#thesnikhan | വിവാഹത്തിന് കൈയകലത്തില്‍ സുബിയെ ദൈവം തിരികെ വിളിച്ചു! ആ വ്‌ളോഗ് ഇപ്പോഴും വേദനയായി തുടരുന്നു

#thesnikhan | വിവാഹത്തിന് കൈയകലത്തില്‍ സുബിയെ ദൈവം തിരികെ വിളിച്ചു! ആ വ്‌ളോഗ് ഇപ്പോഴും വേദനയായി തുടരുന്നു
Feb 22, 2024 10:31 PM | By Athira V

മിമിക്രി കാണിച്ചും സ്‌കിറ്റ് കളിച്ചും വേദികളില്‍ നിറസാന്നിധ്യമായിരുന്നു സുബി സുരേഷ്. വിദേശരാജ്യങ്ങളിലടക്കം നിരന്തരം പരിപാടി അവതരിപ്പിച്ചിരുന്ന സുബിയുടെ കരിയര്‍ വളരെ ചെറുപ്പത്തില്‍ തുടങ്ങിയതാണ്. സ്ത്രീകള്‍ മിമിക്രിയില്‍ അത്ര സജീവമല്ലാത്ത കാലത്തേ സുബി ആ രംഗത്ത് നിറസാന്നിധ്യമായിരുന്നു. അതുകൊണ്ട് തന്നെ വലിയൊരു ആരാധക പിന്‍ബലം നടിയ്ക്കുണ്ടായിരുന്നു.

കുടുംബത്തിന് വേണ്ടി കഷ്ടപ്പെട്ട് ജീവിച്ചിരുന്ന സുബി വിവാഹം കഴിക്കാന്‍ ഏറെ വൈകിയിരുന്നു. ഏകദേശം അതിനുള്ള മുന്നൊരുക്കങ്ങള്‍ നടത്തി കൊണ്ടിരിക്കുമ്പോഴായിരുന്നു നടിയുടെ വിയോഗം. ഒരു വര്‍ഷം കഴിഞ്ഞിട്ടും സുബിയുടെ വേര്‍പാടുണ്ടാക്കിയ വേദനയിലാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും. ഇപ്പോഴിതാ സുബിയുടെ വിവാഹത്തെ കുറിച്ചും അവസാനമായി കണ്ടതിനെ പറ്റിയും നടി തെസ്‌നി ഖാന്‍ മുന്‍പ് പറഞ്ഞ കാര്യങ്ങള്‍ വീണ്ടും വൈറലാവുകയാണ്.

'സുബീ, എപ്പോഴും ഇങ്ങനെ മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിച്ചാല്‍ മതിയോ, നിനക്കും ഒരു വിവാഹമെല്ലാം കഴിക്കണ്ടേ? എന്ന് ചോദിച്ചാല്‍ സമയമാകട്ടെ ചേച്ചീ, ഇപ്പോള്‍ നല്ല സന്തോഷമുണ്ട്. വലിയ ദു:ഖമൊന്നുമില്ല. ഇങ്ങനെ തന്നെയങ്ങ് പോകട്ടെ എന്നാണ്', സുബി പറയാറുള്ളതെന്ന് തെസ്‌നി ഖാന്‍ പറയുന്നു. 

അവളുടെ വിവാഹം തീരുമാനിച്ച വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് ഞാന്‍ കേട്ടത്. കുറച്ച് വൈകിയെങ്കിലും നല്ലൊരാളെയാണ് അവള്‍ പങ്കാളിയാക്കാന്‍ കണ്ടെത്തിയത്. ആ സന്തോഷ നിമിഷത്തിനായി ഞങ്ങളെല്ലാം കാത്തിരിക്കുകയായിരുന്നു. എന്നാല്‍ വിവാഹത്തിന് കൈയകലത്തില്‍ അവളെ ദൈവം തിരികെ വിളിച്ചു.

ഇപ്പോള്‍ ആലോചിക്കുമ്പോള്‍ സങ്കടപ്പെടുത്തുന്ന ഒരുകാര്യം, അവളുടെ യൂട്യൂബ് ചാനലിലേക്ക് ഒരു വ്‌ളോഗ് ചെയ്യാന്‍ പലവട്ടം എന്നെ വിളിച്ചിരുന്നു. എന്നാല്‍ പല തിരക്കുകള്‍ കാരണം അപ്പോഴൊന്നും അത് നടന്നില്ല. ഇനി ഒരിക്കലും ഞങ്ങള്‍ക്ക് ആ വ്‌ളോഗ് ഷൂട്ട് ചെയ്യാനുമാകില്ല എന്നതാണെന്നും നടി കൂട്ടിച്ചേര്‍ക്കുന്നു. 

കുറച്ച് സിനിമകള്‍ മാത്രമേ സുബിക്ക് അഭിനയിക്കാനായിട്ടുള്ളൂ. അഭിനയിച്ച സിനിമകളിലെല്ലാം കിട്ടിയ കഥാപാത്രങ്ങളെ ഏറ്റവും മികച്ചതാക്കാന്‍ അവള്‍ക്ക് സാധിച്ചിട്ടുണ്ട്. സുബിക്ക് നിബന്ധനകളൊന്നുമുണ്ടായിരുന്നില്ല. അഭിനേതാവ് എന്ന നിലയില്‍ തനിക്ക് മുന്നില്‍ വരുന്ന അവസരങ്ങള്‍ ഏതായാലും അവളത് നല്ല രീതിയില്‍ ഉപയോഗിക്കും. 

കഴിഞ്ഞ ഓണക്കാലത്ത് ഒരുപാട് ദിവസം ഞങ്ങള്‍ ഒന്നിച്ചുണ്ടായിരുന്നു. മിമിക്രി കലാകാരന്മാരുടെ സംഘടനയുടെ ഷോയില്‍ ഞങ്ങളും ഉണ്ടായിരുന്നു. ആ സമയത്ത് തന്നെ ഒരു സ്വകാര്യ ചാനലിനുവേണ്ടി സ്ത്രീ കോമഡി താരങ്ങളുടെ ഒരു പ്രോഗ്രാം ചെയ്തു. അതില്‍ തെക്കേക്കര, വടക്കേക്കര എന്നിങ്ങനെ രണ്ട് ടീമായാണ് പ്രോഗ്രാം അവതരിപ്പിച്ചത്. അതില്‍ തെക്കേക്കരയുടെ ക്യാപ്റ്റനായി സുബിയും വടക്കേക്കരയുടെ ക്യാപ്റ്റനായി ഞാനും.

ജീവിതത്തിലെ ഏറ്റവും സുന്ദരമായ ദിവസമായിരുന്നു അത്. ഷൂട്ടിങ് ദിവസം സുബിയുടെ ജന്മദിനമായിരുന്നു. ലൊക്കേഷനില്‍ എല്ലാവരും കൂടി ആഘോഷിച്ചു. സുബി കേക്ക് മുറിച്ചശേഷം ഇങ്ങനെ പറഞ്ഞു: ഈ കേക്ക് ഞാന്‍ ആദ്യം കൊടുക്കാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ ഇവിടെ നില്‍ക്കുന്നുണ്ട്. ആരാകും അത് എന്ന് വിചാരിച്ച് ഞാന്‍ എല്ലാവരെയും നോക്കി. തെസ്‌നിത്താ, വാ എന്ന് പറഞ്ഞ് സുബി ആ പിറന്നാള്‍ മധുരം പകര്‍ന്നപ്പോള്‍ അറിയാതെ എന്റെ കണ്ണുനിറഞ്ഞു.

എവിടെ പരിപാടിക്ക് പോയാലും കൃത്യസമയത്ത് ഭക്ഷണം കഴിക്കണമെന്നത് എനിക്ക് നിര്‍ബന്ധമാണ്. എന്നാല്‍ സുബി ആ കാര്യത്തില്‍ നേരെ തിരിച്ചാണ്. ഭക്ഷണം കഴിക്കാന്‍ മടിച്ചിയാണ്. നിര്‍ബന്ധങ്ങളൊന്നുമില്ല, മോരുകറിയും ചോറും കിട്ടിയാല്‍ ഹാപ്പി. കൃത്യസമയത്ത് ഭക്ഷണം കഴിക്കണം എന്ന് അവളോട് ഞാനടക്കം പലരും പല പ്രാവിശ്യം പറഞ്ഞിട്ടുണ്ടെങ്കിലും അവളതൊന്നും കേട്ടില്ല- തെസ്‌നി ഖാന്‍ പറയുന്നു.

#thesnikhan #opens #up #about #late #actress #subisuresh #marriage #and #early #demise

Next TV

Related Stories
ദിലീപിനെ കുറിച്ച് ആ വൃദ്ധൻ പ്രവചിച്ചത്!  അന്ന് ആരും മെെൻഡ് ചെയ്തില്ല, പക്ഷെ അത് സംഭവിച്ചു ; നന്ദു

Jul 2, 2025 11:27 AM

ദിലീപിനെ കുറിച്ച് ആ വൃദ്ധൻ പ്രവചിച്ചത്! അന്ന് ആരും മെെൻഡ് ചെയ്തില്ല, പക്ഷെ അത് സംഭവിച്ചു ; നന്ദു

ഒരു വൃദ്ധൻ പ്രവചിച്ച ദിലീപിന്റെ ഭാവി നടൻ നന്ദൂസിന്റെ വാക്കുകൾ...

Read More >>
പറഞ്ഞാൽ ഞാൻ എന്തും ചെയ്യും, രണ്ട് അഫെയറുകൾ ഉണ്ടായിരുന്നു ഇന്റിമേറ്റ് രം​ഗങ്ങൾ ചെയ്യുമ്പോൾ....! ; ശ്വേത മേനോൻ

Jul 2, 2025 10:55 AM

പറഞ്ഞാൽ ഞാൻ എന്തും ചെയ്യും, രണ്ട് അഫെയറുകൾ ഉണ്ടായിരുന്നു ഇന്റിമേറ്റ് രം​ഗങ്ങൾ ചെയ്യുമ്പോൾ....! ; ശ്വേത മേനോൻ

ശ്വേത മേനോൻ തന്റെ വ്യക്തിജീവിതത്തെയും കരിയറിനെയും കുറിച്ച് തുറന്നു...

Read More >>
Top Stories










News Roundup






https://moviemax.in/-