ടെലിവിഷന്‍ പ്രേമികളുടെ ഇഷ്ട്ട പരമ്പരയാണ് പാടാത്ത പൈങ്കിളി . പരമ്പരയിലൂടെ നിരവധി പുതുമുഖ താരങ്ങളാണ് മിനിസ്ക്രീൻ രംഗത്തേക്ക് ചുവടുവച്ചത്.
അക്കൂട്ടത്തിൽ ചുരുങ്ങിയ സമയംകൊണ്ട് ആരാധകരുടെ മനംകവർന്ന താരമാണ് ദേവ, അഥവാ സൂരജ്. തന്റെ ഓരോ വിശേഷങ്ങളും നിരന്തരം പങ്കുവയ്ക്കുന്ന താരത്തിന്‍റെ പുതിയ കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.
അഭിനയ ജീവതത്തിലേക്കുള്ള ചുവടുവയ്പ്പിനെ കുറിച്ചാണ് സൂരജ് പറയുന്നത്. സീനിയർ ആർട്ടിസ്റ്റ് അംബിക മോഹൻ വഴിയാണ് താൻ പരമ്പരയിലേക്ക് എത്തിയതെന്ന് സൂരജ് നേരത്തെ പറഞ്ഞിരുന്നു.
പരമ്പരയിലേക്കെത്തിയപ്പോൾ ചിലർ, വളരെ വിഷമത്തോടെ ചിരിച്ചു നിന്ന നിമിഷം ഉണ്ടായിരുന്നു, കുറ്റപ്പെടുത്തലുകൾ ഉണ്ടായപ്പോൾ പുഞ്ചിരിയോടെ പറഞ്ഞ വാക്കുകളുമാണ് താരം കുറക്കുന്നത്.
സൂരജിന്റെ വാക്കുകൾ...'ഈ സീരിയലിൽ ഞാൻ ആദ്യം വന്ന സമയത്ത്...... വളരെ വിഷമത്തോടെ ചിരിച്ചു നിന്ന നിമിഷം ഉണ്ടായിരുന്നു... എന്റെ ലുക്ക്... മറ്റ് സീരിയൽ ആർട്ടിസ്റ്റുകളെ കാണുമ്പോൾ ഒരു ഹിന്ദി നടൻ ലുക്ക് ഉണ്ട്... പക്ഷേ നിങ്ങളെ കാണുമ്പോൾ.. അങ്ങനെയുള്ള ആ ഫീൽ തോന്നില്ല... നിങ്ങളുടെ ലുക്ക് നിങ്ങൾ ചേഞ്ച് ചെയ്യണം..അവരൊക്കെ കണ്ടു പഠിക്ക്. എന്നൊക്കെ....അപ്പോൾ ഞാൻ പുഞ്ചിരിയോടെ പറഞ്ഞു... ദേവയും, സൂരജും, കഥാപാത്രത്തിലും ജീവിതത്തിലും. ഒരു ഹിന്ദിക്കാരൻ അല്ല.. ഞാനെന്ന പച്ച മനുഷ്യനെയാണ്.. എന്റെ പ്രേക്ഷകർക്ക് ഇഷ്ടം.. അതുമാത്രമാണ് എന്റെ ബലം.. പിന്നെ ലുക്ക് ചേഞ്ച്.., ശരീരത്തെ ഏതു ഘടനയിലേക്ക് മാറ്റാനും എനിക്ക് നിസാരമാണ്.. അതിനുള്ള മനക്കട്ടി എനിക്കുണ്ട്.. ജീവിതം സിനിമയ്ക്ക് മാറ്റിവെച്ച എനിക്ക്.. ലക്ഷ്യമാണ് പ്രധാനം.
Many newcomers have entered the miniscreen scene through the Asianet series Paingkili. Dey has been the favorite of the fans for a short time in the crowd