---
title: "സ്വപ്നയാത്ര യാഥാർത്ഥ്യമാകുന്നു; ഉംറ നിർവഹിക്കാനായി മക്കയിലേക്ക് തിരിച്ച് നടി ഷക്കീല"
english_title: "Actress Shakeela returns to Mecca to perform Umrah"
publisher: "moviemax.in"
canonical_url: "https://moviemax.in/news/342833/Actress-Shakeela-returns-to-Mecca-to-perform-Umrah"
published_at: "2026-02-19T11:07:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6996b0ae269c4_Actress_Shakeela_returns_to_Mecca_to_perform_Umrah.jpg"
keywords: []
---

# സ്വപ്നയാത്ര യാഥാർത്ഥ്യമാകുന്നു; ഉംറ നിർവഹിക്കാനായി മക്കയിലേക്ക് തിരിച്ച് നടി ഷക്കീല

> **Lead Summary:** തൊണ്ണൂറുകളിൽ തെന്നിന്ത്യൻ ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ച നടി ഷക്കീലയുടെ പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു. മലയാളം ഉൾപ്പെടെയുള്ള ഭാഷകളിൽ മുൻനിര താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുള്ള അവർ, നിലവിൽ സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിലും ഡിജിറ്റൽ ലോകത്ത് സജീവമാണ്.

## Article Content

തൊണ്ണൂറുകളിൽ തെന്നിന്ത്യൻ ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ച നടി ഷക്കീലയുടെ പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു. മലയാളം ഉൾപ്പെടെയുള്ള ഭാഷകളിൽ മുൻനിര താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുള്ള അവർ, നിലവിൽ സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിലും ഡിജിറ്റൽ ലോകത്ത് സജീവമാണ്.

സിനിമകളിൽ നിന്ന് ഇടവേളയെടുത്ത ശേഷം തന്റേതായ നിലപാടുകളുമായി മുന്നോട്ട് പോകുന്ന ഷക്കീല, ഇപ്പോൾ യൂട്യൂബ് ചാനലുകളിൽ അവതാരകയായാണ് കൂടുതൽ തിളങ്ങുന്നത്. അടുത്തിടെ തമിഴിലെ പ്രശസ്തമായ 'കുക്ക് വിത്ത് കോമാളി' എന്ന കുക്കിംഗ് ഷോയിൽ മത്സരാർത്ഥിയായി എത്തിയത് വലിയ സ്വീകാര്യത നേടിയിരുന്നു. താരത്തിന്റെ പുതിയ ജീവിതരീതിയെയും വിശേഷങ്ങളെയും കുറിച്ചുള്ള വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

ഉംറ നിർവഹിക്കാനായി മക്കയിലേക്ക് പോകുന്ന ഷക്കീലയുടെ വീഡിയോയാണ്. പർദ്ദയിട്ട് തലയിൽ തട്ടവുമിട്ട് മക്കയിലേക്ക് പോകുന്ന താരത്തിനെ വീഡിയോയിൽ കാണാം. അടുത്ത സുഹൃത്തായ സതീഷ് ക്രിസ്റ്റഫറാണ് വീഡിയോ പങ്കുവച്ചത്. 'ഹാപ്പി ജേർണി മാ. നിങ്ങളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാകുന്നു. മിസ് യു മാ', എന്നാണ് ഇയാൾ ക്യാപ്ഷൻ നൽകിയിരിക്കുന്നത്. സുഹൃത്തുക്കളെല്ലാവരും ചേർന്നാണ് ഷക്കീലയെ മക്കയിലേക്ക് യാത്രയാക്കിയത്.

> ഏതാനും നാളുകൾക്ക് മുൻപ് നടി മുംതാസിനോട് ആത്മീയതയെ കുറിച്ച് ഷക്കീല പറഞ്ഞ കാര്യങ്ങൾ വാർത്തകളിൽ ഇടം നേടിയിരുന്നു. താൻ വലിയ തെറ്റ് ചെയ്തുവെന്നും അതിൽ നിന്നും തനിക്ക് പുറത്ത് വരാൻ ആ​ഗ്രമുണ്ടെന്നും ഷക്കീല പറഞ്ഞു. ഇതിന്, "അള്ളാഹു നിങ്ങളെ പുറത്തെത്തിക്കും. നിങ്ങളതിന് വേണ്ടി പ്രാർത്ഥിക്കണം. ആളുകൾ നിങ്ങളെ സ്വീകരിച്ചാലും ഇല്ലെങ്കിലും പ്രശ്നമൊന്നും ഇല്ല. അള്ളാഹു നിങ്ങളെ സഹായിക്കുക തന്നെ ചെയ്യും", എന്നാണ് അന്ന് മുംതാസ് മറുപടി നൽകിയത്. ​

അതേസമയം ട്രെയ്ലര്‍ പുറത്തിറങ്ങിയതിന് ശേഷം സെന്‍സര്‍ ബോര്‍ഡും പ്രേക്ഷകരുടെ വിമര്‍ശനത്തിന് പാത്രമാവുന്നുണ്ട്. ബോര്‍ഡിന്‍റെ സമീപകാല തീരുമാനങ്ങളാണ് ചോദ്യം ചെയ്യപ്പെടുന്നത്. വിജയ് നായകനായ ജനനായകന് ഇനിയും പ്രദര്‍ശനാനുമതി നല്‍കാത്തതും ഷെയ്ന്‍ നിഗം നായകനായ ഹാല്‍ എന്ന സിനിമയില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് സെന്‍സര്‍ ബോര്‍ഡ് മുന്‍പ് നിര്‍ദേശിച്ചതുമൊക്കെ പ്രേക്ഷക സമൂഹം വീണ്ടും ഓര്‍മ്മിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ വരുത്തേണ്ട ഇരുപതോളം മാറ്റങ്ങളില്‍ ഒന്നായി സിബിഎഫ്സി ആവശ്യപ്പെട്ടത് ബീഫ് ബിരിയാണി കഴിക്കുന്ന രംഗം നീക്കം ചെയ്യാനായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/342833/Actress-Shakeela-returns-to-Mecca-to-perform-Umrah)