---
title: "#valentinesday | വാലന്റൈൻസ് ഡേയ്ക്ക് ഈ സമ്മാനങ്ങൾ നൽകിയാലോ?"
english_title: "#valentines #day #2024 #gift #ideas"
publisher: "moviemax.in"
canonical_url: "https://moviemax.in/news/183872/valentines-day-2024-gift-ideas"
published_at: "2024-02-12T12:47:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c9c680ba823_gift.jpg"
keywords: []
---

# #valentinesday | വാലന്റൈൻസ് ഡേയ്ക്ക് ഈ സമ്മാനങ്ങൾ നൽകിയാലോ?

> **Lead Summary:** വാലന്റൈൻസ് ഡേ ആഘോഷിക്കാനുള്ള തിരക്കിലാണ് പലരും. സമ്മാനങ്ങളും സർപ്രൈസുകളുമൊക്കെയായി പലരും ഈ ദിവസത്തിനായി ഒരുങ്ങിക്കഴിഞ്ഞു.

## Article Content

വാലന്റൈൻസ് ഡേ ആഘോഷിക്കാനുള്ള തിരക്കിലാണ് പലരും. സമ്മാനങ്ങളും സർപ്രൈസുകളുമൊക്കെയായി പലരും ഈ ദിവസത്തിനായി ഒരുങ്ങിക്കഴിഞ്ഞു.

മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന റോമൻ വൈദികനായിരുന്ന വിശുദ്ധ വാലന്റൈന്റെ പേരിൽ നിന്നാണ് വാലന്റൈൻസ് ഡേയ്ക്ക് ആ പേരു ലഭിച്ചത്. സെന്റ് വാലന്റൈന്റെ ജീവിതവും ആശയങ്ങളും ആഘോഷിക്കുന്നതിനുള്ള ഒരു മാർഗമായാണ് ഇത്തരമൊരു ദിവസം ആചരിക്കാൻ ആരംഭിച്ചതെന്ന് കരുതപ്പെടുന്നു. ഈ വാലന്റൈൻസ് ഡേയ്ക്ക് എന്തൊക്കെ സമ്മാനങ്ങൾ നൽകാം...

**ഒന്ന്... **

പ്രണയത്തിൻറെ പ്രതീകമാണ് ചുവന്ന റോസാപുഷ്പങ്ങൾ. വാലന്റൈൻസ് ദിനത്തിൽ പ്രണയിക്കുന്നവർക്ക് ചുവന്ന റോസാപ്പൂക്കൾ സമ്മാനിക്കാവുന്നതാണ്.

** രണ്ട്...**

മറ്റൊരു സമ്മാനമാണ് ഡയമണ്ട്. സ്നേഹം പ്രകടിപ്പിക്കാൻ ഡയമണ്ടിനേക്കാൾ വലിയ മറ്റൊരു സമ്മാനം ഉണ്ടാവില്ല. പ്രണയദിനത്തിൽ ഡയമണ്ടിൽ ഒരു മോതിരം നൽകി കാമുകിയെ പ്രോപ്പോസ് ചെയ്യാവുന്നതാണ്. അത് അവർക്ക് കൂടുതൽ സന്തോഷം നൽകിയേക്കാം.

** മൂന്ന്....**

ചോക്ലേറ്റാണ് മറ്റൊരു സമ്മാനം. കാമുകിയ്ക്ക് ഏറെ ഇഷ്ടമുള്ള ഒന്നാകാം ചോക്ലേറ്റ്സ്. ചോക്ലേറ്റ് ഉൾപ്പടെയുള്ള മധുര പലഹാരങ്ങളുമായി കാമുകൻ കാണാൻ വരണമെന്ന് ആഗ്രഹിക്കുന്ന നിരവധി കാമുകിമാരുണ്ട്.

** നാല്... **

ചുവപ്പ് നിറങ്ങളിലുള്ള ആശംസാ കാർഡുകൾ വാലന്റൈൻസ് ദിനത്തിൽ കാമുകിയ്ക്ക് നൽകാവുന്നതാണ്. അവർക്ക് എപ്പോഴും സൂക്ഷിച്ച് വയ്ക്കാവുന്ന നല്ലൊരു സമ്മാനം കൂടിയാണ് ആശംസാ കാർഡുകൾ.

** അഞ്ച്... **

മറ്റൊരു സമ്മാനമാണ് വാച്ച്. മനോഹരമായ വാച്ച് ആരെയും ആകർഷിക്കുന്ന ഒന്നാണ്. വാലന്റൈൻസ് ഡേ ഗിഫ്റ്റ് ആയി പ്രണയിനിയ്ക്ക് നൽകാവുന്ന ആകർഷിക്കുന്ന സമ്മാനമാണ് വാച്ച്.

### Related Links & Sources
- [Original Story Source](https://moviemax.in/news/183872/valentines-day-2024-gift-ideas)