ഭാരതീയനായി എന്റെ നാടിനും ഈ നാടിന്റെ സത്വ ബോധവും സംസ്കാരവും അറിവും നശിപ്പിക്കാൻ കൂട്ട് നിൽക്കാത്ത ദേശീയ ബോധം ഉയർത്തി പിടിക്കാൻ ഒരു മതത്തെയും ഭയക്കാത്ത ഒരു കോൺഗ്രസുകാരൻ ഉണ്ടെങ്കിൽ അതിലൊരാൾ ഞാൻ ആയിരിക്കും..

അതല്ല മതേതരത്വം എന്ന് പറഞ്ഞാൽ ഹൈന്ദവ മതത്തെ ആക്ഷേപിക്കുന്നതും മറ്റ് മതങ്ങളുടെ തെറ്റുകളെ പ്രീണിപ്പിക്കുന്നതും ആണെങ്കിൽ ഞാൻ ആക്കൂട്ടത്തിൽ പെടില്ല… എത്രയും വേഗം കെപിസിസി യ്ക്കു നിങ്ങൾ ഒരു നിവേദനം കൊടുക്കുക .

കോൺഗ്രെസ്സുകാർ അഖിൽ മാരാരെ വിളിക്കരുത്… കാരണം അയാൾ ഒരു ഭാരതീയ ബോധം ഉള്ള വ്യക്തമായ കാഴ്ചപ്പാട് ഉള്ള, കപട മതേതരത്വം പറയാത്ത, യാഥാർത് ബോധം ഉള്ള, പാവപെട്ടവരെ മനസിലാക്കാൻ ബോധമുള്ള,അതിലുപരി ഇല്ലാതാക്കാൻ പരമാവധി ശ്രമിച്ചവരുടെ മുന്നിൽ ഒറ്റയ്ക്ക് സഞ്ചരിച്ചു ജീവിതത്തോട് പട വെട്ടി ജയിച്ചവൻ ആണെന്ന്… നമ്മൾക്കോ നട്ടെല്ല് ഇല്ല അതുള്ളവരെ നമ്മൾ എന്തിനു വിളിക്കണം..

NB :സ്വന്തം പാർട്ടിയിൽ ഉള്ള നേതാക്കളെ അംഗീകരിക്കാത്ത പാർട്ടിയിൽ തന്നെ നൂറു ഗ്രൂപ്പിൽ നിൽക്കുന്ന ഇവന്മാർ എനിക്കെതിരെ പറഞ്ഞതിൽ എനിക്ക് ഒരു മാങ്ങ തൊലിയുമില്ല.. എന്നിരുന്നാലും പാർട്ടിക്കുള്ളിൽ എന്റെ പേരിൽ ഒരടി വേണ്ട… ആരും ദയവ് ചെയ്ത് എന്നെ ഒരു രാഷ്ട്രീയ പരിപാടിയിലും ക്ഷണിക്കരുത്….

#Don't #take #step #my #behalf #party #don't #invite #me #any #political #event #AkhilMarar

Next TV

Related Stories
Top Stories










News Roundup






https://moviemax.in/-